Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
ബുധന്‍ ഉദിക്കുന്നു; ഈ തീയതി ഓര്‍ത്തുവെച്ചോളൂ, അന്നുമുതല്‍ ജീവിതത്തില്‍ വച്ചടി കയറ്റം
ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. മറ്റ് ഗ്രഹങ്ങളെ പോലെ നിശ്ചിത കാലം കൂടുമ്പോള്‍ രാശി മാറുകയും സ്ഥിതികളിലും ചലനത്തിലും മാറ്റം വരുത്തുകയും ചെയ്യുന്ന ഗ്രഹമാണ് ബുധന്‍. ഈ മാറ്റം എല്ലാവരുടെ ജീവിതത്തിലും പ്രതിഫലിക്കും. അതില്‍ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകും.

നവംബര്‍ 29ന് ബുധന്‍ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കുകയാണ്. പിന്നീടുള്ള പതിമൂന്ന് ദിവസങ്ങള്‍ ബുധന്‍ ഇതേ അവസ്ഥയില്‍ ആയിരിക്കും. അതിനുശേഷം ഡിസംബര്‍ അവസാനം ബുധന്റെ അസ്തമയമാണ്. ഇതെല്ലാം ചില പ്രത്യേക നാളുകളിലും രാശികളിലും ജനിച്ച ആളുകള്‍ക്ക് ഗുണകരമാണ്. അതേപോലെ മറ്റുചില രാശികള്‍ക്ക് ദോഷവുമാണ്. ഇതിനിടയില്‍ വൃശ്ചികത്തില് ബുധന്റെ ഉദയം നടക്കുന്നുണ്ട്. ഈ പ്രതിഭാസത്തിലൂടെ ചില രാശികള്‍ക്ക് സ്വപ്നം കാണാനാകാത്ത നേട്ടങ്ങളും ലാഭങ്ങളുമാണ് ഉണ്ടാകുക.
പഞ്ചാംഗം അനുസരിച്ച് ഡിസംബര്‍ 12ന് വൈകുന്നേരം 6.16നാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. സുഖങ്ങളുടെയും സമ്പത്തിന്റെയും ബുദ്ധിയുടെയും ആരോഗ്യത്തിന്റെയും ഏകാഗ്രതയുടെയും ബിസിനസ് സൗഭാഗ്യങ്ങളുടെയും ദേവനായ ബുധന്റെ ഉദയം ഏതെല്ലാം രാശികള്‍ക്കാണ് ഗുണകരമാകുക എന്ന് അറിയാം.
ചിങ്ങം
ബുധന്റെ ഉദയം ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അത്യന്തം ഗുണകരമാകും. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. ചിങ്ങം രാശിയുടെ രണ്ട്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. നാലാമത്തെ ഭാവത്തില്‍ ബുധന്റെ ഉദയം സംഭവിക്കുന്നതിലൂടെ ഈ രാശിയില്‍ ജനിച്ചവര്‍ക്ക് എല്ലാ ജീവിതമണ്ഡലങ്ങളിലും വിജയം കൈവരും. ധനം സമ്പാദിക്കുന്നതിനുള്ള നിരവധി സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവന്നേക്കും. ഇതിലൂടെ ജീവിതത്തില്‍ പല നേട്ടങ്ങളും ഉണ്ടാകും. ബുദ്ധിക്ഷമത പ്രകടിപ്പിക്കാനുള്ള അവസരങ്ങളിലൂടെ കരിയറിലും ആഗ്രഹിച്ച നേട്ടങ്ങള്‍ സ്വന്തമാക്കും. ഇവര്‍ മുന്‍കൈ എടുത്ത് ജോലിസ്ഥലത്ത് നടപ്പാക്കുന്ന ആശയങ്ങളും പദ്ധതികളും ഭാവിയില്‍ ഗുണഫലങ്ങള്‍ നല്‍കും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. പുതിയ വരുമാനസ്രോതസ്സുകള്‍ ഉണ്ടാകും. ദാമ്പത്യം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധം മുമ്പത്തേക്കാള്‍ ശ്രേഷ്ഠമാകും. ജീവിതത്തില്‍ പല സന്തോഷങ്ങളും ഇക്കാലയളവില്‍ ഉണ്ടാകും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെ ഉദയം ഗുണകരമാകും. ഈ രാശിയുടെ ഒന്ന്, പത്ത് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇവരുടെ മൂന്നാമത്തെ ഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. അതുകൊണ്ട് ഈ രാശിക്കാരുടെ ജീവിതത്തില്‍ പൊതുവെ നല്ല സമയമാണ് വരാനിരിക്കുന്നത്. ഇവര്‍ക്ക് വിദേശത്ത് പോകാനുള്ള അവസരം വരും. കരിയറില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും അതിനുള്ള ഫലങ്ങള്‍ ലഭിക്കാനും യോഗമുണ്ടാകും. ശമ്പളവര്‍ധനയും പ്രമോഷനും ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസിലും ഇവര്‍ക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. ബിസിനസുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തും. അവയെല്ലാം പ്രതീക്ഷിച്ച ഫലം നല്‍കും. അതോടൊപ്പം ജീവിതത്തില്‍ സമ്പാദ്യം വളരും. പുതിയ ആസ്തികള്‍ കൈവശം വന്നുചേരും. ദാമ്പത്യം സന്തോഷകരമായി മുന്നോട്ടുപോകും. ജീവിതപങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. ആരോഗ്യം മെച്ചപ്പെടും.
തുലാം
തുലാം രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് ബുധന്റെ ഉദയം നടക്കുന്നത്. ഈ രാശിക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. കൂടാതെ സാമ്പത്തികമായി നിരവധി നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. പുതിയ വരുമാനസ്രോതസ്സ് ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. സ്വയം വിലയിരുത്താനും ചിന്തകളിലെയും പ്രവൃത്തികളിലെയും ശരിതെറ്റുകള്‍ കണ്ടെത്താനും സമയം ചിലവഴിക്കും. ബുദ്ധിസാമര്‍ത്ഥ്യം വര്‍ധിക്കും. കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. വ്യക്തിജീവിതം സന്തോഷകരമാകും. ബന്ധങ്ങള്‍ ശക്തമാകും. പുതിയ ബന്ധങ്ങളിലൂടെ സന്തോഷം തേടിയെത്തും. ഇവര്‍ മുന്‍കൈ എടുത്ത് ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയകരമാകും. ബുധന്റെ ഉദയം സാമ്പത്തികമായും നേട്ടങ്ങള്‍ നല്‍കും. പണം സമ്പാദിക്കാനും കരുതിവെക്കാനും കഴിയും. പ്രിയപ്പെട്ടവരുമായും ബന്ധുക്കളുമായും ഏറെ സമയം ചിലവഴിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications