Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
യമഗ്രഹത്തിന് എതിരായി ബുധനെത്തും; ജീവിതത്തില്‍ വമ്പന്‍ മാറ്റങ്ങള്‍, 3 രാശിക്ക് ജാക്പോട്ട്
Budh Yama Conjunction 2025:വേദ ജ്യോതിഷത്തില്‍ യമരാജന്റെ ഗ്രഹമെന്നാണ് പ്ലൂട്ടോ അറിയപ്പെടുന്നത്. അതുകൊണ്ട് യമഗ്രഹമെന്നും പ്ലൂട്ടോയെ വിളിക്കുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഏതാണ്ട് എല്ലാ മാസങ്ങളിലും രാശി മാറാറുണ്ട്. ഈ രാശിമാറ്റത്തിനിടെ മറ്റ് ഗ്രഹങ്ങളുമായി സംയോഗമുണ്ടാകുകയോ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടിയില് പെടുകയോ ചെയ്യുന്നു.

ജൂണ്‍ 29-ന് രാവിലെ 6.25ന് ബുധനും യമഗ്രഹവും മുന്നിലും പിന്നിലുമായി അണിനിരക്കും. അതായത് ഇരുഗ്രഹങ്ങളും 180 ഡിഗ്രിയില്‍ സ്ഥിതി ചെയ്യും. ഈ ഗ്രഹസ്ഥിതി പ്രതിയുതി യോഗമെന്നാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. ഈ യോഗം സംഭവിക്കുമ്പോള്‍ ബുധന്‍ കര്‍ക്കിടകം രാശിയിലും യമഗ്രഹം മകരം രാശിയിലും ആയിരിക്കും. പ്രതിയുതി യോഗം ചില രാശികളില് ജനിച്ചവര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് പ്രതിയുതി യോഗം നേട്ടമായി മാറും. ഇവര്‍ക്ക് കരിയരില്‍ ഏറെക്കാലമായി അനുഭവിക്കുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയില്‍ ഉന്നത പദവികളും സാമ്പത്തികനേട്ടവും ഉണ്ടാകും. കൂടാതെ ഈ കാലയളവില്‍ പലതരം സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ധനയോഗം വ്യക്തമായി അനുഭവയോഗ്യമാകും. ശമ്പളവര്‍ധനയുണ്ടാകും. ജീവിതത്തില്‍ നല്ല ചില കാര്യങ്ങള്‍ സംഭവിക്കും. ബിസിനസില്‍ നിന്നും സാമ്പത്തിക ലാഭം ഉണ്ടാകും. മറ്റ് സ്രോതസ്സുകളില്‍ നിന്നും പണം വരും. ഇത് സാമ്പത്തികസ്ഥിതിയെ സ്വാധീനിക്കും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിലൂടെ നിക്ഷേപങ്ങള്‍ വര്‍ധിക്കുകയും സമ്പാദ്യവുംസമ്പത്തും വര്‍ധിക്കുകയും ചെയ്യും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും പ്രതിയുതി യോഗ കാലത്ത് ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ ആനുകൂല്യം ജീവിതത്തിലുണ്ടാകും. ഇവര്‍ക്ക് എല്ലാ മേഖലകളിലും വിജയവും ലാഭവുമുണ്ടാകും. സഹപ്രവര്‍ത്തകരുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. ബിസിനസില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും അതിലൂടെ ബിസിനസില്‍ നേട്ടങ്ങള്‍ കൊയ്യാനും കഴിയും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കൂടുതല്‍ സമ്പത്തുണ്ടാക്കാനും നിക്ഷേപങ്ങള്‍ നടത്താനും സാധിക്കും.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ബുധനും യമഗ്രഹവും സൃഷ്ടിക്കുന്ന പ്രതിയുതി യോഗം നേട്ടമാകുന്ന അടുത്ത രാശി മേടമാണ്. മേടം രാശിയില്‍ ജനിച്ചവര്‍ക്ക് നാലാം ഭാവത്തില്‍ ബുധനും പത്താം ഭാവത്തില്‍ യമനുമാണ്. അതുകൊണ്ട് ഇവര്‍ക്ക് ജോലിയിലും ബിസിനസിലും അനവധി നേട്ടങ്ങള്‍ ഉണ്ടാകും.കര്‍മ്മരംഗത്തുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ സാധിക്കും. ജീവിതത്തില്‍ കൂടുതലായി സന്തോഷം അനുഭവിക്കും. ഒന്നിന് പുറകേ ഒന്നായി സന്തോഷാവസരങ്ങള്‍ വന്നെത്തും. ഏറെക്കാലമായി നിര്‍ത്തിവെച്ചിരുന്ന ഒരു ജോലി പുനരാരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യും. ദാമ്പത്യത്തില്‍ ഐക്യവും സന്തോഷവും വര്‍ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
