Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മിഥുനത്തില് ബുധന്റെ ഉദയം; ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ മികച്ച അവസരം ഈ രാശികള്‍ക്ക്
സമയാസമയങ്ങളില്‍ ഗ്രഹങ്ങള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഈ ഗ്രഹ സഞ്ചാരങ്ങളുടെ ഫലങ്ങള്‍ ജീവിതത്തിന്റെ നാനാതുറകളില്‍ മനുഷ്യര്‍ക്ക് അനുഭവവേദ്യമാകും. രാശിമാറ്റം, ഉദയം, അസ്തമയം, പിന്നോട്ടുള്ള സഞ്ചാരം എന്നിങ്ങനെ ജ്യോതിഷപരമായി വളരെ പ്രാധാന്യമുള്ള ഗ്രഹ സഞ്ചാരങ്ങള്‍ മൂലം ഓരോ രാശികളിലും ഗുണഫലങ്ങളും ദോഷഫലങ്ങളും ചിലപ്പോള്‍ പ്രത്യേകിച്ച് ഫലങ്ങളൊന്നും ഇല്ലാതെയും വരാം.

ബുധന്‍
ബുദ്ധിയെയും ആശയവിനിമയത്തെയും ചിന്താശേഷിയേയുമെല്ലാം സ്വാധീനിക്കുന്ന ഗ്രഹമാണ് ബുധന്‍. ഒരാളുടെ ഗ്രഹനിലയില്‍ ബുധന്‍ എവിടെ സ്ഥിതി ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ എങ്ങനെ ചിന്തിക്കുന്നു, കാര്യങ്ങള്‍ മനസ്സിലാക്കുന്നു എന്ന് തീരുമാനിക്കപ്പെടുന്നത്. മാത്രമല്ല, വ്യാപാരം, യാത്ര, സാങ്കേതികവിദ്യ എന്നിവയുടെയും ഗ്രഹമാണ് ബുധന്‍. ബുധന്‍ ഒരാളുടെ മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു. പഠനം, ജിജ്ഞാസ, ആശയവിനിമയം എന്നീ കഴിവുകളെല്ലാം ബുധനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തില്‍ ബുധന്റെ അനുഗ്രഹം നമുക്ക് വേണ്ടുവോളം ആവശ്യമുണ്ട്.
മിഥുനത്തില് ബുധന്റെ ഉദയം
നവഗ്രഹങ്ങളില്‍ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ജ്യോതിഷ ശാസ്ത്രം ബുധനെ വിളിക്കുന്നത്. മിഥുനം, കന്നി രാശികളിലാണ് ബുധന്‍ ആധിപത്യം ഉളളത്. അതുകൊണ്ടുതന്നെ ബുധന്‍ സ്ഥാനമാറ്റം സംഭവിക്കുമ്പോഴെല്ലാം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ജൂണില്‍ ബുധന്‍ സ്വന്തം രാശിയായ മിഥുനത്തില് ഉദിക്കാന്‍ പോകുകയാണ്. എല്ലാ രാശികളിലും ഇതിന്റെ പ്രഭാവം അനുഭവപ്പെടുമെങ്കിലും മൂന്ന് രാശികള്‍ക്ക് ജീവിതത്തില്‍ വളരെ മികച്ച ഫലങ്ങളാണ് ബുധന്റെ ഉദയത്തിലൂടെ കൈവരിക. ഇവര്‍ക്ക് ബുധന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും.ഇവര്‍ക്ക് ധനനേട്ടവും ജോലിയില്‍ അഭിവൃദ്ധിയും ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
ബുധന്റെ ഉദയത്തിന് സാക്ഷിയാകുന്ന മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് തന്നെയാണ് ബുധന്റെ ഉദയം ഏറ്റവും ഗുണകരമാകുക. മിഥുന്റെ അധിപതി ബുധനായതുകൊണ്ടും ഈ രാശിയിലുള്ളവര്‍ക്ക് ബുധന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും. ഈ കാലയളവില്‍ ഇവര്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം നടക്കും. മാത്രമല്ല ജീവിതത്തിലെ പല ആഗ്രഹങ്ങളും പൂവണിയുന്ന കാലമായിരിക്കും ഇത്. വിവാഹജീവിതവും കുടുംബജീവിതവും വളരെ മികച്ച നിലയില്‍ മുന്നോട്ടുപോകും. എല്ലാ ആളുകള്‍ക്ക് ഈ രാശിയില്‍ ഉള്ളവരോട് ഇഷ്ടം തോന്നും. ബിസിനിസില്‍ നിന്ന് ലാഭം വന്നെത്തും.
കന്നി
കന്നി രാശിയുടെയും അധിപന് ബുധന്‍ ആയതിനാല്‍ മിഥുനത്തിലെ ബുധന്റെ ഉദയം കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ രാശിയുടെ കര്മ്മഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. അതിനാല്‍ ജോലിസ്ഥലത്തും വ്യാപാരത്തിലും അഭിവൃദ്ധിയുണ്ടാകും. ധന നേട്ടത്തിനുള്ള പല അവസരങ്ങളും ഉണ്ടാകും. അങ്ങനെ ബാങ്ക് ബാലന്‍സ് വര്‍ധിക്കും. ഏത് മേഖലയിലാണോ ജോലി ചെയ്യുന്നത് ആ മേഖലയില്‍ വിജയമുണ്ടാകും. തൊഴിലന്വേഷകര്‍ക്ക് ജോലി കരസ്ഥമാക്കാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ ഉന്നതിയും പ്രമോഷനും ശമ്പളവര്ദ്ധനയുമുണ്ടാകും. വ്യാപാരരംഗത്തുള്ളവര്‍ക്കും ലാഭമുണ്ടാക്കാന്‍ മികച്ച സമയമാണ്.
തുലാം
തുലാം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ബുധന്‍ ഉദിക്കാന്‍ പോകുന്നത്. അതിലൂടെ ഇവരുടെ ഭാഗ്യം തെളിയാന്‍ പോകുകയാണ്. ധാര്‍മ്മികവും മംഗളകരവുമായ സംഗതികളുടെ ഭാഗമാകാന്‍ സാധിക്കും. സ്വദേശത്തും വിദേശത്തുമായി നിരവധി യാത്രകള്‍ നടത്തും. അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാക്കുകയും അതിലൂടെ ധനലാഭമുണ്ടാകുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ തേടിയെത്താന്‍ സാധ്യതയുണ്ട്. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം നേടാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
