Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കോടീശ്വരയോഗം തുടങ്ങി, ശുഭയോഗങ്ങളോടെ ബുധന്‍ മീനത്തില്‍ ഉദിക്കുന്നു; 12 രാശിക്ക് സമ്പൂര്‍ണഫലം
ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍, ബുധന്റെ ഓരോ മാറ്റവും അതുകൊണ്ട് തന്നെ അത്രയേറെ പ്രാധാന്യത്തോടെയാണ് നാം ഓരോരുത്തരും കണക്കാക്കുന്നത്. പലപ്പോഴും ബുധന്‍, മിഥുനം, കന്നി എന്നീ രാശിക്കാരുടെ അധിപന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ബുധന്റെ രാശിമാറ്റവും അസ്തമയവും ഉദയവും ഗുണപരമായും ദോഷപരമായും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവരെ തന്നെയാണ്. എങ്കിലും മാര്‍ച്ച് 31-നാ വൈകുന്നേരം 5.57-നാണ് ബുധന്‍ മീനം രാശിയില്‍ ഉദയം ചെയ്യുന്നത്. ഇതിന്റെ ഫലമായി അനുകൂല പ്രതികൂല ഫലങ്ങള്‍ 12 രാശിക്കാരിലും പ്രതിഫലിക്കുന്നു.
ബുധന്‍ വ്യാപാരം, ആശയവിനിമയം, വിദ്യാഭ്യാസം എന്നിവയുടെ ഭാവത്തിലാണ് തിളങ്ങുന്നത് അതുകൊണ്ട് തന്നെ ബുധന്റെ ഓരോ മാറ്റവും പല വിധത്തിലുള്ള സ്വാധീനം പലരിലും ചെലുത്തുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ബുധന്‍ 12 രാശിക്കാര്‍ക്കും ഉദയത്തിലൂടെ കാത്തു വെച്ചിരിക്കുന്നത് എന്തൊക്കെ ശുഭയോഗങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ മീനം രാശിയിലെ ഉദയം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. പലപ്പോഴും ഇത് സാമ്പത്തിക സ്ഥിതി കൂടുതല്‍ മോശമാക്കുന്നു. പലപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. പല കാര്യത്തിലും നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വരുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യത കാണുന്നു. കൂടാതെ നിക്ഷേപങ്ങള്‍ക്ക് പലപ്പോഴും അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഗുണാനുഭവങ്ങള്‍ നല്‍കുന്നു. പലപ്പോഴും കോടീശ്വരയോഗം വരെ നിങ്ങളില്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അതുകൊണ്ട് തന്നെ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ പല വഴിയില്‍ നിന്നും തേടി എത്തുന്നു. കടബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ബുധന്‍ നല്‍കുന്നു. വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നതിന് യോഗം കാണുന്നു. കോടീശ്വര യോഗം പോലും നിങ്ങളെ തേടി എത്തും. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഗുണദോഷ സമ്മിശ്രമായിരിക്കും. അതില്‍ നിങ്ങള്‍ വളരെയധികം സന്തോഷിക്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും എന്ത് തീരുമാനം എടുക്കുന്നതിന് മുന്‍പും വളരെയധികം ആലോചിക്കണം. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ ഈ സമയം സംഭവിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം സൗഭാഗ്യങ്ങള്‍ വാരിക്കോരി നല്‍കുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് നടത്തിയെടുക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി അല്‍പം ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
കന്നി
കന്നി രാശിയിലുള്ള ആളുകള്‍ക്ക് ഈ സംക്രമണം ഗുണപരമായ പല നേട്ടങ്ങളും നല്‍കും. ഈ കാലയളവില്‍, കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ തീര്‍ച്ചയായും അവര്‍ ആഗ്രഹിക്കുന്നത് പോലെ വിജയം ലഭിക്കും. കരിയറില്‍ പുതിയ നേട്ടങ്ങള്‍ നിങ്ങളെ തേടിവരുന്നതോടെ കാര്യങ്ങളെല്ലാം തന്നെ മികച്ചതായി മാറുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം പലപ്പോഴും സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. എന്നാല്‍ അതെല്ലാം അല്‍പ ദിവസങ്ങള്‍ കൊണ്ട് തന്നെ പരിഹരിക്കപ്പെടുന്നു. അത് മാത്രമല്ല ഇരട്ടി ഭാഗ്യമായാണ് നിങ്ങള്‍ക്ക് ഈ സമയം തേടി എത്തുന്നതും. അത് മാത്രമല്ല സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുകയും ചെയ്യും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മീനരാശിയില്‍ ബുധന്‍ ഉദിക്കുന്നത് അപ്രതീക്ഷിത സൗഭാഗ്യം കൊണ്ട് വരുന്നു. മാത്രമല്ല ജോലിയുമായി ബന്ധപ്പെട്ടുള്ള എല്ലാ മാറ്റങ്ങളും അത്ഭുതകരമായി മാറുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും സംഭവിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് അവസാനം കുറിയ്ക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു
ധനു രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതാവാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. എങ്കിലും ചിലവുകള്‍ അല്‍പം നിയന്ത്രിക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് ഈ സംക്രമണം അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഗുണാനുഭവങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ ആറാടും. അത് മാത്രമല്ല എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. ആരോഗ്യം മികച്ചതായിരിക്കും. യാതൊരു വിധത്തിലുള്ള അലട്ടലുകളും നിങ്ങള്‍ക്കുണ്ടാവുകയില്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഗുണാനുഭവങ്ങള്‍ നല്‍കുന്നു. മാത്രമല്ല സാമ്പത്തിക സ്ഥിതി നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഒരു കാരണവശാലും നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും.
മീനം
മീനം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങളില്‍ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ പിന്നീട് എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതില്‍ നിങ്ങള്‍ക്കുള്ള കഴിവ് നിസ്സാരമല്ല. ആരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. നിക്ഷേപങ്ങളെല്ലാം തന്നെ വിവേകത്തോടെ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications