Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
നവംബര്‍ 26 മുതല്‍ കരുതിയിരിക്കണം 3 രാശിക്കാര്‍: നിഴല്‍ പോലെ കൂടെയുണ്ട് ദോഷം
രാശിമാറ്റവും ഗ്രഹമാറ്റവും എപ്പോഴും ദുരിതവും പ്രതിസന്ധികളും സന്തോഷവും എല്ലാം കൂടിക്കലര്‍ന്ന ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ഇതില്‍ പ്രതിസന്ധികള്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരത്തിലാണ്. ഇത് നിരവധി വെല്ലുവിളികളും തടസ്സങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നല്കുന്നു. പലപ്പോഴും അവിടെ ഏറ്റവും കരുതിയിരിക്കേണ്ട ഒരു സമയമാണ് വരാന്‍ പോവുന്നത്. ബുധനും വ്യാഴവും ഒരേ സമയം വക്രഗതിയില്‍ സഞ്ചരിക്കാന്‍ പോവുകയാണ്.
അതിതീവ്രമായ ദോഷങ്ങള്‍ ആണ് ഈ വക്രഗതി സഞ്ചാരത്തിലൂടെ മൂന്ന് രാശിക്കാര്‍ അനുഭവിക്കേണ്ടി വരുന്നത്. എല്ലാ രാശിക്കാരേയും ഇത് ബാധിക്കുന്നുണ്ടെങ്കിലും 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരെ അല്പം കൂടുതല്‍ ദോഷകരമായ രീതിയില്‍ തന്നെ ഇത് ബാധിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തടസ്സങ്ങളും ബുദ്ധിമുട്ടും പ്രതിസന്ധികളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ ദോഷങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
ചൊവ്വയാണ് മേടം രാശിക്കാരെ ഭരിക്കുന്നത്. ഏറ്റവും കൂടുതല്‍ അപകടകരമായ ഒരു അവസ്ഥയിലാണ് ഈ രാശിക്കാര്‍ വക്രഗതി സഞ്ചാരത്തില്‍ സ്ഥിതി ചെയ്യുന്നത്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ പോലും ഇവര്‍ക്ക് ആശയക്കുഴപ്പങ്ങള്‍ നിലനില്ക്കുന്നു. കൂടാതെ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നതിനാല്‍ ജോലിയില്‍ പല ബുദ്ധിമുട്ടുകളും തേടി വരും. കൂടാതെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോവുന്നു. നിങ്ങളെക്കുറിച്ച് പലര്‍ക്കും പല വിധത്തിലുള്ള തെറ്റിദ്ധാരണകളുണ്ടാവും. കൂടാതെ സാമ്പത്തിക പുരോഗതി ഉണ്ടാവുകയേ ഇല്ലാത്ത അവസ്ഥയും നിങ്ങള്‍ അനുഭവിക്കേണ്ടി വരും. പല അവസരങ്ങളും നഷ്ടപ്പെടുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ദോഷങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ഒരു സമയമാണ് നവംബര്‍ 26-ന് ശേഷം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. ഈ രാശിയാകട്ടെ വളരെയധികം സെന്‍സിറ്റീവും വൈകാരികവുമായി ചിന്തിക്കുന്നവരാണ്. പലപ്പോഴും ബുധന്റേയും വ്യാഴത്തിന്റേയും വ്യക്തിപരമായ സ്വാധീനം പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. അത് തന്നെയാണ് ജീവിതത്തില്‍ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതും. കുടുംബത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. വൈകാരികമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുഭവിക്കേണ്ടി വരാം. വ്യാഴത്തിന്റെ പിന്മാറ്റത്തോടെ പലപ്പോഴും നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാം. അതോടൊപ്പം തന്നെ ഭാവി ഇരുളടഞ്ഞതാവുകയും ചെയ്യും. പൊതുവേ ദോഷഫലങ്ങള്‍ മാത്രം അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജന്മഗ്രഹം എന്ന് പറയുന്നത് ശനിയാണ്. ശനിയുടെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നത് സ്ഥിരതയാണ്. എന്നാല്‍ ബുധന്റേയും വ്യാഴത്തിന്റേയും വക്രഗതിയിലുള്ള സഞ്ചാരം പലപ്പോഴും നിങ്ങളുടെ തൊഴില്‍ ജീവിതത്തിലും വ്യക്തിപരമായ ജീവിതത്തിലും വളരെയധികം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ ആശയവിനിമയത്തിന്റെ കാര്യത്തിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവം. കരിയറില്‍ സ്തംഭനാവസ്ഥ വരെയുണ്ടാവാം. പ്രത്യേകിച്ച് മാറ്റങ്ങളൊന്നും തന്നെ നിങ്ങളുടെ കരിയറില്‍ ഉണ്ടാവുകയില്ല. എന്ന് മാത്രമല്ല ഉള്ള ജോലിയില്‍ പോലും പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക വളര്‍ച്ച ഒട്ടും തന്നെ ഉണ്ടാവുകയില്ല. എന്ന മാത്രമല്ല കുടുംബത്തിലെ സന്തോഷവും സമാധാനവും എന്നന്നേക്കുമായി പോയ്മറയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
