Latest Updates
-
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം! -
ഓണത്തിരക്കിൽ രാശിഫലവും സുരക്ഷയും: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം -
ഓണക്കാലത്തെ മഴയും ആഘോഷവും: ചർമ്മവും മുടിയും കേടാകാതെ സംരക്ഷിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ -
തിരുവോണം 2026: ഓണാഘോഷം പൊടിപൊടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രാശിഫലവും അറിയാം -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ ക്ലോക്ക് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലത്ത് വീട് വൃത്തിയാക്കാൻ മടിയാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ പോസിറ്റീവ് ഊർജ്ജം കൂടും! -
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ!
അടുത്ത ഏഴുദിവസവും രാജയോഗം; കുംഭത്തിലെ ബുധാദിത്യ രാജയോഗം നിരാശരാക്കില്ല, ആഴ്ചയിലെ ഭാഗ്യം ആര്‍ക്കെല്ലാം?
Budhaditya Rajyoga in Aquarius: ഫെബ്രുവരിയിലെ മൂന്നാംവാരം ആരംഭിച്ചിരിക്കുകയാണ്. ഈ ആഴ്ച സൂര്യനും ബുധനും കുംഭ രാശിയിലാണ്. ഇതിലൂടെ വാരം മുഴുവന്‍ ബുധാദിത്യ രാജയോഗം അനുഭവവേദ്യമാകും. ജ്യോതിഷശാസ്ത്രപരമായി, ഈ യോഗത്തിലൂടെ ഒരു വ്യക്തിക്ക് സാമ്പത്തികമായ ഉന്നമനവും സമൃദ്ധിയും വിജയവും ലഭിക്കും. കൂടാതെ അവരുടെ കരിയറില്‍ വിജയവും പുരോഗതിയും നേടാന്‍ സഹായിക്കുന്ന യോഗമാണ് ബുധാദിത്യ രാജയോഗം. ഈ ആഴ്ച, അഞ്ച് രാശികള്‍ക്കാണ് ബുധാദിത്യ രാജയോഗത്തിലൂടെ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക. മേടം, ചിങ്ങം ഉള്‍പ്പെടെ അഞ്ച് രാശികളില് ജനിച്ചവര്‍ക്ക് ബിസിനസിലും കരിയറിലും ശ്രദ്ധേയമായ വിജയം നേടാന്‍ കഴിയും. ഈ ആഴ്ചയിലെ ഭാഗ്യരാശികള്‍ ഏതൊക്കെയാണ് എന്നറിയാന്‍ ആഴ്ച്ചയിലെ ഭാഗ്യഫലം വായിക്കുക.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ഈ ആഴ്ച, മേടം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിന്റെ സ്വാധീനം നിമിത്തം കരിയറിലും ബിസിനസ്സിലും നിരവധി അവസരങ്ങള്‍ ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് ശ്രദ്ധേയമായ വിജയങ്ങള്‍ നേടാനാകും. ആഴ്ചയുടെ ആദ്യ പകുതിയില്‍, ഒരു നല്ല സുഹൃത്ത് അല്ലെങ്കില്‍ ഉന്നതനായ വ്യക്തിയുടെ സഹായത്തോടെ ലാഭകരമായ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍, പ്രോപ്പര്‍ട്ടി സംബന്ധമായ കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഗുണം ലഭിക്കാം. ചില മേടം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ വാഹനം വാങ്ങാന്‍ സാധിക്കും. കൂടാതെ, ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതവും ദാമ്പത്യവും സന്തോഷകരമായിരിക്കും. ഇതിന് പുറമെ, മക്കളില്‍ നിന്ന് സന്തോഷവാര്‍ത്തകള്‍ ലഭിക്കാനും സാധ്യതയുണ്ട്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ഈ ആഴ്ച, മിഥുനം രാശിയിലുള്ള വ്യക്തികള്‍ക്ക് ബുധാദിത്യ രാജയോഗത്തിന്റെ ഫലമായി കരിയറില്‍ അനുകൂലമായ മാറ്റങ്ങള്‍ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുവെ ആഴ്ച മുഴുവന്‍ പോസിറ്റീവ് ഫലങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും. മാതാപിതാക്കള്‍ അടക്കമുള്ള കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ഇത് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ സഹായിക്കും. വ്യക്തിപരമായ ജീവിതം സമാധാനപരമായി തുടരും. ഇത് കരിയറിലെ നേട്ടങ്ങളെ സ്വാധീനിക്കും. റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാം.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഈ ആഴ്ച ബുധാദിത്യ രാജ യോഗത്തിന്റെ ഫലമായി ഏറെക്കാലമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജോലികള്‍ പൂര്‍ത്തിയാകുന്നതിനായി സാധിക്കും. ഇത് ഇതുവരെയുള്ള ദിവസങ്ങളില്‍ അനുഭവിച്ചിരുന്ന മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധ്യതയുണ്ട്. പ്രത്യേക പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ക്ക് പുതിയ അംഗീകാരം ലഭിക്കാം. കൂടാതെ, ഈ ആഴ്ച കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരും. ബന്ധങ്ങളില്‍, പ്രത്യേകിച്ച് ദാമ്പത്യത്തില്‍ ഉണ്ടായിരുന്ന പഴയ തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും. ഇത് വലിയ ആശ്വാസം നല്‍കും. കൂടാതെ, വലിയൊരു കുടുംബപശ്നം വിജയകരമായി പരിഹരിക്കപ്പെടും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ഈ ആഴ്ച തുലാം രാശിക്കാര്‍ക്ക് വിജയവും സന്തോഷവും ലഭിക്കും. മതപരമായോ മംഗളകരമായതോ ആയ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ സന്തോഷം നല്‍കും. ബുധാദിത്യ രാജയോഗം കരിയറില്‍ നല്ല വാര്‍ത്തകള്‍ക്ക് അവസരം നല്‍കും. ജോലിയില്‍ മാറ്റം ആലോചിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ കാലയളവ് അനുകൂലമാണ്, കൂടാതെ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാകാന്‍ കഴിയും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ഈ ആഴ്ച മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും, കാരണം അവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടിരന്ന വെല്ലുവിളികളില്‍ നിന്ന് ആശ്വാസം ലഭിക്കും. കരിയറും ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും, അവരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ഒടുവില്‍ വന്നുചേരും. ആഴ്ചയുടെ മധ്യത്തില്‍, ജീവിതപങ്കാളിയെ സംബന്ധിച്ച ഒരു ശ്രദ്ധേയമായ നേട്ടം വലിയ സന്തോഷം നല്‍കും. പ്രണയവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക്, അതിനുള്ള അവസരമൊരുങ്ങും. ഇതുവരെ പൂര്‍ത്തിയാകാത്ത ഒരു ആഗ്രഹം ഒടുവില്‍ സഫലമാകും. കൂടാതെ, വിവാഹിത ജീവിതം സമാധാനപരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications