Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ബുധന്‍ മീനരാശിയില്‍; അടുത്ത 11 ദിവസം ഈ രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗം: ഭാഗ്യവും അപ്രതീക്ഷിത ധനലാഭവും ഫലം
ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഓരോ ഗ്രഹങ്ങളുടെയും ചലനമനുസരിച്ച് 12 രാശിക്കാരുടെയും സമയങ്ങളില്‍ മാറ്റം പ്രകടമാകും. ഇന്നലെ (മാര്‍ച്ച് 15) ബുധന്‍ മീനരാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ചില രാശിക്കാര്‍ക്ക് ബുധന്റെ ഈ രാശിമാറ്റം ഗുണം നല്കുമ്പോള് മറ്റ് രാശിയിലുള്ളവര്‍ക്ക് ചില ദോഷങ്ങളും ബുധനാല്‍ ഉണ്ടാകും.

സ്വതവേ ഗ്രഹങ്ങളുടെ രാജകുമാരനായും ബുദ്ധി, ഏകാഗ്രത, ഐശ്വര്യം എന്നിവയ്ക്ക് കാരണക്കാരനായും ബുധനെ കരുതപ്പെടുന്നു. മീനംരാശിയിലേയ്ക്കുള്ള ബുധന്റെ മാറ്റം നാല് രാശിക്കാര്‍ക്ക് അനുകൂലമായി ഭവിക്കുക. മീനരാശി ബുധന്റെ നീചരാശിയായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ ചില രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗത്തിനുള്ള യോഗം കൈവരുന്നു.
എന്താണ് നീചഭംഗ രാജയോഗം
നീചം എന്ന വാക്ക് നിഷേധാര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നായതിനാല്‍ പലരും ഈ യോഗം മോശമാണെന്നാണ് ധരിക്കുന്നത്. എന്നാലിത് തീര്‍ത്തും തെറ്റിദ്ധാരണയാണ്. ഈ യോഗമുള്ളവര്‍ക്ക് അംഗീകാരവും ഐശ്വര്യവും സമൃദ്ധിയും പ്രശസ്തിയും ധനനേട്ടവും ഒക്കെ ലഭിക്കാന്‍ യോഗമുണ്ട്. ജാതകപ്രകാരമുള്ള യോഗങ്ങളില്‍ വളരെ ശക്തിയുള്ള ഒരു യോഗമാണിത്.
നീചഭംഗ രാജയോഗത്തിന്റെ ഫലമായി ജീവിതത്തില്‍ പല തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകും. തുടക്കത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട് നല്ല ഫലങ്ങളാണ് ഈ യോഗം നിമിത്തം ഉണ്ടാകുക. അപ്രതീക്ഷിത സാമ്പത്തിക ലാഭവും പ്രശസ്തിയുമൊക്കെയാണ് നീചഭംഗ രാജയോഗത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍.
ബുധന്റെ രാശിമാറ്റത്തിലൂടെ ആര്‍ക്കൊക്കെയാണ് നീചഭംഗ രാജയോഗം കൈവരിക
മകരരാശിയിലുള്ളവര്ക്ക് ബുധന്റെ രാശിമാറ്റം നീചഭംഗ രാജയോഗത്തിന് അവസരം സൃഷ്ടിച്ചിരിക്കുകയാണ്. രാഹുവും ഈ രാശിയില്‍ ഉള്ളതിനാല്‍ ഈ മകരരാശിയിലുള്ളവര്ക്ക് വളരെ നല്ല ഫലമാണ് ഈ നാളുകളില്‍ അനുഭവപ്പെടുക. ഇവര്‍ക്ക് അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ പോലും നടക്കുകയും ഭാഗ്യകടാക്ഷം എപ്പോഴുമുണ്ടാകുകയും ചെയ്യും.
മീനരാശിയിലേയ്ക്കുള്ള ബുധന്റെ ചലനം തുലാം രാശിയിലുള്ളവര്‍ക്ക് ആറാം ഭാവത്തില്‍ നീചഭംഗ രാജയോഗം പ്രാപ്തമാക്കുന്നു.ഈ രാശിയിലുള്ളവര്‍ക്ക് വരുന്ന 11 ദിവസങ്ങളില്‍ ഇതിന്റെ സല്ഫലങ്ങള് ജീവിതത്തില്‍ പ്രകടമാകും. വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കൈവരും. ഉദ്യോഗസ്ഥര്‍ക്ക് വളരെ മികച്ച നേട്ടങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടും. ആരോഗ്യം മെച്ചപ്പെടും.
ഈ ദിവസങ്ങളില്‍ നീചഭംഗ രാജയോഗം കൈവരുന്ന മറ്റൊരു രാശി കര്‍ക്കടക രാശിയാണ്. ഈ രാശിക്കാര്‍ക്കും ഇനിവരുന്ന ദിവസങ്ങളില്‍ അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സന്തോഷം, ബിസിനസില്‍ നേട്ടം, എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഭാഗ്യം പ്രകടമാകും.
ബുധന്റെ സ്ഥാനമാറ്റം നേട്ടമാകുന്ന മറ്റ് രാശിക്കാര്‍
മീനരാശിയിലേയ്ക്കുള്ള ബുധന്റെ മാറ്റം മേടം, ഇടവം, മിഥുനം, ചിങ്ങം രാശിക്കാര്‍ക്കും ഗുണകരമായി ഭവിക്കും. മേടം രാശിയിലുള്ളവര്‍ക്ക് ജോലിയില്‍ വിജയം, പുതിയ വരുമാന സ്രോതസ്സുകള്‍ക്കുള്ള സാധ്യത, സാമ്പത്തിക അഭിവൃദ്ധി എന്നിവയ്ക്കെല്ലാം യോഗമുണ്ടാകും. ഇടവം രാശിക്കാര്‍ക്കും സാമ്പത്തിക ലാഭത്തിന്റെ സമയമാണ് വരാനിരിക്കുന്നത്. ജോലിയിലെ തടസ്സങ്ങള്‍ മാറാനും അധികാരികളുടെ ശ്രദ്ധ നേടാനും ഉദ്യോഗക്കയറ്റം നേടാനും സാധിക്കും.
മിഥുനം രാശിക്കാര്‍ക്കും ബുധന്‍ മൂലം അഭിവൃദ്ധി സമയമാണ് ഇനി വരാന്‍ പോകുന്നത്. സന്തോഷവും സമാധാനവും ജോലിയില്‍ അഭിവൃദ്ധിയും ബിസിനസില്‍ നേട്ടവും കുടുംബത്തില്‍ സന്തോഷാന്തരീക്ഷവും ഉണ്ടാകും. ചിങ്ങരാശിയിലുള്ളവര്ക്കും ബുധന്റെ സ്ഥാനമാറ്റത്താല് അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരും. ജോലിസ്ഥലത്ത് അംഗീകാരം, സ്ഥാനക്കയറ്റം, ശമ്പളവര്‍ദ്ധന എന്നിവയ്ക്ക് യോഗമുണ്ടാകും. ബിസിനസുകാര്‍ക്കും ഈ സമയം വളരെ നല്ലതാണ്. പുതിയ ബിസിനസ് ആരംഭിക്കാനും വിപുലീകരിക്കാനും നിക്ഷേപങ്ങള്‍ നടത്താനും ഈ സമയം അനുകൂലമായി ഭവിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
