Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു
കാത്തിരുന്ന രാജയോഗം; ഒരു വര്‍ഷത്തിന് ശേഷം വൃശ്ചികത്തില് ബുധാദിത്യ രാജയോഗം, നേട്ടങ്ങളുടെ സ്വര്‍ണ്ണപ്പെരുമഴ
ഗ്രഹങ്ങളുടെ രാജാവും രാജകുമാരനും ഒന്നിച്ച് അനുഗ്രഹവര്‍ഷം ചൊരിയുന്ന അപൂര്‍വ്വ അവസരമാണ് ബുധാദിത്യ രാജയോഗം. ഒരു വര്‍ഷത്തിന് ശേഷം വൃശ്ചികം രാശിയില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. ഒക്ടോബര്‍ 29നാണ് ബുധന്‍ വൃശ്ചികം രാശിയില്‍ എത്തിയത്. നവംബര്‍ 17ന് സൂര്യനും വൃശ്ചികത്തിലെത്തും. അങ്ങനെ ഈ രാശിയില്‍ ബുധ-സൂര്യ സംയോഗത്തിനും അതിലൂടെ ബുധാദിത്യ രാജയോഗത്തിനും കളമൊരുങ്ങുകയാണ്.

വളരെ വിശേഷപ്പെട്ട, ശുഭഫലദായകമായ രാജയോഗമാണ് ബുധാദിത്യ രാജയോഗം. സൂര്യന് ആത്മവിശ്വാസത്തിന്റെയും വ്യക്തിപ്രഭാവത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും ദേവനാണ്. ബുധനാണെങ്കില് ബുദ്ധിവൈഭവത്തിന്റെയും ആശയവിനിമയത്തിന്റെയും കഴിവുകളുടെയും ദേവനും. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന രാജയോഗം ഒരാളെ പരിധികളില്ലാത്ത നേട്ടങ്ങള്‍ക്ക് അര്‍ഹമാക്കുന്നു. അവര്‍ക്ക് കണക്കില്ലാത്ത സമ്പത്തും പ്രശസ്തിയും ആദരവും അംഗീകാരവും ലഭിക്കും.
വൃശ്ചികത്തിലെ ബുധാദിത്യ രാജയോഗം എല്ലാ ആളുകള്‍ക്കും ചില നേട്ടങ്ങള്‍ സമ്മാനിക്കുമെങ്കിലും പൂര്‍ണതോതില്‍ ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് വിരലിലെണ്ണാവുന്ന രാശുകളില് ജനിച്ചവര്‍ക്ക് മാത്രമാണ്. ഭാഗ്യശാലികളായ ഇവര്‍ ആരൊക്കെയാണെന്ന് നോക്കാം.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധാദിത്യ രാജയോഗം നിമിത്തം എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും. ഈ രാജയോഗം അവരുടെ ധനം, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് രൂപമെടുക്കുന്നത്. തന്മൂലം അവര്‍ക്ക് ഈ കാലയളവില്‍ അടിക്കടി അപ്രതീക്ഷിതമായ സാമ്പത്തിക ലാഭവും ധനാഗമനവും ഉണ്ടാകും. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്ക് ഇന്റെര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ജോലി നേടാനും സാധിക്കും. വിവാഹം കഴിക്കാത്തവര്‍ക്ക് മനസ്സിന് ഇണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ വന്നെത്തുന്ന മാസമായിരിക്കും തുലാം രാശിക്കാര്‍ക്ക് നവംബര്‍. ആളുകളുമായി മികച്ച ഇടപെടലുകള്‍ നടത്താനും കാര്യങ്ങള്‍ വ്യക്തതയോടെ അവതരിപ്പിക്കാനും സാധിക്കും. ഇവരുടെ സംസാരവൈഭവത്തില് ആളുകള്‍ ആകൃഷ്ടരാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനാല്‍ പണം സമ്പാജദിക്കാന് സാധിക്കും.
മകരം
ബുധാദിത്യ രാജയോഗത്തിലൂടെ മകരം രാശിക്കാര്‍ക്ക് നവംബര്‍ മാസം അനുകൂലമായിത്തീരും. ഈ രാജയോഗം ഇവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ വരുമാനത്തില്‍ അപ്രതീക്ഷിതമായ വളര്‍ച്ച സ്വന്തമാക്കാന്‍ സാധിക്കും. പുതിയ ധനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ബിസിനസ് ചെയ്യുന്ന മകരം രാശിക്കാര്‍ക്ക് ലാഭം വാരിക്കൂട്ടാന്‍ ഏറ്റവും അനുയോജ്യമായ കാലമാണിത്. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടുകയും ഭാഗ്യത്തിന്റെ പിന്തുണയോടെ ചെയ്യുന്ന കാര്യങ്ങളില്‍ വിജയം നേടുകയും ചെയ്യും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം വന്നെത്തുന്നതിനൊപ്പം പുതിയ നിക്ഷേപങ്ങള്‍ നടത്താനും വളരെ അനുകൂലമായ സമയമാണിത്. മക്കളുമായി ബന്ധപ്പെട്ട് ചില ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. ഓഹരിവിപണി, ലോട്ടറി എന്നിവയില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ലാഭം വന്നെത്തും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധാദിത്യ രാജയോഗം സമ്പല്സമൃദ്ധിയേകും. കാരണം ഈ രാജയോഗം ഇവരുടെ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് രൂപം കൊള്ളുന്നത്. കര്‍മ്മരംഗത്ത് ശോഭിക്കാനുള്ള ഭാഗ്യം ഇതിലൂടെ കൈവരുന്നു. ജോലിയില്‍ നിന്നായാലും ബിസിനസില്‍ നിന്നായാലും വമ്പന്‍ നേട്ടങ്ങള്‍ ഈ കാലയളവില്‍ നേടാനാകും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് അവര്‍ ആഗ്രഹിച്ചത് പോലെയൊരു ജോലി നേടാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് പുതിയ ഉയരങ്ങളിലേക്ക് ബിസിനസിനെ എത്തിക്കാന്‍ മികച്ച ആശയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഈ കാലയളവില്‍ നിരവധി ശുഭകാര്യങ്ങള്‍ ജീവിതത്തില്‍ നടക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ സമയമാണിത്. ഭാവിയില്‍ അതിലൂടെ സാമ്പത്തികലാഭം നേടാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
