തുടക്കമിടുന്നു ബുധാദിത്യ രാജയോഗം: സൂര്യനെപ്പോലെ ജ്വലിക്കും 5 രാശിക്കാര്‍, മുന്നോട്ടുള്ള ചുവടില്‍ ധനവഴി

ഇന്നത്തെ ദിവസം ബുധാദിത്യ രാജയോഗത്തിന് തുടക്കമിടുമ്പോള്‍ അത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ ഭാഗ്യഫലങ്ങളും ഒരുമിച്ച് ചേര്‍ന്ന് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ധനവും, സമ്പത്തും, കരിയറും, ദാമ്പത്യവും ജോലിയും എല്ലാം തേടി എത്തുന്ന സമയം കൂടിയാണ് ഇന്നത്തോടെ തെളിഞ്ഞ് വരുന്നത്. 12 രാശിക്കാരേയും ഈ രാജയോഗം ബാധിക്കുമെങ്കിലും ഇനി പറയുന്ന അഞ്ച് രാശിക്കാരില്‍ ഇത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു.

ജൂണ്‍ 15 മുതല്‍ ആരംഭമാവുന്ന ബുധാദിത്യ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജാതകത്തിലെ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുന്നതിന്റെ ഫലമായാണ് ഇത്തരം രാജയോഗങ്ങള്‍ രൂപീകരിക്കപ്പെടുന്നതും. ഇത് വഴി ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ബുധാദിത്യ രാജയോഗം ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

Budhaditya Raja Yoga
Photo Credit: Wise Generated

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഞായറാഴ്ച ദിനം വളരെയധികം ഭാഗ്യം കൊണ്ട് വരുന്ന ദിവസമായിരിക്കും. മാത്രമല്ല ചന്ദ്രന്‍ നിങ്ങളുടെ ഭാഗ്യ ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നതും. ബിസിനസില്‍ അപ്രതീക്ഷിതമായ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്നതില്‍ സംശയം വേണ്ട. മുന്നോട്ടുള്ള ഓരോ ചുവടിലും അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. അച്ഛന്റെ പിന്തുണ എല്ലാ കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നല്ല ദിവസങ്ങളുടെ തുടക്കമാണ് ഇന്നത്തോടെ ഉണ്ടാവുന്നത്. കൂടാതെ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ശ്രമിക്കുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കൂടാതെ എല്ലാ കാര്യത്തിലും വളരെയധികം പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. മുതിര്‍ന്നവരുടെ വാക്കുകള്‍ അനുസരിക്കുന്നത് വഴി ജീവിതം മികച്ച് നില്‍ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് മുതലാരംഭിക്കുന്ന രാജയോഗം അവര്‍ പോലും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് എത്തിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ഇരട്ടിയായി തിരിച്ച് ലഭിക്കുന്നു. ബിസിനസില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പങ്കാളിത്തത്തോടെ ജോലി ചെയ്യുന്നവരില്‍ സാമ്പത്തിക ലാഭവും ഇരട്ടിയാവുന്നു. ഏത് കാര്യത്തിലും കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം എന്നന്നേക്കുമായി പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

Budhaditya Raja Yoga
Photo Credit: Wise Generated

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തോടെ ആരംഭമാവുന്നത് ശരിക്കും പറഞ്ഞാല്‍ ശുക്രദശയാണ്. അത് വഴി ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നു. കൂടാതെ നിങ്ങളുടെ ബുദ്ധിശക്തിയും സംസാര രീതിയും എല്ലാം മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചിന്തയുടെ കാര്യത്തില്‍ നിങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച ഉയരത്തില്‍ എത്തുന്നതിന് യോഗം കാണുന്നു. സാമ്പത്തികമായി ബിസിനസില്‍ ലാഭം തേടി എത്തും. അതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ബിസിനസ് ആരംഭിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു.

മീനം
മീനം രാശിക്കാര്‍ക്ക് ഞായറാഴ്ചയോടെ ഏറ്റവും വലിയ ഭാഗ്യത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. പലപ്പോഴും സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല. കരിയര്‍, ബിസിനസ്സ് അല്ലെങ്കില്‍ യാത്രയ്ക്കായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം ഇരട്ടിയാവുകയും അത് വഴി സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കാം. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് ലാഭത്തിലേക്ക് എത്തുന്നു. ജോലിയില്‍ നിന്ന് സ്ഥിരവരുമാനം ലഭിക്കും. .

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, June 15, 2025, 12:17 [IST]
X
Desktop Bottom Promotion