Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ബുധന്‍ വക്രഗതിയില്‍: തൊടുന്നതെല്ലാം അവസാനം പ്രശ്നത്തില്‍, സ്വബുദ്ധി പോലും വിനയാകും രാശിക്കാര്‍
ജ്യോതിഷ പ്രകാരം വളരെയധികം മാറ്റങ്ങള്‍ ആണ് ഓരോ സമയത്തും സംഭവിക്കുന്നത്. 2025 നവംബര്‍ 10-നാണ് ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരം ആരംഭിച്ചത്. വൃശ്ചികം രാശിയിലേക്കാണ് ബുധന്‍ അതിന്റെ വക്രഗതി സഞ്ചാരം നടത്തുന്നത്. ബുധന്‍ ബുദ്ധി, സംസാരം, ബിസിനസ്, തീരുമാനമെടുക്കുന്നതിനുള്ള കഴിവ് എന്നിവയെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ വക്രഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. ബുധന്റെ വക്രഗതി സഞ്ചാരം പല രാശിക്കാര്‍ക്കും ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ കൊണ്ട് വരുന്നു.
ബന്ധങ്ങളില്‍ പിരിമുറുക്കം, ധനനഷ്ടം, ബിസിനസ് പരാജയം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയുണ്ടാവുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളിലേക്ക് എത്തുന്നു. 12 രാശിക്കാര്‍ക്കും എത്രത്തോളം മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നതിനേക്കാള്‍ അതുപോലെ തന്നെ അഞ്ച് രാശിക്കാര്‍ക്ക് ഇത് ദോഷകരമായി ബാധിക്കുന്നത് എപ്രകാരം എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും ഇത് നഷ്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല പങ്കാളിയുമായുള്ള വഴക്കുകള്‍ വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ സാമ്പത്തിക തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുകയും കടബാധ്യതകള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ആത്മവിശ്വാസം കുറയുന്ന അവസ്ഥയില്‍ പലപ്പോഴും ബന്ധങ്ങളില്‍ അത് വിള്ളലുണ്ടാക്കുന്ന അവസ്ഥയുണ്ടാക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ സംസാരം, ആരോഗ്യം, ബന്ധങ്ങള്‍ എന്നിവക്ക് കാരണമാകുന്നു. അത് കൂടാതെ നെഗറ്റീവ് സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പഴയ വഴക്കുകള്‍ കുത്തിപ്പൊക്കുകയും ജോലി സ്ഥലത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ ചെറിയ തെറ്റുകള്‍ നിങ്ങളെ വലിയ പ്രശ്നത്തിലേക്ക് എത്തിക്കും. ചര്‍മ്മ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം പലപ്പോഴും ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി നിങ്ങള്‍ക്ക് സാമ്പത്തികമായ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൂടാതെ എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. നിക്ഷേപങ്ങളില്‍ നിന്ന് നഷ്ടം സംഭവിക്കുകയും അത് വഴി സന്തോഷവും സമാധാനവും പ്രശ്നത്തിലാവുകയും ചെയ്യുന്നു. മേലുദ്യോഗസ്ഥരില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവും. പലപ്പോഴും സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള സമ്മര്‍ദ്ദം നേരിടേണ്ട അവസ്ഥയുണ്ടാവുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം വൈകാരികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. പല രഹസ്യങ്ങളും പരസ്യമാവുകയും അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കോടതി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പരാജയത്തിലേക്ക് എത്തുന്നു. വേദനയും വിഷാദവും ഒരുപോലെ നിങ്ങളെ ബാധിക്കുന്നു. ഈ സമയത്ത് ദേഷ്യം നിയന്ത്രിക്കേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വൈകാരികവും മാനസികവുമായ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും പഴയ ഓര്‍മ്മകളും പ്രണയ നൈരാശ്യവും നിങ്ങളെ അലട്ടുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തില്‍ ഉണ്ടാവും. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ നിങ്ങളെ അലട്ടുന്നതിന് യോഗം കാണുന്നു. പല യാത്രകളും പരാജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം പലപ്പോഴും മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളില്‍ ഉറക്കമില്ലായ്മയും, അതുപോലെ തന്നെ തല കറക്കവും ബാധിക്കാം.



Click it and Unblock the Notifications
