Latest Updates
-
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം -
2026 സെപ്റ്റംബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ധനനേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ -
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും
രണ്ടുതവണ ബുധന്റെ രാശിമാറ്റം; മെയ് മാസത്തില്‍ സമ്പല്‍സമൃദ്ധി അനുഭവിക്കാനിരിക്കുന്ന രാശികള്‍
സൗരയൂഥത്തിലെ സൂര്യനോട് ചേര്‍ന്നുള്ള ഗ്രഹങ്ങളില്‍ ഒന്നാണ് ബുധന്‍. ജ്യോതിഷത്തില്‍ ചന്ദ്രന് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ള ഗ്രഹമായും ഗ്രഹങ്ങളുടെ രാജകുമാരനായും ബുധന്‍ അറിയപ്പെടുന്നു. മെയ് മാസത്തില്‍ രണ്ട് തവണയാണ് ബുധന്‍ രാശിമാറ്റം നടത്തുന്നത്. മെയ് 10ന് ബുധന്‍ മേടം രാശിയിലേക്ക് എത്തും. 21 ദിവസം അവിടെ തുടര്‍ന്ന ശേഷം മെയ് 31ന് ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഇങ്ങനെ ഒരു മാസം തന്നെ രണ്ട് രാശിമാറ്റങ്ങള്‍ ബുധന്‍ നടത്തും.

ഈ രാശിമാറ്റം ചില രാശികള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. കരിയറിലും ബിസിനസ്സിലും പുരോഗതി നേടാന്‍ പോകുന്ന ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
പൊതുവേ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ കൊണ്ട് ഈ കാലയളവില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്യുന്നവരാണ് മേടം രാശിയിലുള്ളവര്‍. മേടം രാശിയിലേക്കാണ് മെയ് തുടക്കത്തില്‍ ബുധന്‍ സംക്രമണം നടത്തുന്നത്. പിന്നീട് മെയ് 31 ന് ഗ്രഹങ്ങളുടെ രാജകുമാരന് മേടം രാശിയുടെ ധന ഭാവത്തില്ലേക്ക് നീങ്ങും. ഈ സമയത്ത് മേടം രാശിക്കാരുടെ വ്യക്തിത്വത്തില്‍ അഭിവൃദ്ധി പ്രകടമാകും. ഉദ്യോഗരംഗത്തും ബിസിനസ് രംഗത്തും ഉള്ള ആളുകള്‍ക്ക് ഈ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. ആകസ്മികമായി ധനലാഭം ഉണ്ടാകാനുള്ള യോഗവും ഈ കാലയളവില്‍ മേടം രാശിക്കാരുടെ ജീവിതത്തിലുണ്ടാകും.
ബുധന്റെ രാശിമാറ്റത്തിലൂടെ വ്യവസായരംഗത്തും മേടം രാശിക്കാര്‍ ശോഭിക്കും. ഇത് ഇവരുടെ മനോബലം വര്‍ദ്ധിപ്പിക്കുകയും മറ്റ് ബിസിനസുകളിലേയ്ക്ക് പ്രവേശിക്കാനുള്ള ധൈര്യം ലഭിക്കുകയും ചെയ്യും. ഇവയില്‍ നിന്നെല്ലാം ലാഭം വരാനും സാധ്യകള്‍ കാണുന്നുണ്ട്. ആകര്‍ഷമായ സംസാരത്തിലൂടെ മറ്റുള്ളവരുടെ മതിപ്പ് നേടാനും മേടം രാശിക്കാര്‍ക്ക് സാധിക്കും.
കര്‍ക്കിടകം
ബുധന്റെ രണ്ട് രാശിമാറ്റങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ പോകുന്ന മറ്റൊരു രാശിയാണ് കര്്ക്കിടകം. കാരണം കര്‍ക്കിടക രാശിയുടെ കര്‍മ്മ, വരുമാന ഭാവങ്ങളിലാണ് ബുധന്റെ രാശിമാറ്റം സംഭവിക്കുന്നത്. അതിനാല്‍ ഉദ്യോഗത്തിലൂടെയും ബിസിനസ്സിലൂടെയും നല്ല വരുമാനം വന്നുചേരും. കൂടാതെ ഈ രാശിയിലുള്ളവര്‍ക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടാകാനും യോഗമുണ്ട്. സൗഭാഗ്യങ്ങളുടെ സമയമാണ് കര്‍ക്കിടക രാശിക്കാര്‍ക്ക് മുന്നിലുള്ളത്. വ്യക്തിപരമായി മാത്രമല്ല, വീട്ടിലുള്ളവര്‍ക്ക് മുഴുവന്‍ ഈ സമയം ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് ജോലി ലഭിക്കാനും സാധ്യതയുണ്ട്. വ്യാപാരരംഗത്തുള്ളവര്‍ക്ക് ധനലാഭമുണ്ടാകും.
ചിങ്ങം
ബുധന്റെ രണ്ട് രാശിമാറ്റം മെയ് മാസത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് മുമ്പില്‍ സൗഭാഗ്യങ്ങളുടെ വാതായനങ്ങള്‍ തുറന്നിടും. കാരണം ഈ രാശിമാറ്റം ഇവരുടെ ഗ്രഹനിലയിലെ ഒമ്പതാം ഭാവത്തിലും കര്‍മ്മ ഭാവത്തിലുമാണ് സംഭവിക്കാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിരവധി സൗഭാഗ്യങ്ങള്‍ ചിങ്ങം രാശിക്കാരെ തേടിയെത്തും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും ഉണ്ടാകും. മാത്രമല്ല ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കാനും സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ബിസിനസ്സില്‍ പുരോഗതി പ്രകടമാകുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
