Latest Updates
-
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
തുലാം രാശിയില്‍ ബുധാദിത്യ രാജയോഗം: ഓരോ ചുവടിലും ഭാഗ്യം പ്രശസ്തിയും പണവും കൈക്കുമ്പിളിലെത്തുന്നവര്
തുലാം രാശിയില്‍ ബുധാദിത്യ രാജയോഗം ആരംഭിക്കാന്‍ പോവുകയാണ്. ഓരോ ഗ്രഹമാറ്റങ്ങളും ഓരോ തരത്തിലുള്ള നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് അനുകൂലമോ പ്രതികൂലമോ ആയി മാറാം. എന്നാല്‍ ഗ്രഹനില പ്രകാരം ഗ്രഹസ്ഥാനങ്ങള്‍ ശക്തമാണെങ്കില്‍ അത് വലിയ ഗുണപരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത്തരത്തില്‍ ഒക്ടോബര്‍ മാസത്തില്‍ തുലാം രാശിയില്‍ ബുധാദിത്യ രാജയോഗം സംഭവിക്കാന്‍ പോവുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സൂര്യനും ബുധനും ഒരുമിക്കുന്ന ഈ ഘട്ടത്തില്‍ ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം ആരംഭിക്കുന്നു.
പ്രതിസന്ധികളേയും പ്രശ്നങ്ങളേയും ഇല്ലാതാക്കി മാറ്റങ്ങളിലേക്ക് തുടക്കം കുറിയ്ക്കുന്ന ഒരു സമയമാണ് ഇനി വരാന്‍ ഇരിക്കുന്നത്. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിനാണ് തുടക്കമിടുന്നത്. ഇത് സമ്പത്തിനോടൊപ്പം സമൂഹത്തില്‍ അംഗീകാരവും സ്നേഹവും സന്തോഷവും എല്ലാം നിലനില്‍ക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ഇത്തരത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല അത് ഇവരുടെ അഞ്ചാം ഭാവത്തിലാണ് രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം സന്തോഷം കൊണ്ട് വരുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യക്തിജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തും. സുന്ദരമായ ദാമ്പത്യ ജീവിതമാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. അപ്രതീക്ഷിതമായ പല സാമ്പത്തിക നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. അത് മാത്രമല്ല വിവാഹത്തെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ഗുണകരമായ പല മാറ്റങ്ങളേയും സൂചിപ്പിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ തൊഴില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തും. ലാഭകരമായ പല മാറ്റങ്ങളും ബിസിനസില്‍ ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ നിറവേറ്റുന്നതിനും ജീവിതത്തില്‍ കൃത്യമായി കടമകള്‍ നിര്‍വ്വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. കുടുംബത്തില്‍ പൂര്‍ണ പിന്തുണ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ഉണ്ടാവും. വാഹനയോഗം കാണുന്നു. പിതാവുമായുള്ള ബന്ധം മികച്ചതാവുകയും അത് വഴി പാരമ്പര്യ സ്വത്തുക്കള്‍ തേടി എത്തും എന്നതില്‍ സംശയം വേണ്ട. വസ്തുവാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. ഇതെല്ലാം നിങ്ങളുടെ സമ്പത്തിന്റെ കാര്യത്തില്‍ ഇരട്ടി മാറ്റങ്ങളുണ്ടാക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ രാശിയുടെ ഒന്നാം ഭാവത്തിലാണ് രാജയോഗം രൂപം കൊള്ളുന്നത്. വ്യക്തിജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് എല്ലാ തരത്തിലും സന്തോഷവും വിവാഹത്തിലേക്ക് എത്തുന്നതിനും യോഗം കാണുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ബിസിനസ് മികച്ച നേട്ടത്തിലേക്ക് എത്തുന്നു. വിദേശത്ത് നിന്ന് ജോലിക്ക് കൂടുതല്‍ അവസരങ്ങള്‍ തേടി എത്തും. ഒരു തരത്തിലും ഇവയൊന്നും നിരസിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാമെങ്കിലും അതിനെയെല്ലാം പരിഹരിക്കുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
