Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
ഒരു വര്‍ഷത്തിന് ശേഷം മേടത്തില് ബുധാദിത്യ യോഗം; സൗഭാഗ്യങ്ങള്‍ തേടിയെത്തും ഈ രാശികളെ
വേദ ജ്യോതിഷത്തില്‍ ഒരു ഗ്രഹം നിശ്ചിതകാലം ഒരേ രാശിയില്‍ മറ്റ് ഗ്രഹങ്ങള്‍ക്കൊപ്പം സംക്രമിക്കാറുണ്ട്. ഈ ഗ്രഹ സംക്രമത്തിന്റെ പ്രഭാവം ഭൂമിയിലും അനുഭവപ്പെടും. ബുധനും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും സംക്രമിക്കുന്നതിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. മെയ് മാസത്തില്‍ മേടം രാശിയിലാണ് ഈ യോഗം രൂപപ്പെടുക. ഇതിലൂടെ ചില രാശികള്‍ക്ക് നല്ല കാലം ആരംഭിക്കും. കരിയറിലും ഉദ്യോഗജീവിതത്തില്‍ ഇവര്‍ക്ക് അനുകൂല ഫലങ്ങള്‍ കൈവരും.

ബുധാദിത്യ യോഗം
ജാതകത്തിലെ ഏതെങ്കിലും ഭാവങ്ങളില്‍ സൂര്യനും ബുധനും ഒന്നിച്ചുവരുമ്പോഴാണ് ബുധാദത്യ യോഗം രൂപം കൊള്ളുന്നത്. ഏത് രാശിയിലാണ് ഈ യോഗം ഉണ്ടാകുന്നത് എന്നതിനേക്കാളും ഏത് ഭാവത്തിലാണ് ഈ യോഗമുണ്ടാകുന്നത് എന്നതിനാണ് പ്രാധാന്യം. ബുധാദിത്യ യോഗത്തിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ വിജയവും പദവിയും സാമ്പത്തികാഭിവൃദ്ധിയും വന്നുചേരും.
ഊര്‍ജ്ജം, ശക്തി, തിരിച്ചറിയല്‍, സ്വര്‍ണ്ണം, സര്‍ക്കാര്‍ ജോലി, ധൈര്യം എന്നിവയുടെ സ്രോതസ്സാണ് സൂര്യന്. അതേസമയം ബുധന്‍ സഹോദര്യം, സംസാരം, ബലം, മാനസികമായ ബുദ്ധിവൈഭവം, പുസ്കതം, വിദ്യാഭ്യാസം, അറിവ്, ബുദ്ധി എന്നിവയെ സൂചിപ്പിക്കുന്നു.
മേടം രാശിയിലെ ബുധാദിത്യ യോഗം മൂലം നല്ലകാലം വന്നണയാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയിലുള്ളവര്‍ക്ക് ബുധാദിത്യ യോഗം നിരവധി നേട്ടങ്ങള്‍ നല്‍കും. കാരണം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ കാലത്ത് ഇവരുടെ വ്യക്തിത്വം കൂടുതല്‍ മെച്ചപ്പെടും. കൂടാതെ ഈ സമയത്ത് ഭാവിയില്‍ ലാഭമുണ്ടാകാന്‍ സഹായിക്കുന്ന പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാനും ഇവര്‍ക്ക് കഴിയും. ഇക്കാലത്ത് സമൂഹത്തില്‍ ഇവര്‍ക്കുള്ള ബഹുമാനവും അന്തസ്സും വര്‍ധിക്കും. ജോലിസ്ഥലത്തെ അന്തരീക്ഷം പോസിറ്റീവ് ആയി ഭവിക്കും. ബിസിനസ് നടത്തുന്നവര്‍ക്കും പുതിയ ബിസിനസ് ആരംഭിക്കാനും ഇത് വളരെ അനുകൂലമായ സമയമാണ്. ബിസിനസ്സില്‍ പെട്ടെന്ന് അഭിവൃദ്ധി പ്രകടമാകും. വിവാഹിതര്‍ക്ക് ദാമ്പത്യം വളരെ സന്തോഷകരവും സമാധാനപ്രദവുമായി മാറും.
മീനം
ബുധാദിത്യ രാജയോഗം മീനം രാശിയില്‍ ഉള്ളവര്‍ക്ക് വളരെ അനുകൂലമായ ഒരു സമയത്തിന് തുടക്കമിടും. കാരണം മീനം രാശിയുടെ ധന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ഇക്കാലത്ത് ആകസ്മികമായ ധനലാഭത്തിന് യോഗമുണ്ടാകും. ഈ സമയത്ത് കിട്ടാക്കടവും തടയപ്പെട്ട ധനവും ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ മീനം രാശിയിലുള്ളവര്‍ക്ക് പല മേഖലകളിലും ലാഭമുണ്ടാകും. ബിസിനസ്സില്‍ പുതിയ ഉയരങ്ങളിലേക്ക് പോകാനുള്ള അവസരം ലഭിക്കും. ബിസിനസുകാര്‍ക്ക് കാത്തിരുന്ന ലോണുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. വാക്ചാതുരിയിലൂടെ മറ്റുള്ളവരുടെ മതിപ്പ് നേടാന്‍ കഴിയും.
കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാര്‍ക്കും ബുധാദിത്യ രാജയോഗം ശുഭഫലങ്ങള്‍ നല്‍കും. കര്‍ക്കിടക രാശിക്കാരുടെ കര്‍മ്മ ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ഉള്ളവര്‍ ജോലിയോടൊപ്പം പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കപ്പെടും. അതില്‍ നിന്നും ലാഭം വന്നുചേരും. ഈ സമയത്ത് ഇവരുടെ വരുമാനം വര്‍ധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ ബിസിനസ് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കും. വിദേശയാത്രയ്ക്ക് യോഗം തെളിയും. വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അനുകൂലമായ സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications