Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ജനുവരിയില്‍ തന്നെ ബുധാദിത്യ രാജയോഗം അനുഭവത്തില്‍; മൂന്ന് രാശികള്‍ക്ക് ജീവിതത്തിലിനി തിരിഞ്ഞുനോട്ടമില്ല
വേദ ജ്യോതിഷം അനുസരിച്ച് അടുത്ത വര്‍ഷം നിരവധി രാജയോഗങ്ങള്‍ രൂപം കൊള്ളുന്നുണ്ട്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും രാജകുമാരനായ ബുധനും ചേര്‍ന്ന് നല്കുന്ന രാജയോഗമാണ് ബുധാദിത്യ രാജയോഗം. രാജയോഗങ്ങളില്‍ തന്നെ ഏറ്റവും ശ്രേഷ്ഠമായ രാജയോഗമാണ് ബുധാദിത്യ യോഗം. ഈ രാജയോഗം ജാതകത്തില്‍ ഉള്ള വ്യക്തികള്‍ അതി ധനവാനാകുമെന്നതില് സംശയമില്ല. സമൂഹത്തില്‍ ഉന്നതമായ സ്ഥാനവും പദവികളും അംഗീകാരവും പ്രശസ്തിയും ഇവരെ തേടിയെത്തും.

ജനുവരി 14നാണ് സൂര്യഭഗവാന് മകരം രാശിയിലേക്ക് വന്നെത്തുകയാണ്. പത്ത് ദിവസത്തിന് ശേഷം 24ന് ബുധനും മകരത്തിലെത്തും. അങ്ങനെ മകരം വിശിഷ്ടഗ്രഹങ്ങളുടെ അപൂര്‍വ്വ സംഗമത്തിന് വേദിയാകും. മകരം രാശിയില്‍ ബുധാദിത്യ രാജയോഗം രൂപം കൊള്ളും. ബുധാദിത്യ രാജയോഗത്തിന്റെ പ്രഭാവം എല്ലാ ആളുകളിലും അനുഭവപ്പെടുമെങ്കില്‍ ഈ രാജയോഗം സമ്പൂര്‍ണ്ണമായി അനുഭവപ്പെടുന്നത് മൂന്ന് രാശികള്ക്കായിരിക്കും. അവര്‍ക്ക് ജനുവരി 28ന് ശേഷം അണമുറിയാതെ ഭാഗ്യവര്ഷമുണ്ടാകും. അതോടൊപ്പം സമൂഹത്തില്‍ ഇവരുടെ പ്രശസ്തി ഉയരും. ഏതെല്ലാമാണ് ഈ രാശികള്‍ എന്നറിയാം.
തുലാം
ബുധാദിത്യ രാജയോഗത്തിലൂടെ തുലാം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ജനുവരി മുതല്‍ ഭാഗ്യകാലമാണ്. തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ഈ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന സമയമാണിത്. ആഗ്രഹിക്കുന്ന സൗകര്യങ്ങളെല്ലാം വീട്ടില്‍ വന്നുചേരും. വാഹനമോ വീടോ സ്ഥലമോ ഒക്കെ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. തടസ്സങ്ങളൊന്നും ഇല്ലാതെ മികച്ച നിക്ഷേപങ്ങള്‍ നടത്താനാകും.
തുലാം രാശിക്കാര്‍ക്ക് ഉദ്യോഗജീവിതത്തിലും വലിയ മാറ്റങ്ങള്‍ സമ്മാനിക്കുന്ന രാജയോഗമാണ് ബുധാദിത്യ രാജയോഗം. നിരവധി പുതിയ ജോലി അവസരങ്ങള്‍ ഇവരെ തേടിയെത്തും. ജോലിയില്‍ തന്നെ പുതിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. പഴയ നിക്ഷേപങ്ങളില്‍ നിന്നും വിചാരിക്കാത്ത രീതിയിലുള്ള ലാഭം വന്നുചേരും. പ്രോപ്പര്‍ട്ടി, റിയല്‍ എസ്റ്റേറ്റ്, മോഡലിംഗ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലാഭം ഉറപ്പാണ്.
മകരം
മകരം രാശിയുടെ ലഗ്ന ഭാവത്തില്‍ തന്നെയാണ് ഈ രാജയോഗം രൂപമെടുക്കുന്നത് എന്നതുകൊണ്ട് ബുധാദിത്യ രാജയോഗത്തിന്റെ ഏറ്റവുമധികം നേട്ടങ്ങള്‍ നേടാന്‍ പോകുന്നത് മകരം രാശിയാണ്. ജനുവരി മുതല്‍ ഇവര്‍ ആഗ്രഹിച്ച നിലയിലുള്ള അംഗീകാരവും പ്രശസ്തിയും ഇവരെ തേടിയെത്തും. ആളുകള്‍ക്ക് ഇവരോട് കൂടുതല്‍ മതിപ്പും ഇഷ്ടവും തോന്നും. മകരം രാശിക്കാര്‍ക്ക് വലിയ തോതിലുള്ള ആത്മവിശ്വാസം തോന്നിത്തുടങ്ങും.
വിവാഹിതരായ മകരം രാശിക്കാര്‍ക്ക് ജനുവരി മുതല്‍ നല്ലകാലമാണ്. പങ്കാളിയുമായുള്ള അകല്‍ച്ച മാറി ദാമ്പത്യം കൂടുതല്‍ സുന്ദരമാകും. പരസ്പര പിന്തുണയും സഹകരണവും വര്‍ധിക്കും. കരിയറിലും ബുധാദിത്യ രാജയോഗത്തിന്റെ പ്രഭാവം ഉണ്ടാകും. നിരവധി ജീവിതാഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയമായിരിക്കും ജനുവരി മുതല്‍ അങ്ങോട്ട്. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും ജനുവരി മുതല്‍ ബുധാദിത്യ രാജയോഗം അനുഭവത്തില്‍ വരും. ഇവരുടെ ധന ഭാവത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് അപ്രതീക്ഷിതമായ ധനനേട്ടങ്ങളാണ് വരാന്‍ പോകുന്നത്. സാമ്പത്തികമായി നില മെച്ചപ്പെടുമെന്നല്ല, സമ്പന്നതയിലേക്ക് നടന്നുകയറും. പുതിയ വസ്തുക്കളോ വാഹനമോ വീടോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറിച്ചൊന്നും ചിന്തിക്കേണ്ടതില്ല. ബുധാദിത്യ രാജയോഗമുള്ളപ്പോള് നടത്തുന്ന നിക്ഷേപങ്ങളൊന്നും നഷ്ടമാകില്ല. ഈ കാലയളവില്‍ ഈ രാശിയില്‍ ജനിച്ചവര്‍ മറ്റുള്ളവരോട് നന്നായി പെരുമാറുകയും സംസാരത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് ഇവരോട് സ്നേഹവും മതിപ്പും തോന്നും. സാമ്പത്തിക സമൃദ്ധി അഭിവൃദ്ധിപ്പെടുകയ വഴി സമ്പാദ്യം ഇരട്ടിയാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
