Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സാമ്പത്തികമായി തകര്‍ന്നടിയും; ബുധനും ഗുരുവും വക്രഗതിയില്‍, ബിസിനസിലും വന്‍തിരിച്ചടി
നവംബര്‍ മാസം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട മാസമാണ്. കാരണം പല പ്രധാനപ്പെട്ട ഗ്രഹ മാറ്റങ്ങളും ഈ മാസം നടക്കുന്നുണ്ട്. ചില ഗ്രഹങ്ങള്‍ രാശി മാറുകയും മറ്റുചിലത് നക്ഷത്രം മാറുകയും ചില ഗ്രഹങ്ങള്‍ വക്രഗതിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. ഇതെല്ലാം എല്ലാ ആളുകളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. ചിലര്‍ക്ക് ദിവസങ്ങള്‍ കൂടുതല്‍ ശുഭഫലദായകമാകും. ചിലര്‍ക്ക് ദിവസങ്ങള്‍ ദുരിതപൂര്‍ണമാകും. ഓരോ ഗ്രഹങ്ങളും ഏതുരീതിയില്‍ സ്വാധീനിക്കുന്നു എന്നതിനനുസരിച്ചാകും ആ മാറ്റങ്ങള്‍.

നവംബര്‍ 26ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ വക്രഗതിയില്‍ സഞ്ചാരം ആരംഭിക്കും. ഇതിനകം തന്നെ വ്യാഴം വക്രഗതിയിലുള്ള സഞ്ചാരം ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് ഗ്രഹങ്ങളുടെ വക്രഗതി പന്ത്രണ്ട് രാശികളിലും സ്വാധീനം സൃഷ്ടിക്കും. നല്ലതും ചീത്തതുമായ ഫലങ്ങള്‍ അതുകൊണ്ട് ഉണ്ടാകും. എന്നാല്‍ മൂന്ന് രാശികളെ സംബന്ധിച്ചെടുത്തോളം ഈ ഗ്രഹങ്ങളുടെ വക്രഗതി കഷ്ടകാലമായിരിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
ബുധന്റെയും വ്യാഴത്തിന്റെയും വക്രഗതി മേടം രാശിക്കാര്‍ക്ക് ഗുണകരമല്ല. മേടം രാശിക്കാര്‍ക്ക് ഈ മാസം ദുരിതപൂര്‍ണ്ണമായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയും ജോലിയില്‍ പ്രകടനം മോശമാകുകയും ചെയ്യും. ജോലിസമ്മര്‍ദ്ദം കാരണം ടെന്‍ഷന്‍ വര്‍ധിക്കും. ബിസിനസുകാര്‍ക്ക് വരുമാനം കുറയും. മുന്നിക്ഷേപങ്ങളില് നിന്ന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാകുകയില്ല. സാമ്പത്തികമായി സ്ഥിതി വളരെ മോശമാകും. ചിലവ് അധികരിക്കുകയും വരുമാനത്തെ കടത്തിവെട്ടുകയും ചെയ്യും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നവംബര്‍ മാസം കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെയാകില്ല. വളരെ ശ്രദ്ധയോടെ നീങ്ങേണ്ട മാസമാണിത്. അശ്രദ്ധ കാരണം നഷ്ടങ്ങള്‍ സംഭവിക്കും. ദാമ്പത്യജീവിതത്തിലംും പ്രണയ ജീവിതത്തിലും മൂന്നാമതൊരാള്‍ കാരണം പലതരം പ്രശ്നങ്ങള്‍ ഉടലെടുക്കും. വീട്ടില്‍ അസ്വസ്ഥത നിറഞ്ഞ അന്തരീക്ഷം സംജാതമാകും. പൈസ കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. ജോലിസ്ഥലത്ത് പ്രതിസന്ധികള്‍ ഉണ്ടാകും. ആരോഗ്യകാര്യത്തിലും നല്ല സമയമായിരിക്കില്ല. പഴയ അസുഖങ്ങള്‍ തിരിച്ചെത്തും. ബിസിനസുകാര്‍ക്ക് ദൗര്‍ഭാഗ്യങ്ങള്‍ അനുഭവിക്കേണ്ടി വരും. മാനസികമായി തളരും. ധൈര്യം കൈവിടാതെ പിടിച്ചുനില്ക്കാന് ശ്രമിക്കുക.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ നവംബര്‍ മാസം കരുതലോടെ നീങ്ങണം. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തില്‍ പ്രതീക്ഷിച്ചത് പോലെ വര്‍ധനയൊന്നും ഉണ്ടാകില്ല. സാമ്പത്തിസ്ഥിതി മോശമാകും. ചിലവുകള്‍ കൂടിവരും. ബിസിനസില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കും. ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ കല്ലുകടി ഉണ്ടാകും. വീട്ടില്‍ അശാന്തമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
