Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
നാളെ ഇരുട്ടി വെളുക്കുമ്പോള്‍ ബുധന്‍ കന്നിയിലേക്ക്: ധനമഴ പെയ്യും ഒപ്പും ഐശ്വര്യവും ഈ രാശിക്കാര്‍ക്ക്
ബുധന്റെ രാശിമാറ്റത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്റെ കന്നി രാശിയിലേക്കുള്ള മാറ്റം സെപ്റ്റംബര്‍ 15-നാണ് സംഭവിക്കുന്നത്. ജ്യോതിഷപരമായ പല മാറ്റങ്ങളും ഗുണാനുഭവങ്ങളും എല്ലാം നിങ്ങള്‍ക്ക് നല്‍കുന്നതിന് ബുധന്‍ നല്കുന്നു. കന്നി രാശിയിലേക്ക് ബുധന്‍ മാറുമ്പോള്‍ അത് ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ചില രാശിക്കാരുണ്ട്. അത് മാത്രമല്ല ബുധന്റെ രാശിയാണ് കന്നി രാശി. ഇത് നിങ്ങള്‍ക്ക് ശക്തമായ മാറ്റം ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സഹായിക്കും.
ബുധന്‍ കന്നി രാശിയില്‍ വളരെ ശക്തമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കന്നിരാശിയിലെ ബുധന്റെ സംക്രമണം എന്തൊക്കെ നേട്ടങ്ങള്‍ ആണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഇത്തരം മാറ്റങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. കന്നി രാശിയിലെ ബുധന്‍ 12 രാശിക്കാരില്‍ ആര്‍ക്കൊക്കെ ഗുണാനുഭവങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്റെ കന്നി രാശിയിലേക്കുള്ള മാറ്റം തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക പുരോഗതിയും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ എപ്പോഴും ഉയരത്തിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപങ്ങള്‍ എല്ലാം അനുകൂലമായി വരുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കും, കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബുധന്‍ നല്കുന്ന മാറ്റങ്ങള്‍ എത്രത്തോളം ഗുണകരമാണെന്ന് അനുഭവത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ കന്നിയിലേക്ക് സംഭവിക്കുന്ന ബുധന്റെ രാശിമാറ്റം ബിസിനസ് വികസനത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യ പുരോഗതിയും ജീവിതത്തില്‍ തേടി എത്തും. പഠന സംബന്ധമായ കാര്യങ്ങളില്‍ എല്ലാം മികവ് പുലര്‍ത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തും. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതിലും സംശയം വേണ്ട.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം ബിസിനസില്‍ ഉയര്‍ച്ച നല്കുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ അനുകൂല ഫലം തേടി എത്തും. സാമ്പത്തിക സ്ഥിരത ഇത് മൂലം ഉണ്ടാവുന്നു. ബിസിനസ് വീണ്ടും പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആഗ്രഹിക്കുന്ന കാര്യത്തില്‍ പൂര്‍ണത കൈവരിക്കാന്‍ സാധിക്കും.
ഇടവം രാശി
ഇടവം രാസിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ തേടി എത്തുന്നു. മുടങ്ങിക്കിടന്ന ജോലികളില്‍ പലതും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും, ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തും. കരിയറില്‍ നിരവധി അവസരങ്ങള്‍ തേടി എക്കുന്നു. യാത്രകളില്‍ പലതും സാമ്പത്തിക നേട്ടത്തിലേക്കും ഉയര്‍ച്ചയിലേക്കും നിങ്ങളെത്തുന്നു. വിദേശത്ത് നിന്ന് വരുമാനം ഇരട്ടിയാവുന്നു. അത് മാത്രമല്ല വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും അനുകൂല സമയമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കത്തെയാണ് ഈ രാശിമാറ്റം സൂചിപ്പിക്കുന്ത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ സാമ്പത്തിക ്സ്ഥിരത ഉറപ്പ് വരുത്തുന്നതിനും യോഗം കാണുന്നു. തൊഴില്‍ സംബന്ധമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ബുധന്‍ നല്കുന്നു. ബുദ്ധിപരമായി എല്ലാ കാര്യത്തിലും തീരുമാനം എടുക്കുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications