Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഭദ്ര മഹാപുരുഷ രാജയോഗത്തിന് കളമൊരുങ്ങുന്നു; ഈ രാശികള്‍ക്ക് ലോട്ടറിയടിക്കാന്‍ വരെ സാധ്യത
ജാതകത്തില്‍ രൂപപ്പെടുന്ന അപൂര്‍വ്വ രാജയോഗങ്ങളില്‍ സവിശേഷമായ ഒന്നാണ് ഭദ്ര മഹാപുരുഷ രാജയോഗം. ജാതകത്തില്‍ ഭദ്രയോഗമുള്ള ആളുകള്‍ ഉയരം കൂടുതലുള്ളവരും മധുരഭാഷണം നടത്തുന്നവരും സല് സ്വാഭാവികളും ബുദ്ധിസാമര്‍ത്ഥ്യമുള്ളവരും മികച്ച പ്രാസംഗികനും ദയാവായ്പുള്ളവരും മികച്ച ഭാവിയുള്ളവരും ആയിരിക്കും.

ഗ്രഹനിലയില്‍ ബുധന്‍ സ്വരാശിയായ മിഥുനത്തിലോ അല്ലെങ്കില്‍ തുലാത്തിലോ കേന്ദ്രത്തിലും അല്ലെങ്കില്‍ ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളിലും ആണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ഭദ്ര യോഗം രൂപപ്പെടുന്നു.
ബുധന്‍ മിഥുനത്തിലേക്ക്
അടുത്ത മാസം ബുധന്‍ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. ഇതിലൂടെ മിഥുനം രാശിയില്‍ ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെടും. എല്ലാ രാശികളിലും ഈ രാജയോഗത്തിന്റെ പ്രഭാവം അനുഭവപ്പെടുമെങ്കിലും ചില രാശികള്‍ക്ക് പ്രത്യേകിച്ച് ഈ രാജയോഗത്തിലൂടെ സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയുടെ ലഗ്നഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് ഈ സമയത്ത് ജീവിതത്തില്‍ ബുധന്റെ പ്രഭാവം മികച്ച രീതിയില്‍ അനുഭവപ്പെടും. വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകുകയും സംഭാഷണവും മറ്റുള്ളവരോട് ഇടപെടുന്ന രീതിയും മികച്ചതാകുകയും ചെയ്യും. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ളവരും ആദരണീയരായിട്ടുള്ളവരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം ഇവരെ തേടിയെത്തും. എല്ലാ കാര്യങ്ങള്‍ക്കും കുടുംബത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തികമായും നില ഏറെ മെച്ചപ്പെടും. ഉദ്യോഗസ്ഥര്‍ക്കും ബിസിനസ് രംഗത്തുള്ളവര്‍ക്കും ഈ സമയം ഗുണകരമായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനും ശമ്പളവര്‍ദ്ധനയും ജോലിയില്‍ നിന്ന് കൂടുതല്‍ സംതൃപ്തിയും ലഭിക്കും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ലാഭത്തിന്റെ കാലമാണ്. വിവാഹിതര്‍ക്ക് കുടുംബജീവിതത്തില്‍ കൂടുതല്‍ സംതൃപ്തിയുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹം ചെയ്യാന്‍ പറ്റിയ സമയമാണ്.
മകരം
ഭദ്ര രാജയോഗത്തിന്റെ സുഖങ്ങളും ഭാഗ്യങ്ങളും അനുഭവിക്കാന്‍ പോകുന്ന മറ്റൊരു രാശി മകരമാണ്. മകരം രാശിക്കാര്‍ക്ക് ഭദ്ര രാജയോഗത്തിലൂടെ ജീവിതത്തില്‍ മെച്ചപ്പെട്ട ഒരു സമയമാണ് വരാനിരിക്കുന്നത്. കാരണം ബുധന്‍ മകരം രാശിയുടെ ആറാം ഭാവത്തിലാണ് ഭ്രമണം ചെയ്യുന്നത്. അതിനാല്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും പ്രത്യേകിച്ച് ജോലിയുമായി ബന്ധപ്പെട്ട മേഖലകളില്‍ അഭിവൃദ്ധി പ്രകടമാകും. എതിരാളികള്‍ക്ക് മേല്‍ വിജയം നേടാന്‍ സാധിക്കും. പുതിയ ജോലി ഓഫര്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ സമ്പത്ത്, പണം, വ്യാപാരം, കുടുംബം തുടങ്ങിയ മേഖലകളില്‍ ഭദ്ര രാജയോഗത്തിന്റെ പ്രഭാവം അനുഭവിക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. ചെറുതും വലുതുമായ യാത്രകള്‍ നടത്താനുള്ള സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ഭദ്ര രാജയോഗം അനുകൂലമായി തീരും. കാരണം ചിങ്ങം രാശിക്കാരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടാനും അങ്ങനെ കൂടുതല്‍ വരുമാനം ലഭിക്കാനും സാധ്യതയുണ്ട്. വലിയ നിക്ഷേപങ്ങള്‍ നടത്തുന്നത് ഭാവിയില്‍ ലാഭമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സാമ്പത്തികസ്ഥിതി കൂടുതല്‍ മെച്ചപ്പെടും. നല്ല വാര്‍ത്തകള്‍ ഇവരെ തേടിയെത്തുകയും ലോട്ടറി ഭാഗ്യം, ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലാഭം എന്നിവയുണ്ടാകുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications