Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ഗ്രഹങ്ങളുടെ രാജകുമാരന്, ബുധന്റെ ഉദയം, ഇരട്ടി നേട്ടത്തോടെ ശിവരാത്രിയും: 5 രാശിയുടെ വിധി മാറും
ജ്യോതിഷ പ്രകാരം ബുധന്റെ രാശിമാറ്റം പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും വ്യാപാരത്തിന്റേയപം വിദ്യാഭ്യാസത്തിന്റേയും ആശയവിനിമയത്തിന്റേയും ദേവനാണ് ബുധന്‍. അതുകൊണ്ട് തന്നെ ബുധനിലുണ്ടാവുന്ന ഓരോ ചെറിയ മാറ്റവും അനുകൂലമായ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തിക്കുന്നത് ബുധന്‍ തന്നെയാണ്. ബുധന്റെ ഉദയത്തിന് ഈ സമയത്തെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ അത് ശിവരാത്രി ദിനത്തിലാണ് സംഭവിക്കുന്നത്.
ഫെബ്രുവരി 25- വൈകുന്നേരം 6.15 -നാണ് കുംഭത്തില്‍ ബുധന്റെ ഉദയം സംഭവിക്കുന്നത്. ഇത് മഹാശിവരാത്രി ദിനത്തിലായതിനാല്‍ ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. 12 രാശിക്കാരില്‍ വൃശ്ചികം, ചിങ്ങം ഉള്‍പ്പടെയുള്ള രാശിക്കാര്‍ക്ക് പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാരിലാണ് ബുധന്റെ ഉദയവും ശിവരാത്രിയും ഒന്നിച്ച് നേട്ടങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

വൃശ്ചികം
ബുധന്റെ ഉദയത്തോടെ പലപ്പോഴും വൃശ്ചികം രാശിക്കാരില്‍ ഗുണപ്രദമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. സ്വന്തമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവും. പഠന കാര്യങ്ങളില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
മിഥുനം
ബുധന്റെ ഉദയം മിഥുനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നത് പോല തന്നെ മികച്ച വാര്‍ത്തകളിലേക്ക് നയിക്കുന്നു. കൂടാതെ നിങ്ങളുടെ യാത്ര, ബന്ധങ്ങള്‍, കരിയര്‍ എന്നിവയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അതോടൊപ്പം തന്നെ സഹോദരനുമായുള്ള ബന്ധത്തില്‍ കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവും. യാത്രകള്‍ ധാരാളം നടത്തേണ്ടി വരും. സ്വത്തുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം അവസാനിക്കും. കൂടാതെ സാമ്പത്തികമായി മികച്ച സമയമാണ്. വിവാദങ്ങളെല്ലാം അകന്ന് ജീവിതം മികച്ചതായി മാറുന്നു. ജോലിയില്‍ മികച്ച അവസരങ്ങള്‍ തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക്, ഏഴാം ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. ഇത് സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. കൂടാതെ പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസില്‍ മികവ് തെളിയിക്കുന്നതോടൊപ്പം സാമ്പത്തിക ലാഭവും തേടി എത്തും. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അവസാനം കുറിയ്ക്കാന്‍ സാധിക്കും. നിക്ഷേപങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു. വിവാഹത്തിന് അനുകൂല സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് കുംഭത്തിലെ ഉദയം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങളും അവസാനിക്കുന്ന സമയം കൂടിയാണ്. അശ്രദ്ധയോടെ ചെയ്യുന്ന കാര്യം പോലും പലപ്പോഴും ലക്ഷ്യത്തിലെത്തുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് അറുതിയാവുന്നു. കൂടാതെ ജോലിക്ക് അപേക്ഷിക്കുന്നത് വഴി സന്തോഷവും സമാധാനവും ലഭിക്കുന്നു. ഇത് ജോലി ഉറപ്പായി എന്നതിന്റെ സൂചനയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. സങ്കീര്‍ണമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം മികച്ചതായിരിക്കും. പലപ്പോഴും ശിവരാത്രി ദിനത്തില്‍ സംഭവിക്കുന്ന ബുധന്റെ ഉദയം പഠനത്തില്‍ നിങ്ങളെ മികച്ചതാക്കുന്നു. മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. ബുധന്റെ അനുഗ്രഹത്താല്‍ പലപ്പോഴും നേട്ടങ്ങള്‍ തേടി എത്തും. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കും. പ്രണയിക്കുന്നവര്‍ക്ക് സന്തോഷം നിലനില്‍ക്കുന്ന പല സാഹചര്യങ്ങളും ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications