Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ക്ക് വിരാമം, ബുധന്റെ ഉദയത്തോടെ ഭാഗ്യോദയം
ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍. നിശ്ചിത കാലയളവില്‍ ബുധന്‍ രാശിമാറുകയും അതുപോലെ, സമയാസമയങ്ങളില്‍ സ്ഥിതി മാറി അസ്തമിക്കുകയും ഉദിക്കുകയും ചെയ്യും. ബുധന്റെ രാശി, നക്ഷത്ര പരിവര്‍ത്തനങ്ങളും ഉദയവും അസ്തമയവും ജീവിതഗതികളില്‍ സാരമായ സ്വാധീനം ചെലുത്തുന്ന ഒന്നായാണ് ജ്യോതിഷം കരുതുന്നത്. പ്രധാനമായും ഒരു വ്യക്തിയുടെ ബുദ്ധി, ഏകാഗ്രത, ആശയവിനിമയം അടക്കമുള്ള മേഖലകളിലാണ് ബുധന്‍ സ്വാധീനം ചെലുത്തുക.

നിലവില്‍ ബുധന്‍ കര്‍ക്കടകം രാശിയിലാണ് ഉള്ളത്. ആഗസ്റ്റ് മൂന്നിന് കര്‍ക്കടകം രാശിയില്‍ ബുധന്‍ അസ്തമയ സ്ഥിതിയിലേക്ക് പ്രവേശിച്ചു. ഇനി ആഗസ്റ്റ് 28ന് ബുധന്‍ ഉദിക്കും. ബുധന്റെ ഉദയം ചില രാശികള്‍ക്ക് വലിയ ലാഭവും നേട്ടവും നല്‍കും. കര്‍ക്കടക രാശിയിലെ ബുധന്റെ ഉദയം ഏതെല്ലാം രാശികള്‍ക്കാണ് അനുകൂലമാകുക എന്ന് നോക്കാം.
കര്‍ക്കടകം
ബുധന്റെ ഉദയം ഗ്രഹം ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന കര്‍ക്കടകം രാശിക്ക് തന്നെ നേട്ടമാകും. കര്‍ക്കടകം രാശിയുടെ ലഗ്ന ഭാവത്തിലാണ് ബുധന്‍ ഉദിക്കുന്നത്. ഈ ഉദയം ഏറെക്കാലത്തിന് ശേഷം കര്‍ക്കടകം രാശിക്കാര്‍ക്ക് ആശ്വാസം നല്‍കും. പലവിധ പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. അതോടൊപ്പം ആത്മവിശ്വാസം വര്‍ധിക്കുകയും വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരുകയും ചെയ്യും. ചെയ്യുന്ന കാര്യങ്ങളിലും ജോലികളിലും മുന്നിലെത്താന്‍ സാധിക്കും. എല്ലാ കാര്യങ്ങളിലും വിജയം നേടും. പ്രത്യേകിച്ച് ബുദ്ധിപരമായ കാര്യങ്ങളില്‍ മുന്‍പന്തിയില്‍ എത്തും. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടാന്‍ കഴിയും. ഏറെക്കാലമായി നടക്കാതിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. സാമ്പത്തികസ്ഥിതിയും വളരെ മെച്ചപ്പെടും. ദാമ്പത്യജീവിതം സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. സമൂഹത്തില്‍ പദവിയും പ്രശസ്തിയും ഉണ്ടാകാം. ബിസിനസില്‍ നിന്നും ലാഭം കൈവരും.
ചിങ്ങം
ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്റെ ഉദയം നടക്കുന്നത്. ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടും. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. കരിയറിലും വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കപ്പെടും. അധികാരികളുടെയും സഹപ്രവര്‍ത്തകരുടെയും പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും. എല്ലാ മേഖലകളിലും വിജയവും സംതൃപ്തിയും അനുഭവപ്പെടും. നിക്ഷേപങ്ങളിലൂടെ വന്‍ലാഭം തേടിയെത്തും. പങ്കാളിയോടൊപ്പം നല്ല സമയങ്ങള്‍ ചിലവഴിക്കും. ആരോഗ്യവും വളരെ നല്ല നിലയില്‍ തുടരും.
തുലാം രാശി
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെ ഉദയം ഗുണകരമായിത്തീരും. ഈ രാശിയില്‍ ബുധന്‍ പത്താമത്തെ ഭാവത്തിലാണ് ഉദിക്കുന്നത്. കരിയര്‍, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണിത്. അങ്ങനെ, ഈ രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാനാകും. നിരവധി പുതിയ തൊഴിലവസരങ്ങള്‍ കൈവരും. അതോടൊപ്പം ഏറെക്കാലമായി തൊഴില്‍രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് അവസാനമാകും. ബിസിനസ് രംഗത്തുള്ളവര്‍ക്കും ലാഭം കൊയ്യാനുള്ള പലവിധ അവസരങ്ങളും വന്നെത്തും. എതിരാളികള്‍ക്ക് മേല്‍ വിജയം നേടാനുള്ള അവസരം ഉണ്ടാകും. പുതിയ ഓര്‍ഡറുകളിലൂടെ വളര്‍ച്ചയ്ക്കും സാമ്പത്തികനേട്ടത്തിനും ഉള്ള അവസരം കൈവരും. കുടുംബത്തില്‍ ഏറെക്കാലമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ഇല്ലാതാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
