Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബുധന്‍ സ്വരാശിയിലെത്താന് മണിക്കൂറുകള്‍ മാത്രം, കേതു സംയോഗത്താല്‍ സൗഭാഗ്യ ദിനങ്ങള്‍ മുന്നില്‍
ഗ്രഹ സംക്രമണങ്ങളും സംയോഗങ്ങളും ജ്യോതിഷത്തിലെ വളരെ പ്രധാനപ്പെട്ട പ്രതിഭാസങ്ങളാണ്. നിശ്ചിതരകാലത്തിന് ശേഷം ഗ്രഹങ്ങള്‍ രാശിമാറി അടുത്ത രാശിയില്‍ എത്തുകയും മറ്റ് ഗ്രഹങ്ങളുമായി സംയോഗമുണ്ടാകുകയും ചെയ്യുന്നു. സെപ്റ്റംബര്‍ 23ന് ബുധന്‍ സ്വന്തം രാശിയായ കന്നിയില്‍ എത്തുകയാണ്. കന്നി രാശിയില്‍ ഇതിനകം നിഴല്ഗ്രഹമായ കേതുവിന്റെ സാന്നിധ്യവുമുണ്ട്. അങ്ങനെ ആ രാശിയില്‍ ബുധ-കേതു സംയോഗത്തിന് കളമൊരുങ്ങുകയാണ്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണം കന്നി രാശിയില്‍ ബുധന്റെയും കേതുവിന്റെയും സംയോഗം ഉണ്ടാകുന്നത്. ചില രാശികളില് ജനിച്ച ആളുകള്‍ക്ക് ഇത് വളരെ അനുകൂലമായ ഗ്രഹ സംയോഗമാണ്. അവര്‍ക്ക് ഭാഗ്യം ഉണ്ടാകുകയും ആകസ്മികമായ ധനനേട്ടം ഉണ്ടാകുകയും ചെയ്യും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് കേതുവിന്റെയും ബുധന്റെയും സംയോഗം നേട്ടങ്ങള്‍ നല്‍കും. കാരണം ഈ സംയോഗം കന്നി രാശിയുടെ ലഗ്ന ഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ ഈ രാശികളില് ജനിച്ചവരില്‍ ആത്മവിശ്വാസം വളരും. കൂടാതെ ഇവര്‍ക്ക് സമ്പത്തികലാഭം ഉണ്ടാകും. കൂടാതെ ജീവിതത്തില്‍ പൊതുവേ സന്തോഷം നിറയും. സൗഭാഗ്യങ്ങള്‍ അനുഭവപ്പെടും. കരിയറില്‍ അധ്വാനത്തിനൊത്തെ ഫലങ്ങള്‍ ലഭിക്കും. വിവാഹിതരായ ആളുകള്‍ക്ക് ദാമ്പത്യം വളരെയധികം സന്തോഷകരമായി തീരും. അവിവാഹിതരായ ആളുകള്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും. മാത്രമല്ല ആഗ്രഹിച്ചതും ആലോചിച്ച് വച്ചിരുന്നതുമായ ആഗ്രഹങ്ങള്‍ ഈ കാലയളവില്‍ പൂവണിയും.
ധനു
കേതുവിന്റെയും ബുധന്റെയും സംയോഗം ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും നേട്ടമേകും. കാരണം ഈ സംയോഗം ഇവരുടെ കര്‍മ്മ ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് കര്‍മ്മരംഗങ്ങളില്‍ വിജയമുണ്ടാകും. ജോലിയിലും ബിസിനസിലും സാമ്പത്തികനേട്ടം കൈവരും. തൊഴില്‍രഹിതരായവര്‍ക്ക് ഈ കാലയളവില്‍ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ഉന്നതാധികാരികളുമായും സഹപ്രവര്‍ത്തകരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ഇവരില്‍ നിന്ന് സഹായം ലഭിക്കുകയും ചെയ്യും. ബിസിനസുകാര്‍ക്ക് പുതിയ ചില ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. പുതിയ മേഖലകളിലേക്ക് ബിസിനസ് വിപുലപ്പെടുത്തും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധ-കേതു സംയോഗത്തിലൂടെ ജീവിതാഭിവൃദ്ധിയുണ്ടാകും. കാരണം ഈ സംയോഗം മകരം രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും. കൂടാതെ വിദേശത്തും സ്വദേശത്തും യാത്രകള്‍ പോകാന്‍ സാധിക്കും.മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇവരുടെ പെരുമാറ്റവും സ്വഭാവവും ആകര്‍ഷകമാകും. വലിയ വലിയ കാര്യങ്ങള്‍ ചെയ്തുതീര്ക്കാന് കഴിയും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തീകരിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
