Latest Updates
-
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം
2026-ല്‍ 365 ദിനങ്ങളും ഭാഗ്യത്താല്‍ നിറയും: നെല്ലിടപോലും ഭാഗ്യദോഷമില്ല, നിങ്ങളുണ്ടോ ഈ രാശിക്കാരില്‍?
പുതുവര്‍ഷം എന്ന് എല്ലാവരും വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും പോസിറ്റീവ് മാറ്റത്തിലേക്കാണ് എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ജ്യോതിഷത്തില്‍ ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. അുതപോലെ തന്നെ അത് ഗുണകരമാണോ ദോഷകരമാണോ എന്നതാണ് പലരും ഉറ്റു നോക്കുന്ന കാര്യം പലപ്പോഴും ശുഭകരമായ പല മാറ്റങ്ങളും സംഭവിക്കുന്നതില്‍ ഗ്രഹമാറ്റത്തിനുള്ള സ്വാധീനം നിസ്സാരമല്ല.
ശനിയും ബുധനും ഇത്തരത്തില്‍ മീനം രാശിയില്‍ സംയോജിക്കുന്നു. ഇത് പലപ്പോഴും നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു. ഈ രാശിചിഹ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങളെ തേടി എത്തും. 2026-ല്‍ വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതില്‍ ശനിയും ബുധനും ചേരുന്നത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടേയും ബുധന്റേയും സംയോഗം പല വിധത്തിലാണ് ഭാഗ്യം കൊണ്ട് വരുന്നത്. ഇത് നിങ്ങളുടെ ധനനേട്ടത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും ഐക്യവും വര്‍ദ്ധിക്കുന്നു. പ്രശസ്തിയും ആദരവും തേടി എത്തും. അത് മാത്രമല്ല ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മൂത്ത സഹോദരനില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തും. അത് മാത്രമല്ല പല ആഗ്രഹങ്ങളും സഫലമാവുന്നു. ബിസിനസ് ആരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. അതെല്ലാം തന്നെ നിങ്ങളില്‍ മികച്ച മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. ഗുണപരമായ പല കാര്യങ്ങളും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തില്‍ ഓരോ ദിവസവും വെച്ചടി വെച്ചടി കയറ്റമാണ് കാത്തിരിക്കുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധനും ശനിയും ചേരുന്നതിന്റെ ഫലമായി പ്രയോജനകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല കര്‍മ്മരംഗത്ത് പല വിധത്തിലുള്ള ഉയര്‍ച്ചകളും മാറ്റങ്ങളും തേടി എത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും അംഗീകാരവും തേടി എത്തുന്നു. ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. തൊഴില്‍ മാറ്റങ്ങള്‍ പലതും നിങ്ങളുടെ ജീവിതത്തില്‍ മികച്ച കരിയറിലേക്കുള്ള വഴിയാണ് കാണിക്കുന്നത്. ജോലിയില്‍ അംഗീകാരം തേടി എത്തും. കരിയറിലെ കുതിപ്പ് നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പിതാവുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നു. സാമ്പത്തിക രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങളുണ്ടാവും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശനി- ബുധ സംയോഗം പല വിധത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ സംയോജനം അവരുടെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത്. പല വിധത്തിലുള്ള സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ തേടി എത്തുന്നു. മികച്ച വരുമാനവും സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പുതിയ പദ്ധതികള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് ആരംഭിക്കുന്നതിന് യോഗം കാണുന്നു. ലക്ഷ്യങ്ങളെല്ലാം തന്നെ നേടിയെടുക്കുന്നതിനും അതില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നതിനും സാധിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്ളവര്‍ക്ക് ഗണ്യമായ നേട്ടങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ഇതെല്ലാം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു.



Click it and Unblock the Notifications
