Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
കര്‍ക്കടകത്തില്‍ ബുധന്റെ ഉദയം: സാമ്പത്തിക കാര്യങ്ങളില്‍ ഇനി ഒരു ടെന്‍ഷനും വേണ്ട
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം പോലെ തന്നെ പ്രധാനമാണ് അവയുടെ ഉദയവും അസ്തമയവും. ഓരോ രാശിയിലുമുള്ള ഗ്രഹങ്ങളുടെ ഉദയാസ്തമയങ്ങള്‍ എല്ലാ രാശികളുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ആഗസ്റ്റ് 26ന് കര്‍ക്കടകം രാശിയില്‍ ഉദിച്ചു. ഈ ഉദയം മൂന്ന് രാശികള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യവും നേട്ടങ്ങളും കൊണ്ടുവരും. ഇവര്‍ക്ക് ബിസിനസില്‍ ഇഉയര്ച്ചയും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്റെ ഉദയം ലാഭപ്രദമാകും. കാരണം ബുധന്‍ ഇവരുടെ ഏഴാമത്തെ ഭാവത്തിലാണ് ഉദിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ്ണ സഹകരണം ലഭ്യമാകും. ഇവരുടെ സഹായത്താല്‍ പല ജോലികളും എളുപ്പമായിത്തീരും. ജീവിതത്തില്‍ ജീവിതപങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമാകും. മാത്രമല്ല ഈ സമയം ആത്മവിശ്വാസം വര്‍ധിക്കും. പങ്കാളിത്തത്തിലൂടെ പല ജോലികളില്‍ നിന്നും സാമ്പത്തികലാഭമുണ്ടാകും.
കുംഭം
ബുധന്റെ ഉദയം കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും അനുകൂലമായ ഫലങ്ങള്‍ നല്‍കും. ഇവരുടെ ആറാമത്തെ ഭാവത്തിലാണ് ബുധന്റെ ഉദയം സംഭവിച്ചിരിക്കുന്നത്. കോടതിവിഷയങ്ങളില് അനുകൂലമായ വിധിയുണ്ടാകും. കുംഭം രാശിയുടെ അഞ്ച്, എട്ട് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. അതിനാല്‍ ഈ കാലയളവില്‍ സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയും അവരുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗവും ഉണ്ടാകും. പഠനകാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വളര്‍ച്ചയ്ക്കും സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള അവസരങ്ങള്‍ വന്നുചേരും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെ ഉദയം നേട്ടങ്ങള്‍ നല്‍കും. കാരണം ബുധന്‍ ഇവരുടെ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഉദിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ അവര്‍ക്ക് ജോലിയിലും ബിസിനസിലും വിജയവും വളര്‍ച്ചയും ഉണ്ടാകും. കുടുംബജീവിതം തൃപ്തികരമാകുകയും പങ്കാളിയുമൊത്ത് വളരെ നല്ല സമയങ്ങള്‍ ചിലവിടുകയും ചെയ്യും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ ഉന്നതിയും പദവികളും ലഭിക്കും. ബിസിനസുകാര്‍ക്കും ഈ സമയം വളരെ ലാഭപ്രദമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications