Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
ബുധാദിത്യ രാജയോഗത്തിന്റെ പ്രഭ, ലക്ഷ്മീദേവിയുടെ അനുഗ്രഹം; 5 രാശികളുടെ തലവിധി മാറും
ചില ദിവസങ്ങള്‍ നല്ലതായും ചില ദിവസങ്ങള്‍ മോശമായും അനുഭവപ്പെടാറില്ലേ. ജ്യോതിഷപരമായി അതിന് ചില കാരണങ്ങളുണ്ട്. ചില ദിവസങ്ങളിലെ ഗ്രഹസ്ഥാനങ്ങളും നക്ഷത്രവും ചില രാശികളിലും നക്ഷത്രങ്ങളിലും പിറന്നവര്ക്കായിരിക്കും അനുകൂലം. അന്നത്തെ ദിവസം അവരെ സംബന്ധിച്ചെടുത്തോളം വളരെ നല്ല കാര്യങ്ങളായിരിക്കും സംഭവിക്കുക. എന്നാല്‍ അതേ ഗ്രഹസ്ഥാനങ്ങളും നക്ഷത്രങ്ങളും മറ്റുചില രാശിക്കാര്‍ക്കും നക്ഷത്രക്കാര്‍ക്കും കഷ്ടകാലം കൊണ്ടുവരികയും ചെയ്യും. ഇന്നത്തെ ദിവസം ഏതെല്ലാം രാശികള്‍ക്കാണ് ശുഭദിനമായി മാറുക എന്നറിയാം.

ഗ്രഹസ്ഥാനങ്ങളും യോഗങ്ങളും
ഇന്ന് ബുധന്‍ തുലാം രാശിയിലാണ് സംക്രമണം നടത്തുന്നത്. തുലാം രാശിയില്‍ നേരത്തെ തന്നെ ശുക്രന്റെ സാന്നിധ്യവും ഉണ്ട്. അങ്ങനെ ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം ഇന്ന് നടക്കും. ഇത് കലായോഗത്തിന് വഴിവെക്കും. അശ്വിനി മാസത്തിലെ ശുക്ലപക്ഷ ദ്വതീയ തിഥിയാണ് ഇന്ന്. നവരാത്രിയുടെ രണ്ടാംദിനമായ ഇന്ന് ദുര്‍ഗ്ഗാദേവിയുടെ രണ്ടാമത്തെ സ്വരൂപമായ ബ്രഹ്മചാരിണിയെയാണ് ആരാധിക്കുന്നത്. ഇന്നത്തെ നക്ഷത്രം ചിത്തിരയാണ്. കലായോഗത്തിനൊപ്പം ബുധാദിത്യ രാജയോഗവും ചിത്തിര നക്ഷത്രവും ഒന്നുചേര്ന്നുവരികയാല് ഇന്നത്തെ ദിവസം ശുഭദിനമാണ്.
ഭാഗ്യരാശികള്‍
കലായോഗവും മറ്റ് ശുഭ സംയോഗങ്ങളും കൊണ്ട് ഇന്നത്തെ ദിവസം അഞ്ച് രാശികള്‍ക്ക് വളരെ അനുകൂലമായിരിക്കും. അവര്‍ക്ക് ഏറെക്കാലമായി ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാനും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനും സാധിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹം ഇവര്‍ക്ക് മേല്‍ ഇന്നുണ്ടാകും. ഇന്നത്തെ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്നറിയാം.
മേടം
മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ 4 ഗുണകരമായിരിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗമുണ്ട്. ലക്ഷ്മീദേവിയുടെ അനുഗ്രഹമുള്ളതിനാല്‍ ഇന്ന് നിക്ഷേപത്തിനുള്ള മികച്ച അവസരങ്ങളുണ്ടാകും. ഇത് സാമ്പത്തികസ്ഥിതിക്ക് ഗുണം ചെയ്യും. വീട്ടില്‍ നവരാത്രിയുമായി ബന്ധപ്പെട്ട മംഗളകാര്യങ്ങള്‍ നടക്കും. വ്യവസായികള്‍ക്ക് ഇന്ന് ലാഭത്തിന്റെ ദിവസമാണ്. പുതിയ ബിസിനസുകള്‍ നടത്താനും ഇന്നത്തെ ദിവസം അനുകൂലമാണ്. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ധനയ്ക്കായി ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശയുണ്ടാകും. മറ്റ് ജോലികള്‍ക്കുള്ള അന്വേഷണത്തിനും ഇന്നത്തെ ദിവസം അനുകൂലമാണ്. ദാമ്പത്യജീവിതത്തിലും സഹകരണവും സന്തോഷവും വര്‍ധിക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം നല്ല ദിവസമായിരിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ ഇന്ന് കൈകളിലേക്ക് അപ്രതീക്ഷിതമായി ധനം വന്നുചേരും. വീട്ടില്‍ സന്തോഷാവസരങ്ങള്‍ സംജാതമാകും. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സാമ്പത്തികമായ നേട്ടമുണ്ടാകും. ഇത് ആളുകളില്‍ മതിപ്പുണ്ടാക്കും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചെടുത്തോളം ഉന്നത വിദ്യാഭ്യാസത്തിന് അനുകൂലമായ കാര്യങ്ങള്‍ ഉണ്ടാകുകയും മത്സരപ്പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് ഭാഗ്യ ദിവസമാണ്. ദാമ്പത്യജീവിതം മധുരതരമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഖകരമായിരിക്കും. ആയാസരഹിതമായി കാര്യങ്ങള്‍ ചെയ്യാനും വിശ്രമിക്കാനും സാധിക്കും. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. മാതാപിതാക്കളോട് കൂടുതല്‍ ആദരവും സനേഹവും പ്രകടമാക്കും. ഉദ്യോഗസ്ഥര്‍ക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ഒരു പ്രോജക്ട് ആരംഭിക്കും.ഇതില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ രാശിക്കാര്‍ക്ക് കഴിയും. ബിസിനസുകാര്‍ക്ക് പുതിയ ഓര്‍ഡറുകളോ കരാറുകളോ ലഭിച്ചേക്കും. വീട്ടില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി കിട്ടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകള് വന്നേക്കും. ഇത് വീട്ടില്‍ സന്തോഷത്തിന് കാരണമാകും.
മകരം
മകരം രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം തരക്കേടില്ലാത്ത ദിവസമായിരിക്കും. അധ്വാനത്തിലൂടെ സ്വന്തമാക്കിയ ധനം ഉചിതമായി നിക്ഷേപിക്കുകയോ സമ്പാദ്യമാക്കി മാറ്റുകയോ ചെയ്യും. ശാരീരികവും മാനസികവുമായ സന്തോഷവും സമാധാനവും അനുഭവപ്പെടും. പല പ്രധാനപ്പെട്ട, മികച്ച തീരുമാനങ്ങള്‍ ഇന്ന് കൈക്കൊള്ളും. ജോലി ചെയ്യുന്നവര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ഇന്നത്തെ ദിവസം സാമ്പത്തിക ലാഭം ഉണ്ടാകും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. പുതിയ വസ്തുക്കള്‍ സ്വന്തമാക്കുന്നതിനുള്ള ആഗ്രഹം മനസ്സിലുദിക്കും. ഇന്ന് ചെയ്യുന്ന ജോലികളും സംതൃപ്തി നല്‍കും. പുതിയ ആളുകളെ പരിചയപ്പെടുകയും അവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യും. നവരാത്രിയുമായി ബന്ധപ്പെട്ട് ക്ഷേത്രദര്‍ശനം നടത്തും. കുട്ടികള്‍ മത്സരപ്പരീക്ഷയില്‍ വിജയിക്കും. ഇത് മനസ്സിന് സന്തോഷം നല്‍കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് ലാഭമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് നല്ല ജോലിക്കുള്ള ഓഫര്‍ ലഭിച്ചേക്കും. കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി നിക്ഷേപങ്ങള്‍ നടത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications