Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ബുധ ഗോചര്‍ 2025: മകരം രാശിയിലെ ബുധന്‍ സൗഭാഗ്യങ്ങള്‍ വാരിക്കോരി നല്‍കും, ഇനി ഉയര്‍ച്ചയുടെ കാലം
വേദ ജ്യോതിഷത്തില്‍ ബുധന്‍ തേജസ്സിന്റെയും അഭിവൃദ്ധിയുടെയും ഗ്രഹമാണ്. വിവേകവും സംസാരവൈഭവവും നല്‍കുന്നത് ബുധനാണ്. ബുധന്റെ അനുഗ്രഹം ഉള്ള ആളുകള്‍ക്ക് ജീവിതത്തില്‍ വിജയം നേടാനും അംഗീകാരം നേടാനും സാധിക്കും. ബുധന്‍ ഒരു രാശിയിലേക്ക് സംക്രമിക്കുമ്പോള്‍ ലോകം മുഴുവന്‍ ആ മാറ്റമറിയും എന്നാണ് വേദജ്യോതിഷം പറയുന്നത്. ജനുവരി 24ന് ഈ വര്‍ഷത്തെ ആദ്യ ബുധ സംക്രമം നടക്കുകയാണ്. വൈകുന്നേരം 5.26ന് ബുധന്‍ മകരം രാശിയില്‍ പ്രവേശിക്കും. ബുധന്റെ ഈ മാറ്റം പല രാശികളിലും വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുക. പക്ഷേ ചില രാശികളില് ജനിച്ചവര്‍ക്ക് ഈ രാശിമാറ്റം അത്യന്തം ഗുണകരമായിരിക്കും. ആ അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മകരം രാശിയില്‍ ബുധനെത്തുമ്പോള് മേടം രാശിയില്‍ ജനിച്ചവര്‍ക്ക് കരിയറില്‍ ഉയര്‍ച്ചയും സാമ്പത്തികമായ നേട്ടങ്ങളും ലഭിക്കും. കരിയറിലും സമൂഹത്തിലും ഇവര്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ നേടാന്‍ കഴിയും. ഇവരുടെ സംസാരശൈലിയും ആശയവിനിമയവും കൂടുതല്‍ ആകര്‍ഷകമായിത്തീരും. മാധ്യമരംഗം, ജനസേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മേടം രാശിക്കാര്‍ക്ക് ഈ കാലയളവ് അത്യന്തം ഗുണകരമായിരിക്കും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് ആഗ്രഹിച്ച ജോലി ലഭിക്കാനിടയുണ്ട്. പരിശ്രമിക്കുന്നവര്‍ക്കും കഠിനാധ്വാനികള്‍ക്കും ജോലിയില്‍ പ്രമോഷവന് ലഭിക്കും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജനുവരിയിലെ ബുഘ ഗോചര്‍ ഗുണകരമാണ്. ഇവര്‍ക്ക് ധാര്‍മ്മിക കാര്യങ്ങളിലും ആത്മീയകാര്യങ്ങളിലും താല്‍പ്പര്യം വര്‍ധിക്കും. ബിസിനസില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഭാവി സുരക്ഷിമാക്കാനും സാമ്പത്തികമായി അതില്‍ നിന്ന് ലാഭമുണ്ടാക്കാനും സാധിക്കും. വിദ്യാര്‍ത്ഥികള്‍ പഠനരംഗത്ത് മികവ് പുലര്‍ത്തും. ഫിലോസഫി, കൗണ്‍സിലിംഗ്, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് കരിയറില്‍ കൂടുതല്‍ ഉയര്‍ച്ചയും പ്രശസ്തിയും കൈവരും. മറ്റുള്ളവരെ പ്രചോദിപ്പിക്കാനും അവര്‍ക്ക് ശരിയായ മാര്ഗ്ഗിനിര്ദ്ദേശം നല്‍കാനും കഴിയും. മാതിപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ഇവര്‍ക്ക് എപ്പോഴുമുണ്ടാകും. ബുധന്റെ അനുഗ്രഹം ഇവരുടെ കുടുംബജീവിതത്തിലും നേട്ടങ്ങള്‍ നല്‍കും. സഹോദരങ്ങളുടെ സഹകരണം ലഭ്യമാകും. തീര്‍ത്ഥയാത്ര പോകാനിടയുണ്ട.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
മകരം രാശിയിലേക്ക് ബുധന്‍ സംക്രമിക്കുന്നത് കന്നി രാശിയില്‍ ജനിച്ചവര്‍ക്കും ശുഭഫലങ്ങള്‍ നല്‍കും. ഇവര്‍ക്ക് പുതിയ തുടക്കങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. അതുപോലെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും ഈ സമയം വളരെ അനുകൂലമാണ്. പുതിയ കാര്യങ്ങളിലും പുതിയ മേഖലകളിലും താല്‍പ്പര്യം വര്‍ധിക്കും. ജീവിതത്തിലെ വലിയ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. കരിയറിലും സമൂഹത്തിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കും.പ്രൊഷണല്‍ കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാനിടയുണ്ട്. ബുധ സംക്രമം കരിയര്‍ തുടങ്ങുന്നതിന് വളരെ അനുകൂലമാണ്. ബന്ധങ്ങളില്‍ ചെറിയ പിണക്കങ്ങള്‍ ഉണ്ടായേക്കും. പക്ഷേ അതിലൂടെ സ്നേഹം വര്‍ധിക്കും. സൗഹൃദ സംഭാഷണത്തിലൂടെ ആളുകളുടെ സ്നേഹം പിടിച്ചുപറ്റും. കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് മകരം രാശിയിലെ ബുധന്‍ പലതരത്തിലുള്ള നേട്ടങ്ങള്‍ നല്‍കും. ഇവരുടെ ജീവിതത്തിലെ പല മേഖലകളും മാറ്റങ്ങള്‍ക്ക് വിധേയമാകും. പ്രത്യേകിച്ച് ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വന്നെത്തും. ജോലി മാറാനും പുതിയ ബിസിനസ് ആരംഭിക്കാനും ഇത് നല്ല സമയമാണ്. പുതിയ കരാറുകള്‍ക്കും കൂട്ടുകെട്ടുകള്‍ക്ക് ഈ കാലം പ്രയോജനപ്പെടുത്താം. സ്ഥാനമാറ്റങ്ങളും ഉന്നത പദവികളിലേക്ക് മാറ്റവും ലഭിക്കാനിടയുണ്ട്. പക്ഷേ ചില വെല്ലുവിളികള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനായി തയ്യാറെടുക്കുക. ബിസിനസിലെ പുതിയ ഡീലികളോ പുതിയ വരുമാന സ്രോതസ്സോ കാരണം സാമ്പത്തികം മെച്ചപ്പെടും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാര്‍ക്ക് ബുധ സംക്രമം കൊണ്ട് ചില വലിയ സന്തോഷവാര്‍ത്തകള്‍ തേടിയെത്തും. മകരം രാശിയില്‍ ജനിച്ചവര്‍ക്ക് അവര്‍ കാത്തിരുന്ന ചില സന്തോഷങ്ങളുമായാണ് ബുധന്‍ മകരത്തിലേക്ക് വന്നെത്തുന്നത്. ഈ രാശിമാറ്റം മകരം രാശിക്കാര്‍ക്ക് പല ഗുണങ്ങളും കഴിവുകളും നല്‍കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ഈ കാലയളവ് വളരെ ശുഭഫലദായകമാണ്. ജോലിയില്‍ സ്വപ്നംകണ്ട സ്ഥാനമാനങ്ങളും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഇവരുടെ ബുദ്ധിയും കഴിവുകളും പ്രകടിപ്പിക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. കുടുംബജീവിതത്തിലും ഇവരുടെ അവസരോചിത ഇടപെടലുകള്‍ നേട്ടങ്ങളേകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications