Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
മീനത്തില്‍ ബുധന്റെ ഉദയം; ജീവിതം മാറുന്ന കാലം, മേടം-മീനം ഫലങ്ങള്‍
ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കുന്നു. ബുദ്ധിക്കും സംസാരത്തിനും ഉത്തരവാദിയായ ഗ്രഹമാണ് ബുധന്‍. മിഥുനം, കന്നി രാശികളുടെ അധിപനായ ബുധന്‍ വ്യാപാരം, ആശയവിനിമയം, വിദ്യാഭ്യാസം എന്നിവയുടെ ഘടകമാണ്. ജ്യോതിഷ പ്രകാരം ബുധന്‍ 2024 ഏപ്രില്‍ 19ന് മീനരാശിയില്‍ ഉദിക്കും. ബുധന്റെ ഉദയം 12 രാശികളിലേയും ആളുകള്‍ക്ക് ശുഭവും അശുഭകരവുമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, ബുധന്റെ ഉദയം നിങ്ങളുടെ രാശിയില്‍ എന്ത് ഫലമുണ്ടാക്കുമെന്ന് നമുക്ക് നോക്കാം.

മേടം
ബുധന്റെ ഉദയം മേടം രാശിക്കാര്‍ക്ക് വളരെ മോശമായിരിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. ഈ രാശിക്കാര്‍ക്ക് വലിയ പണനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മറ്റൊരാളില്‍ നിന്ന് വായ്പ എടുക്കേണ്ടിയും വന്നേക്കാം. നിങ്ങളുടെ ചെലവുകള്‍ അതിവേഗം വര്‍ദ്ധിക്കും. നിക്ഷേപത്തില്‍ നഷ്ടം ഉണ്ടാകും.
ഇടവം
ബുധന്‍ ഉദിക്കുന്നതിനാല്‍ ഇടവം രാശിക്കാര്‍ ശ്രദ്ധിക്കണം. അവരുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. ഇടപാടുകളില്‍ ജാഗ്രത പാലിക്കുക. കടബാധ്യത വര്‍ദ്ധിക്കാനിടയുണ്ട്. ബിസിനസ്സില്‍ നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം മൂലം നഷ്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, പണവുമായി ബന്ധപ്പെട്ട ഏത് തീരുമാനവും ആലോചിച്ച് എടുക്കുക. നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. പുതിയ ഒരു ജോലിയും ആരംഭിക്കരുത്. വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍, നിങ്ങള്‍ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. നിങ്ങള്‍ക്ക് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചേക്കാം.
കര്‍ക്കിടകം
കര്‍ക്കടക രാശിയിലുള്ളവര്‍ക്ക് ബുധന്‍ ഉദിക്കുന്നത് സമ്മിശ്രമാണെന്ന് തെളിയിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് തീര്‍ച്ചയായും അനുഭവസ്ഥരുടെ അഭിപ്രായം ആരായുക. ഈ കാലയളവില്‍ നിങ്ങള്‍ മാനസികമായി അസ്വസ്ഥരായിരിക്കും.
ചിങ്ങം
ഈ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
കന്നി
കന്നി രാശിയിലുള്ള ആളുകള്‍ക്ക് ഈ സംക്രമണം ഗുണം ചെയ്യും. ഈ കാലയളവില്‍, കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ തീര്‍ച്ചയായും വിജയം ലഭിക്കും. കരിയറില്‍ പുതിയ നേട്ടങ്ങള്‍ നിങ്ങളെ തേടിവരും.
തുലാം
ബുധന്റെ ഉദയം മൂലം തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ഈ കാലയളവില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ നേരിടേണ്ടിവന്നേക്കാം. തുലാം രാശിയിലുള്ളവരുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. നിങ്ങള്‍ മാനസികമായി വളരെ അസ്വസ്ഥരായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മീനരാശിയില്‍ ബുധന്‍ ഉദിക്കുന്നത് ഗുണം ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകാനാകും. ഈ യാത്ര നിങ്ങള്‍ക്ക് പ്രയോജനകരമാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കും. ബുധന്റെ ഈ ചലനം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ വളരെയധികം വഷളാക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
ധനു
ധനു രാശിക്കാര്‍ ഈ സമയം ശ്രദ്ധിക്കണം. ഇടപാടുകളില്‍ ജാഗ്രത പാലിക്കുക. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. ആരെയും അന്ധമായി വിശ്വസിക്കരുത്. അടുപ്പമുള്ള ആരെങ്കിലും നിങ്ങളെ ഒറ്റിക്കൊടുത്തേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്.
മകരം
മകരം രാശിയിലുള്ള ആളുകള്‍ക്ക് ഈ സംക്രമണം സമ്മിശ്രമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. അമിത ചെലവ് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഗുണം ചെയ്യും. ഈ കാലയളവില്‍, എല്ലാ ജോലികളും വിജയിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും.
മീനം
ബുധന്റെ ഉദയം മൂലം മീനം രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. പെട്ടെന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. നിക്ഷേപങ്ങള്‍ വിവേകത്തോടെ ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
