Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
വരുന്നൂ ബുധാദിത്യ രാജയോഗം, ഈ രാശികളില് ജനിച്ചവര്‍ക്ക് ഇനി സൗഭാഗ്യനാളുകള്‍
ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ശുഭകരവും അശുഭകരവുമായ നിരവധി യോഗങ്ങള്‍ രൂപമെടുക്കുന്നുണ്ട്. ഗ്രഹങ്ങളുടെ രാജകുമാരനെന്ന് അറിയപ്പെടുന്ന ബുധന്‍ ബുദ്ധിയുടെയും അറിവിന്റെയും യുക്തിയുടെയും ആശയവിനിമയത്തിന്റെയും കാരണഭൂതനാണ്. ഊര്‍ജ്ജത്തിന്റെയും ആത്മീയതയുടെയും ശക്തിയുടെയും കാരണഭൂതനാണ് ഗ്രഹങ്ങളുടെ രാജാവ് തന്നെയായ സൂര്യന്. ഇവര്‍ രണ്ടുപേരുടെയും മംഗളകരമായ സംയോഗത്തിലൂടെ രൂപമെടുക്കുന്ന രാജയോഗമാണ് ബുധാദിത്യ രാജയോഗം.

ബുധാദിത്യ രാജയോഗം
വളരെ ശുഭഫയദായകമായ ഗ്രഹസഹയോഗമാണ് ബുധാദിത്യരാജയോഗം. ബുധന്‍ സൂര്യന്റെ 12 ഡിഗ്രിയ്ക്കുള്ളില്‍ വരുമ്പോഴാണ് സാധാരണയായി ഈ യോഗം രൂപം കൊള്ളുന്നത്. ആത്മാവ്, അസ്തിത്വം, നേതൃത്വം എന്നിവയെ പ്രതിനിധീകരിക്കുന്ന സൂര്യനും അറിവ്, ആശയവിനിമയം, നര്‍മ്മം എന്നിവയെ പ്രതിനിധീകരിക്കുന്ന ബുധനും ജാതകത്തില്‍ അനുകൂലമായ നിലയില്‍ ഒത്തുചേരുമ്പോള്‍ അതുല്യമായ കഴിവുകളും ബുദ്ധിവൈഭവവും ഒരാളില്‍ വന്നുചേരും.
ബുധാദിത്യ യോഗ ഫലങ്ങള്‍
ബുദ്ധിവൈഭവം: ഈ യോഗമുള്ളവര്‍ക്ക് അസാമാന്യ ബുദ്ധിവൈഭവം ഉണ്ടാകുമെന്നതാണ് ബുധാദിത്യ രാജയോഗത്തിന്റെ ഏറ്റവും വലിയ നേട്ടം. ഉറച്ച മനസ്സ്, നര്‍മ്മം, കാര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവ് എന്നിവയെല്ലാം ഇവരുടെ പ്രത്യേകതകളാണ്. അവര്‍ അക്കാദമിക കാര്യങ്ങളിലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിസലും എല്ലാ വിഷയങ്ങളിലും അറിവ് നേടുന്നതിലും മുന്‍പന്തിയില്‍ എത്തും.
ആശയവിനിമയ ശേഷി: മികച്ച ആശയവിനിമയ ശേഷികളാണ് ബുധാദിത്യരാജയോഗം ഉള്ള വ്യക്തികള്‍ക്ക് ലഭിക്കുന്ന മറ്റൊരു കഴിവ്. ഉള്ളിലുള്ള കാര്യങ്ങളും തങ്ങളുടെ ചിന്തകളും ആശയങ്ങളും മറ്റുള്ളവരുമായി വളരെ ഫലപ്രദമായും ആകര്‍ഷകമായും പങ്കുവെക്കാന്‍ ഇവര്‍ക്ക് അപാരമായ കഴിവുണ്ടാകും. മികച്ച പ്രാസംഗികരും വക്താക്കളും ആയിരിക്കും ഇവര്‍.
വിദ്യാഭ്യാസ വിജയം: ജാതകത്തില്‍ ബുധാദിത്യ യോഗം ഉള്ളവര്‍ വിദ്യാഭ്യാസത്തില്‍ ഉന്നതവിജയം നേടും. എപ്പോഴും അറിവിനായി ദാഹിക്കുന്നവരും സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പോലും അനായാസമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരും ആയിരിക്കും ഇവര്‍.
നേതൃഗുണം: സൂര്യന്റെ അനുഗ്രഹത്താല്‍, ബുധാദിത്യരാജയോഗം ഉള്ളവര്‍ക്ക് അതുല്യമായ നേതൃഗുണങ്ങള്‍ ഉണ്ടാകും. ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും തീരുമാനങ്ങള്‍ എടുക്കാനും ഇവര്‍ മുന്നോട്ടുവരും.
ഭാവനാസമ്പന്നര്‍: ജാതകത്തില്‍ ബുധാദിത്യ രാജയോഗമുണ്ടെങ്കില്‍ സര്‍ഗാത്മകതയിലും കലാപരമായ കഴിവുകളിലും മുന്നിലായിരിക്കും. എഴുത്ത്, സംഗീതം, ചിത്രരചന എന്നീ മേഖലകളില്‍ ഇവര്‍ ശോഭിക്കും.
ഉദ്യോഗകാര്യങ്ങളില്‍ വിജയം: മികച്ച ബുദ്ധിവൈഭവം, ആശയവിനിമയ ശേഷി, നേതൃഗുണം എന്നിവയെല്ലാം ഒന്നുചേരുന്നതിനാല് ബുധാദിത്യരാജയോഗം ഉള്ള ആളുകള്‍ ഉദ്യോഗരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കും. കരിയറില്‍ വിജയവും പ്രശസ്തിയും ഇവര്‍ നേടും.
പോസിറ്റീവ് കാഴ്ചപ്പാട്: ബുധാദിത്യ രാജയോഗമുള്ളവര്‍ ജീവിതത്തില്‍ പൊതുവേ പോസിറ്റീവ് ആയ ചിന്താഗതിയും കാഴ്ചപ്പാടും വച്ചുപുലര്‍ത്തുന്നവരായിരിക്കും. എപ്പോഴും പ്രസന്നഭാവത്തോടെ ഇരിക്കുന്നവരും ജീവിതത്തിലെ നല്ല കാര്യങ്ങളെ നോക്കിക്കാണാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കുന്നവരുമായിരിക്കും ഇവര്‍.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നവര്‍: സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പോലും വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിവുള്ളവരായിരിക്കും ജാതകത്തില്‍ ബുധാദിത്യ യോഗമുള്ള ആളുകള്‍. കാര്യങ്ങള്‍ വിലയിരുത്താനുള്ള ശേഷിയും ബുദ്ധികൂര്‍മ്മതയും കൊണ്ട് എത്ര വലിയ തടസ്സങ്ങളും ഇവര്‍ നിഷ്പ്രയാസം മറികടക്കും.
അനുകൂലമായ ബന്ധങ്ങള്‍: ജാതകത്തില്‍ ബുധാദിത്യയോഗം ഉണ്ടെങ്കില്‍ മറ്റുള്ളവരുമായി വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയും. ഹൃദ്യമായ പെരുമാറ്റവും മികച്ച ആശയവിനിമയ ശേഷികളും ഇതിന് അവരെ സഹായിക്കും.
ബിസിനസില്‍ വിജയം: ജാതകത്തില്‍ ബുധാദിത്യരാജയോഗം ഉണ്ടെങ്കില്‍ ബിസിനസില്‍ വിജയം തേടിയെത്തും. നേചൃഗുണം, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവ ഇവരെ മികച്ച വ്യവസായികള്‍ ആക്കും.
മിഥുനത്തില് ബുധാദിത്യ രാജയോഗം
ഒരു വര്‍ഷത്തിന് ശേഷം ജൂണ്‍ 15ന് മിഥുനം രാശിയില്‍ ബുധാദിത്യരാജയോഗം രൂപമെടുക്കുകയാണ്. എല്ലാ രാശികള്‍ക്കും അനുകൂലമായ യോഗമാണ് ഇതെങ്കിലും മിഥുനം രാശിയിലെ ബുധാദിത്യരാജയോഗം ചില രാശികള്‍ക്ക് അപ്രതീക്ഷിത ധനലാഭവും സന്തോഷങ്ങളും വിജയങ്ങളും നല്‍കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം വളരെ ഗുണകരമായിരിക്കും. മിഥുനം രാശിക്കാരുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. ഈ സമയത്ത് മിഥുനം രാശിക്കാര്‍ക്ക് സമൂഹത്തിലുള്ള സ്വീകാര്യത വര്‍ധിക്കുകയും ഇവര്‍ മറ്റുള്ളവരുടെ മതിപ്പും പ്രശംസയും പിടിച്ചുപറ്റുകയും ചെയ്യും. ഈ കാലയശളവില് ഇവരുടെ കരിയറില്‍ അപ്രതീക്ഷിതമായ നേട്ടങ്ങളുണ്ടാകും. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ബിസിനസില്‍ പുതിയ ഡീലുകളില്‍ ഒപ്പിടും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷകരമാകും.
ചിങ്ങം
ബുധാദിത്യ രാജയോഹത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് ജീവിതം കൂടുതല്‍ സന്തോഷകരമാകും. ഇവരുടെ ഗ്രഹനിലയില്‍ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാജയോഗം പിറവിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാലയളവില്‍ വരുമാനത്തിലും സാമ്പത്തിക കാര്യങ്ങളിലും പുരോഗതിയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. സൂര്യന്റെ അനുഗ്രഹത്താല്‍ പുതിയ പ്രോജക്ടുകള്‍ ലഭിക്കാനും അതിലൂടെ ലാഭം ഉണ്ടാകാനും സാധ്യതയുണ്ട്. നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും.
കന്നി
കന്നി രാശിക്കാര്‍ക്കും മിഥുനത്തിലെ ബുധാദിത്യരാജയോഗം നേട്ടമാകും. ഇവരുടെ പത്താമത്തെ ഭാവത്തിലാണ് ഈ രാജയോഗം സംഭവിക്കുന്നത്. ജോലിയിലും ബിസിനസിലും വിജയം ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ശമ്പളവര്‍ധനയും ഉണ്ടാകും. മീഡിയ, നീതിന്യായം, ബാങ്കിംഗ്, ഗണിതം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം ഗുണകരമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications