Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ബുധന്റെ ശക്തി ഈ നാളുകാരിലേക്ക് ഒഴുകും; ധനനേട്ടം മാത്രമല്ല, ജനസമ്മതിയും പ്രശസ്തിയും
ജ്യോതിഷശാസ്ത്രം അനുസരിച്ച് നിരവധി ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ നടക്കുന്ന സമയമാണിത്. രാശിമാറ്റങ്ങളുടെ ഫലമായി ഒന്നിലധികം രാജയോഗങ്ങളും പല ഗ്രഹങ്ങളും രൂപീകരിക്കുന്നുണ്ട്. എന്നാല്‍ ആ രാജയോഗം അനുഭവിക്കാനുള്ള യോഗം ചിലയാളുകള്‍ക്ക് മാത്രമേ ഉണ്ടാകുകയുള്ളു. എന്നാല്‍ ജ്യോതിഷപരമായുള്ള ഗ്രഹമാറ്റങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള അനുരണനങ്ങള്‍ 12 രാശികളിലും അനുഭവപ്പെടും.

ഹോളി കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം, മാര്‍ച്ച് 15-ന് സൂര്യദേവന് കുംഭം രാശി വിട്ട് മീനത്തിലേക്ക് എത്തുകയാണ്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഇതിനകം മീനത്തിലുണ്ട്. അങ്ങനെ മീനത്തില്‍ സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. രാജയോഗങ്ങളില്‍ വളരെ ശ്രേഷ്ഠവും ശക്തവുമായ രാജയോഗമാണിത്. ഒരു വര്‍ഷത്തിന് ശേഷമാണ് മീനത്തില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. ബുധാദിത്യ രാജയോഗത്തോടെ ചിലയാളുകളുടെ സമയം തെളിയാന്‍ പോകുകയാണ്. ഇവര്‍ക്ക് ഭാഗ്യോദയമാണ് വരാന്‍ പോകുന്നത്. സമ്പത്ത് മാത്രമല്ല, പ്രശസ്തിയും ജനസ്സമ്മതിയും ഇവരെ തേടിയെത്തും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
കുംഭം
കുംഭം രാശിയുടെ രണ്ടാം ഭാവത്തില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഈ രാശിയില്‍ ജനിച്ചവര്‍ക്ക് അത്യന്തം ശുഭകരമായ ഫലങ്ങളേകും. അപ്രതീക്ഷിതമായ ധനനേട്ടങ്ങള്‍ ഇവരുടെ സാമ്പത്തികസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കും. ബാങ്ക് ബാലന്‍സ് വര്‍ധിക്കും. ആവശ്യത്തിലധികം പണം കയ്യില്‍ വരും. ചിലവുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനാകും. കരിയറിലും രാജയോഗത്തിന്റെ ഫലങ്ങള്‍ കാണാനാകും. നല്ല ചില അവസരങ്ങള്‍ മുന്നിലെത്തും. ഇതിലൂടെ കരിയറില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് എത്താനാകും. ജീവിതത്തില്‍ പൊതുവെ സുഖവും സമൃദ്ധിയും അനുഭവപ്പെടും. കുടുംബത്തിലും സന്തോഷാവസരങ്ങള്‍ വന്നെത്തും. കുടുംബത്തിലെ ആവശ്യങ്ങളും ഉത്തരവാദിത്തങ്ങളും യഥാസമയം ചെയ്തുതീര്ക്കാന് സാധിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. ബിസിനസുകാര്‍ക്ക് ധാരാളം പണം കയ്യില്‍ വന്നെത്തും.
ഇടവം
ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഈ രാശിയില്‍ ജനിച്ചവരുടെ വരുമാനത്തില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കും. വരുമാനം പതിന്മടങ്ങായി വര്‍ധിക്കും. മക്കളുമായി ബന്ധപ്പെട്ട് ചില സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗമുണ്ടാകും. നിക്ഷേപങ്ങളിലൂടെ ലാഭം തേടിയെത്തും. ബിസിനസുകാര്‍ക്ക് ചില പ്രധാന കരാറുകളില്‍ ഒപ്പുവെക്കാനാകും. ഭാവിയില്‍ അത് സാമ്പത്തികമായ കുതിപ്പിന് വഴിയൊരുക്കും. ഈ സമയം നിക്ഷേപങ്ങള്‍ നടത്താന്‍ വളരെ അനുകൂലമാണ്. ലോട്ടറി എടുത്താല്‍ വിജയിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഉദ്യോഗസ്ഥര്‍ക്ക് ഇക്കാലയളവില്‍ വലിയ ലാഭമുണ്ടാക്കാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള അവസരങ്ങളും അതിനുള്ള സാമ്പത്തികവും കൈവരും.
മിഥുനം
മിഥുനം രാശിയുടെ പത്താം ഭാവത്തില്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കര്‍മ്മ രംഗത്ത് അപ്രതീക്ഷിത വളര്‍ച്ചയും നേട്ടങ്ങളും നല്‍കും. ജോലിയില്‍ ആയാലും ബിസിനസില്‍ ആയാലും കര്‍മ്മരംഗത്ത് വളര്‍ച്ചയ്ക്ക് നിരവധി അവസരങ്ങള്‍ തേടിവരും. ധനാഗമനം വര്‍ധിക്കും. സമ്പാദ്യം ഇരട്ടിയാകും. പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്ന ജോലികളെല്ലാം പൂര്‍ത്തീകരിക്കും. ജീവിതത്തിലെ ഒട്ടുമിക്ക ടെന്ഷനുകളും ആശങ്കകളും ഈ സമയത്ത് പരിഹരിക്കപ്പെടും. തൊഴില്‍രഹിതര്‍ക്ക് അവര്‍ സ്വപ്നം കണ്ടതുപോലെ ഒരു ജോലി ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളക്കയറ്റവും ലഭിച്ചേക്കും. ബിസിനസുകാര്‍ക്ക് കൂടുതല്‍ വളര്‍ച്ച നേടുന്നതിനുള്ള ചില അവസരങ്ങള്‍ മുന്നിലെത്തും. ഇത് ഭാവിയില്‍ സാമ്പത്തികഭദ്രത നല്‍കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications