Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
സ്വന്തം രാശിയില്‍ ബുധന്റെ ഉദയം: കാത്തിരിക്കേണ്ടത് വെറും 24 മണിക്കൂര്‍: ഭാഗ്യം ഇങ്ങോട്ട് തേടി വരും
Budh Uday 2024: ബുധന്റെ ഉദയം 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്ന് നമുക്കറിയാം. അതില്‍ തന്നെസ്വന്തം രാശിയായ മിഥുനത്തില് ബുധന്‍ ഉദിക്കുന്നത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. പലപ്പോഴും ബുധന്റെ ഉദയം 12 രാശിക്കാരിലും എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. 2024- ജൂണ്‍ 27ന് ബുധന്‍ ഉദിച്ചുയുമ്പോള് അത് ശുഭഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്.
ബുധന്റെ ഉദയത്തില്‍ നാം അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ചും അതില്‍ ഉണ്ടാവേണ്ട നേട്ടങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. എന്നാല്‍ എല്ലായ്പ്പോഴും ഗുണഫലങ്ങള്‍ മാത്രം ഇത് വഴി പ്രദാനം ചെയ്യണം എന്നില്ല. ബുധന്‍ ചില ദോഷങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഇതെല്ലാം മാറി മറിയുന്നത എന്ന് നമുക്ക് നോക്കാം.

മേടം:
മേടം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഗുണഫലങ്ങളാണ് നല്‍കുന്നത്. മുടങ്ങിക്കിടന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. എല്ലാത്തിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സുഹൃത്തുക്കളില്‍ നിന്ന് എല്ലാ തരത്തിലുള്ള പിന്തുണയും ലഭിക്കും. സഹോദരനുമായുള്ള അടുപ്പം അകല്ച്ചയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ശത്രുതയുണ്ടായിരിക്കുകയില്ല. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാവുന്നു. അച്ഛനില്‍ നിന്നും എല്ലാ തരത്തിലുള്ള പിന്തുണയും ലഭിക്കുന്നു. സാമ്പത്തികം മികച്ചതാവും.
ഇടവം:
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങളാണ് ബുധന്‍ നല്‍കുന്നത്. സ്വത്ത് സമ്പാദിക്കുന്നതിന് നിരവധി അവസരമുണ്ടാവും. പലപ്പോഴും വിദ്യാഭ്യാസ രംഗത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. മത്സപ്പരീക്ഷകള്‍ക്ക് വിജയം കണ്ടെത്താന്‍ സാധിക്കും. യാത്രകള്‍ വേണ്ടി വരും. മാതാപിതാക്കളില്‍ നിന്ന് എല്ല് വിധ പിന്തുണയും ലഭിക്കും. സാമ്പത്തികം ശക്തം.
മിഥുനം:
മിഥുനം രാശിക്ക് പല വിധത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ അവസാനിക്കുന്നു. മാനസികാരോഗ്യവും മികച്ചതായിരിക്കു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വസ്തുവാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂലമായ സമയമാണ്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും അത്ഭുതപ്പെടുത്തും.
കര്‍ക്കടകം:
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അനുകൂലമായ നിരവധി കാര്യങ്ങള്‍ കൊണ്ട് വരുന്നു. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം കാണുന്നു. ശത്രുക്കള്‍ മിത്രങ്ങളായി മാറുന്നു. ധനനഷ്ടമുണ്ടെങ്കിലും അതിനെയെല്ലാം കൈകാര്യ ചെയ്യാന്‍ സാധിക്കുന്നു. നിക്ഷേപങ്ങളില്‍ അല്പം ശ്രദ്ധിക്കണം. ദാമ്പത്യം സന്തോഷകരമാവുന്നു.
ചിങ്ങം:
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. പെട്ടെന്ന് തന്നെ ധനനേട്ടം നിങ്ങളെ തേടി എത്തുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍, നെറ്റ്വര്ക്കിംഗ്, ഷെയര്‍ മാര്‍ക്കറ്റ് മുതലായവയില്‍ നിക്ഷേപിച്ചിട്ടുള്ളവര്ക്കും ഈ സമയത്ത് വലിയ സാമ്പത്തിക നേട്ടം ലഭിക്കും. ബിസിനസിലും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളുണ്ടാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റവും അനുകൂലമായ മാറ്റങ്ങളും ഉണ്ടാവുന്നു. സാങ്കേതിക മേഖലയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.
കന്നി:
കന്നി രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ ശുഭകരമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. സര്‍ക്കാരില്‍ നിന്ന് നിരവധി ആനുകൂല്യങ്ങള്‍ തേടി വരും. വിദേശയാത്രക്ക് അവസരങ്ങളുണ്ടാവുന്നു. പണം പല കോണില്‍ നിന്നും നിങ്ങളെ തേടി വരും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
തുലാം:
തുലാം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഭാഗ്യയോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ബഹുമാനവും സ്നേഹവും നിങ്ങള്‍ക്കുണ്ടാവുന്നു. കായികരംഗത്ത് ഉള്ളവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം തേടി വരും. സാമ്പത്തികമായി ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയാണ് ഇവര്‍ക്കുണ്ടാവുന്നത്. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
വൃശ്ചികം:
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും പണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. അതിനാല്‍ പണം നിക്ഷേപിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അതിന്റെ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കും. വലിയ പദ്ധതികളില്‍ നിക്ഷേപിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത തരത്തില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടാവുന്നത്.
ധനു:
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ശുഭഫലങ്ങളാണ് മിഥുനത്തിലെ ബുധന്‍ നല്‍കുന്നത്. ഇവരുടെ ദാമ്പത്യ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയാണ് ഉള്ളത്. പലപ്പോഴും സമൂഹത്തില്‍ നിങ്ങള്‍ക്ക് പ്രത്യേക സ്ഥാനവും നേട്ടവും ഉണ്ടാവുന്നു. പല കാര്യങ്ങളിലും വിജയം നിങ്ങളെ തേടി വരുന്നു. രോഗാവസ്ഥകളില്‍ നിന്ന് മോചനം ലഭിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു.
മകരം:
മകരം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ശത്രുവിനെ ജയിക്കാന്‍ തക്ക പ്രാപ്തരാക്കുന്ന സമയമാണ്. വിജയം നിങ്ങളുടെ കൈക്കുമ്പിളില്‍ എത്തുന്നു. ഭാഗ്യം എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ കാത്തിരിക്കുന്നു. കഠിനാധ്വാനത്തിന് ശേഷം വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ്. അത് മാത്രമല്ല എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. പണം ധാരാളം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ആയി മാറുന്നു.
കുംഭം:
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ബുധന്റെ ഉദയം പലപ്പോഴും എല്ലാ വിധത്തിലും ഉയരങ്ങളില്‍ എത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പുരോഗതിക്കും ധനലാഭത്തിനും ഉള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. വാഹനം വാങ്ങുന്നതിനും വീട് വാങ്ങുന്നതിനും ഉള്ള സാധ്യതയും ഉണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കുകയും നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മീനം:
മീനം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം പ്രത്യേക മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പൂര്‍വ്വികമായി നിങ്ങളെ തേടി സ്വത്തുവകകള്‍ എത്തുന്നു. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ മധുരതരമായ ദിവസങ്ങളാണ് ഉണ്ടാവുന്നത്. ബിസിനസില്‍ വമ്പിച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications