Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
5 തവണ രാശിചക്രം മാറുന്ന ബുധന്‍: ഫെബ്രുവരിയിലെ അപൂര്‍വ്വ യോഗം: ഭാഗ്യത്തേരേറി 2 രാശിക്കാര്‍
Mercury Transit 2025: നവഗ്രഹങ്ങളില്‍ പ്രധാനിയാണ് ബുധന്‍, ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ ചെറിയ മാറ്റം പോലും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. ഒരു നിശ്ചിത കാലയളവിന് ശേഷം എല്ലാ ഗ്രഹങ്ങളും രാശിമാറുന്നു. അതുപോലെ തന്നെ ബുധന്റെ കാര്യത്തിലും രാശി-നക്ഷത്രമാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും അത് എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ഫെബ്രുവരി മാസത്തില്‍ ബുധന്‍ രണ്ട് തവണ രാശിയും മൂന്ന് തവണ നക്ഷത്രമാറ്റവും നടത്തുന്നു. ഗ്രഹസംക്രമണത്തിന്റെ വീക്ഷണകോണില്‍ നോക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. എന്നാല്‍ 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഗുണഫലങ്ങള്‍ ഉണ്ടാവുന്നത്. ഫെബ്രുവരി മാസത്തില്‍ എപ്പോഴാണ് ബുധന്റെ രാശിമാറ്റം സംഭവിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം.

ബുധന്റെ രാശിമാറ്റം
ഫെബ്രുവരി മാസത്തില്‍ ബുധന്റെ രാശിമാറ്റം എപ്രകാരം എന്ന് നോക്കാം. 2025 ഫെബ്രുവരി 11 ന് പുലര്‍ച്ചെ 12:58 ന് ബുധന്‍ കുംഭ രാശിയില്‍ സംക്രമിക്കും. അതിന് ശേഷം ഫെബ്രുവരി 27 ന് രാത്രി 11:46 ന് ബുധന്‍ മീനരാശിയില്‍ സംക്രമിക്കും. എന്നാല്‍ അതിന് മുന്‍പായി ബുധന്‍ അതിന്റെ നക്ഷത്രത്തില്‍ മാറ്റം വരുത്തുന്നു. ഫെബ്രുവരി 7 ന് രാവിലെ 6:37 ന് അവിട്ടം നക്ഷത്രത്തില്‍ ബുധന്‍ സംക്രമിക്കും. അതിന് ശേഷം ഫെബ്രുവരി 15 ന് രാവിലെ 05:08 ന് ചതയം നക്ഷത്രത്തില്‍ ബുധന്‍ സംക്രമിക്കും. പിന്നീട് ഫെബ്രുവരി 22 ന് രാവിലെ 09:53 ന് പൂരുരുട്ടാതി നക്ഷത്രത്തില്‍ ബുധന്‍ സംക്രമിക്കും. ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റെ ഭാഗ്യം പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ കൊണ്ട് വരുന്നത്. കാരണം ഈ അഞ്ച് സംക്രമണത്തിലും മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ലഭിക്കുന്നു. പലപ്പോഴും കരിയറുമായി ബന്ധപ്പെട്ട് ജോലിയുള്ളവര്‍ക്ക് ദീര്‍ഘകാലത്തേക്ക് അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ വിദേശത്തേക്ക് യാത്ര പോവുന്നതിന് സാധിക്കും. അതിലൂടെ സാമ്പത്തിക നേട്ടവും തേടി എത്തും. മാത്രമല്ല കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു എന്നതാണ് ബുധന്റെ സംക്രമണത്തിന്റെ ഫലത്തില്‍ കാണുന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ കൊണ്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നും ഇവരെ ബാധിക്കുകയില്ല.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ മാറ്റം പ്രത്യേക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് നേട്ടങ്ങളും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. കൂടാതെ തൊഴില്‍ രംഗത്ത് നേട്ടങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ബിസിനസിലെ വളര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. കൂടാതെ ബിസിനസിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം അവസാനിക്കുകയും ചെയ്യും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്കും ബുധന്‍ നല്‍കുന്നത് ഗുണഫലങ്ങള്‍ തന്നെയാണ്. പലപ്പോഴും ഫെബ്രുവരി മാസത്തില്‍ സാമ്പത്തിക നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നു. സ്ഥാനക്കയറ്റത്തിനുള്ള സാധ്യത ജോലിയില്‍ ഉണ്ടാവുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നേട്ടങ്ങളിലേക്ക് എത്തുന്നതിനും ഉള്ള സാധ്യത കൂടുതലാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനും ജീവിതത്തില്‍ മു്ന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications