Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ജനുവരി 24 കുറിച്ച് വെയ്ക്കാം 3 രാശിക്കാര്‍ക്ക് : കാരണം ബുധന്‍ സംഭവിക്കുന്ന ഇരട്ടരാശിമാറ്റം
ബുധന്റെ രാശിമാറ്റത്തില്‍ ജീവിതം തന്നെ മാറി മറിയാന്‍ പോവുന്നവരാണ് നിങ്ങളില്‍ പലരും. 2025-ന്റെ തുടക്കത്തില്‍ രണ്ട് തവണയാണ് ബുധന്‍ രാശിമാറാന്‍ പോവുന്നത്. പൊതുവേ അനുകൂലഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന വര്‍ഷമായതിനാല്‍ ബുധന്റെ മാറ്റം നിസ്സാരമായി കണക്കാക്കാനാവില്ല. അത്രയധികം ഗുണഫലങ്ങളാണ് ഓരോ രാശിക്കാര്‍ക്കും ഉണ്ടാവാന്‍ പോവുന്നത്. ജനുവരി മാസത്തില്‍ തന്നെ ബുധന്‍ രണ്ട് തവണ അതിന്റെ രാശിമാറ്റുന്നു. അതിന്റെ ഫലമായി 12 രാശിക്കാരേയും ഇത് സ്വാധീനിക്കുമെങ്കിലും ശരിയായ രീതിയിലുള്ള ചില നേട്ടങ്ങള്‍ മൂന്ന് രാശിക്കാര്‍ക്ക് നല്കുന്നു.
നവ ഗ്രഹങ്ങളില്‍, സംസാരം, ചര്‍മ്മം, യുക്തി, ആശയവിനിമയം, ബിസിനസ്സ്, ബുദ്ധി എന്നിവയാണ് ബുധന്‍ ഫലം നല്‍കുന്നത്. ബുധന്റെ സ്ഥാനം ജാതകത്തില്‍ ശക്തമാണെങ്കില്‍ ഇവരെ ബുദ്ധിശക്തിയില്‍ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല ഇവര്‍ക്ക് സംസാരിക്കുന്നതിനോ മറ്റുള്ളവരോട് പെരുമാറുന്നതിനോ ഒന്നും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല എന്നതാണ് സത്യം. ഏത് കാര്യത്തിലും വിജയം കണ്ടേ ഇവര്‍ പിന്മാറുകയുള്ളൂ. അത്രയധികം ഗുണഫലങ്ങള്‍ ബുധന്‍ നിങ്ങള്‍ക്ക് നല്‍കും. ബുധന്റെ ആദ്യ സംക്രമ ജനുവരി 4-നാണ് സംഭവിക്കുന്നത്. അത് ധനുരാശിയിലേക്കാണ് മാറുന്നത്. എന്നാല്‍ രണ്ടാമത്തെ സംക്രമം സംഭവിക്കുന്നത് ജനുവരി 24-നാണ് അത് മകരം രാശിയിലേക്കും മാറുന്നു.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ ഇരട്ട രാശിമാറ്റം നല്കുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ ഇവര്‍ക്ക് മികച്ച മാറ്റങ്ങളും ഉണ്ടാവുന്നു. കോടതി കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ക്ക് അനുകൂലമായി മാറും വിധി. ലോട്ടറി എടുത്താല്‍ അടിക്കുന്ന തരത്തിലുള്ള ഉറപ്പിലേക്ക് കാര്യങ്ങളെത്തും. കടബാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കാം. അതിനെല്ലാം ബുധന്‍ നിങ്ങളെ അനുഗ്രഹിക്കും. ബുധന്റെ രണ്ട് രാശിമാറ്റത്തിലും ഒരുപോലെ ഭാഗ്യഫലം അനുഭവിക്കാന്‍ യോഗമുള്ള രാശിക്കാരില്‍ ഒന്നാണ് മേടം രാശി. സ്ഥലം വില്‍ക്കുന്നതിനും വാങ്ങുന്നതിനും യോഗമുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും ഗുണഫലങ്ങള്‍ അത്ഭുതപ്പെടുത്തും. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക ബുധന്റെ ഇരട്ട സംക്രമം കൂടുതല്‍ നേട്ടങ്ങള്‍ നല്കുന്നു. ജോലിയുടെ കാര്യത്തില്‍ എങ്ങുമെത്താത്ത തീരുമാനം നിങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ സമയമായി. കാരണം ജോലി പെട്ടെന്ന് ലഭിക്കുന്നതിനും അതില്‍ സാമ്പത്തിക വരുമാനം വര്‍ദ്ധിക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യം മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നു. പുതുവര്‍ഷത്തിന്റെ ആദ്യ മാസം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് ജനുവരി കാത്തു വെച്ചിരിക്കുന്നത്. മോശപ്പെട്ട അവസ്ഥയെങ്കില്‍ അതില്‍ നിന്ന് മോചനം ലഭിക്കുന്നതിനും സന്തോഷകരമായ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അവരെടുക്കുന്ന കഷ്ടപ്പാടിന് ഫലം ലഭിക്കുന്ന സമയമാണ്.
ധനു രാശി
ധനു രാശിക്കാരുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും അവസാനിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കാരണം ഇരട്ട രാശിമാറ്റത്തിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥന് സന്തുഷ്ടനാവുന്നു. അതിന്റെ ഫലമായി ജോലി മാറ്റവും ശമ്പള വര്‍ദ്ധനവും ലഭിക്കാം. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പുതുവര്‍ഷത്തിന് മുന്നോടിയായി തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവാം. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ സാഹചര്യം പല കാര്യത്തിലും ഉണ്ടാവും. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അതിലൂടെ സന്തോഷകരമായ ബന്ധം കെട്ടിപ്പടുക്കുന്നതിനും യോഗമുണ്ട് ഇവര്‍ക്ക്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
