Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വിജയദശമിയില്‍ കേന്ദ്രദൃഷ്ടി യോഗം: മാറ്റങ്ങളോട് മാറ്റം 5 രാശിക്കാരില്‍ അടിമുതല്‍ മുടി വരെ നേട്ടം
ഈ വര്‍ഷത്തെ വിജയദശമി ദിനത്തില്‍ സംഭവിക്കുന്ന ജ്യോതിഷ മാറ്റങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം ഓരോ ഗ്രഹമാറ്റങ്ങളും ഓരോ തരത്തിലാണ് നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നത്. ഗ്രഹങ്ങളും അവയുടെ നിലയും തമ്മിലുള്ള ബന്ധം ജ്യോതിഷത്തില്‍ അത്ര തന്നെ പ്രധാനപ്പെട്ടതാണ്. ഒരു ഗ്രഹം മറ്റൊരു രാശിയിലേക്ക് മാറുമ്പോള്‍ പലപ്പോഴും അവ തമ്മില്‍ പരസ്പരം ദൃഷ്ടിയില് വരുന്നു. അതിനെയാണ് കേന്ദ്രദൃഷ്ടി യോഗം എന്ന് പറയുന്നത്. ഇത് അത്യധികം ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട.
ജ്യോതിഷപ്രകാരം ഈ സമയം ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കേന്ദ്രദൃഷ്ടി യോഗഫലമായി നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം. കാരണം ഈ യോഗം അത്യധികം ശുഭകരമായ ഒന്നായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് വിജയ ദശഷമി ദിനത്തില്‍ രൂപം കൊള്ളുന്നതിനാല്‍ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളെയാണ് ഇത് വഴി സംഭവിക്കുന്നതും. വ്യാഴം ജ്ഞാനം, മതം, സമൃദ്ധി എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുമ്പോള്‍, ബുധന്‍ ബുദ്ധി, ആശയവിനിമയം, വ്യാപാരം എന്നിവയുടെ ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് കേന്ദ്രദൃഷ്ടി യോഗം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. അതില്‍ പുതിയ തൊഴിലവസരങ്ങള്‍ തേടി എത്തുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ സമൂഹത്തില്‍ അംഗീകാരവും സ്നേഹവും തേടി എത്തുന്നു. ഈ സമയം പണം ലാഭിക്കുന്നതില്‍ വിജയം കൈവരിക്കുന്നു. കൂടാതെ പലപ്പോഴും തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. സഹോദരങ്ങളുടെ പിന്തുണ ഏത് കാര്യത്തിലും ലഭിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സംസാരത്തിലും ബുദ്ധിയിലും നേട്ടങ്ങള്‍ ഈ സമയം തേടി എത്തുന്നു. വിജയ ദശമി ദിനത്തില്‍ തൊഴില്‍, ബിസിനസ് മേഖലകളില്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇരട്ടിയാണ്. ഇത് കൂടാതെ പരീക്ഷകളില്‍ എല്ലാം തന്നെ ഉന്നത വിജയം കരസഥമാക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റുന്നതില്‍ വിജയിക്കും. അത് മാത്രമല്ല നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അതില്‍ എത്രത്തോളം സന്തോഷം കുടുംബത്തിലും സ്വകാര്യ ജീവിതത്തിലും തേടി എത്തും എന്ന് പറയാന്‍ സാധിക്കുകയില്ല. വ്യാപാരികള്‍ക്ക് നല്ല ഫലങ്ങള്‍ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വിജയദശമി ദിനത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തുന്നു. സാമ്പത്തിക ലാഭത്തില്‍ പലപ്പോഴംു നിങ്ങള്‍ തന്നെ അത്ഭുതപ്പെടും. വിദേശത്ത് നിന്ന് ധാരാളം അവസരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം ഒന്നൊഴിയാതെ ഇല്ലാതാവുന്നു. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ സംഭവിക്കാം.സ്ഥാനമാനങ്ങളും പ്രശസ്തിയും തേടി എത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ലക്ഷ്മി ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളിലും നിങ്ങള്‍ ഉയരത്തിലെത്തും. ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഗുണപരമായ മാറ്റങ്ങളുണ്ടാവും.

ധനു രാശി
വിജയദശമി ദിനത്തില്‍ ധനു രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതം ദൃഢമാവുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവാം. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാവും. പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കുന്നതിനും കടങ്ങളെല്ലാം വീട്ടുന്നതിനും യോഗം കാണുന്നു. അത് കൂടാതെ ബിസിനിസില്‍ വലിയ ലാഭം തേടി എത്തും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടി എത്തുന്നതോടൊപ്പം പുതിയ സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വിജയ ദശമി ദിനത്തില്‍ തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ശുഭകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ബിസിനസ് പുരോഗതി വളരെ മികച്ചതായിരിക്കും. ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ, തൊഴിലില്ലാത്തവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന നിലയില്‍ ഉയരത്തിലെക്കാം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്ക്കും. പഴയ കുടുംബ കലഹങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. അവിവാഹിതര്‍ക്ക് വിവാഹയോഗം കാണുന്നു. ദാമ്പത്യ ജീവിതം ഈ സമയത്ത് മികച്ചതായിരിക്കും. മികച്ച നിക്ഷേപങ്ങളിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവസാനിക്കുന്നു.



Click it and Unblock the Notifications
