Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ജന്മാഷ്ടമിയില് നിന്ന് ഉദിച്ചുയരും ബുധന്‍: വിജയത്തിന്റെ ഉച്ചസ്ഥായിയില്‍ 5 രാശികള്‍
ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍, അതുകൊണ്ട് തന്നെ ബുധന്റെ മാറ്റങ്ങള്‍ അതഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ ഓരോ രാശിക്കാര്‍ക്കും നല്‍കും. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ബുധന്‍ ഉദിക്കുന്നു. ഈ ദിനത്തില്‍ വക്രഗതിയിലാണ് ബുധന്റെ സഞ്ചാരം. കര്‍ക്കിടകം രാശിയിലാണ് ബുധന്‍ ഈ ദിവസം ഉദിക്കുന്നത്. ബുധന്റെ സ്ഥാനം ശക്തമാണെങ്കില്‍ അത് ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ നല്കുന്നു.
ഏതൊക്കെ രാശിക്കാരിലാണ് ബുധന്റെ ഉദയം നേട്ടങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ബുധന്റെ രാശിമാറ്റത്തില്‍ മികച്ച നേട്ടങ്ങള്‍ മാത്രം കരസ്ഥമാക്കുന്നതിന് സഹായിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ക്ക് കരിയറും, ദാമ്പത്യവും, ജീവിതവും , സാമ്പത്തികവും എല്ലാം മികച്ച് നില്ക്കുന്നു. ഏതൊക്കെ രാശിക്കാരിലാണ് അനുകൂല ഫലങ്ങള്‍ ബുധന്റെ ഉദയം വഴി സമ്മാനിക്കുന്നത് എന്ന് നോക്കാം.

മിഥുനം
മിഥുനം രാശിയുടെ അധിപനാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധനുണ്ടാവുന്ന എല്ലാ നേട്ടങ്ങളും പ്രതിസന്ധികളും നിങ്ങള്‍ക്ക് മാറി മറിയുന്ന സമയമാണ് ബുധന്റെ ഉദയത്തിലൂടെ. മിഥുനത്തില് രണ്ടാം ഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. ഇത് വരുമാനവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന ഇവരുടെ വളര്‍ച്ച വളരെ കൂടുതലായിരിക്കും. മാത്രമല്ല പണം സമ്പാദിക്കുന്നതിന് പുറമേ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഈ സമയത്ത് വിജയത്തിന്റെ പടവുകള്‍ കയറാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പലപ്പോവും ഈ സമയത്ത് ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച നേട്ടങ്ങളുണ്ടാവുന്നു.
കന്നി
കന്നിരാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പതിനൊന്നാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. ശ്രീകൃഷ്ണന്റെ അനുഗ്രഹം ഈ ദിനത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു. മനസ്സില്‍ സന്തോഷം നിറയുകയും നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതയുണ്ടാവുകയും ചെയ്യുന്നു. ബിസിനസ് വരുമാനം വര്‍ദ്ധിക്കുന്നു. കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഓഗസ്റ്റ് 26 മുതല്‍ പത്താം ഭാവത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഈ സമയം കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. പലപ്പോഴും നല്ല ജോലി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ വര്‍ദ്ധിക്കുന്നു. അതിന് വേണ്ടി ഇവര്‍ വളരെയധികം പരിശ്രമിക്കുന്നു. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ നല്ല സമയം ഇവര്‍ക്കുണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യവും മികച്ചതായിരിക്കും.
മകരം
മകരം രാശിയുടെ ഏഴാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. ഇവര്‍ക്ക് എല്ലാ ജോലികളിലും നേട്ടങ്ങളുണ്ടാവുന്നു. നിങ്ങള്‍ക്ക് സൗഹൃദങ്ങള്‍ വളരെയധികം ഉപകാരമായി മാറുന്നു. എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മകരം രാശിക്കാര്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിക്കുകയും മികച്ച അവസരങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെടുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും പ്രൊഫഷണല്‍ രംഗത്ത് നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കുന്നു. ദൂരവ്യാപകമായി നിങ്ങള്‍ക്ക് നേട്ടങ്ങളും പ്രശസ്തിയും ലഭിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷന് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് കുടുംബത്തിലും സന്തോഷകരമായ സമയം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
