Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ജൂണ്‍ 15 മുതല്‍ സൂര്യ ശക്തിയില്‍ അതിശക്തം 2 രാജയോഗം: ബുധനോടൊപ്പം ചേരുന്നതിനാല്‍ ഫലം ഇരട്ടി
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗ്രഹ രാശി മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതെല്ലാം തന്നെ അനുകൂലവും പ്രതികൂലവുമായ ഫലങ്ങളെ നല്കുന്നു. ബുധന്റേയും സൂര്യന്റേയും ചേര്‍ച്ചയാണ് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും കൊണ്ട് വരുന്നത്. ബുധന്‍ പൊതുവേ, വിദ്യാഭ്യാസം, അറിവ്, ബിസിനസ്, ശക്തി, ബുദ്ധി എന്നിവയൊണ് സ്വാധീനിക്കുന്നത്. 15 ദിവസത്തോളം ഒരു രാശിയില്‍ തന്നെ ബുധന്‍ തുടരുന്നു. ഈ സമയം ബുധന്‍ ഏതെങ്കിലും രാശിയുമായി സംയോജിക്കുന്നു.
ബുധന്‍ ജൂണ്‍ 6-ന് മിഥുനം രാശിയില്‍ പ്രവേശിച്ച് കഴിഞ്ഞു, എന്നാല്‍ ഈ സമയം ഭദ്രമഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ജൂണ്‍ 15- ഓടെ സൂര്യനുമായി ബുധന്‍ സംയോജിക്കുന്നതിന്റെ ഫലമായി അത് പലപ്പോഴും ബുധാദിത്യ രാജയോഗവും സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ഈ രണ്ട് രാജയോഗങ്ങളും സൃഷ്ടിക്കുന്നത് എന്ന് നോക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇരട്ട രാജയോഗമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് പതിനൊന്നാം ഭാവത്തിലാണ് സൃഷ്ടിക്കപ്പെടുന്നതും. ഇത്തരം സാഹചര്യത്തില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തികമായി വളരെയധികം അനുകൂല ഫലങ്ങളാണ് ഉണ്ടാവുന്നത്. എല്ലാ കടങ്ങളും വീട്ടുകയും ചെയ്യുന്നു. കൂടാതെ വളരെയധികം സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടാവുന്നു. ബുധന്‍ ലാഭത്തിന്റെ ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അത് വഴി ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കി മാറ്റുന്നു.
ചിങ്ങം രാശി
എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും. ഈ സമയം രൂപം കൊള്ളുന്ന രണ്ട് രാജയോഗങ്ങളും അതിന്റെ മാറ്റങ്ങളെ അനുകൂലിക്കുന്ന തരത്തിലുള്ളത് തന്നെയായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സമൂഹത്തില്‍ അംഗീകാരവും ബഹുമതിയും തേടി എത്തുന്നു. ധാരാളം നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായി മാറുന്ന അവസ്ഥയുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുവഴിയും സാമ്പത്തിക ലാഭം തേടി എത്തുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ രണ്ട് രാജയോഗങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. ബുധന്റെ മാറ്റങ്ങള്‍ അനുകൂലമായി മാറുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും നിസ്സാരമല്ല. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി മാറ്റങ്ങളുണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നത് നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. തൊഴില്‍ മേഖലയില്‍ സാമ്പത്തികമായി പല വിധത്തിലുള്ള ഉയര്‍ച്ചയും തേടി എത്തും. എഴുത്തുകാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
കുംഭം രാശി
ഗ്രഹങ്ങളുടെ ഇത്തരം മാറ്റങ്ങള്‍ കുംഭം രാശിക്കാരിലും ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇവരുടെ അഞ്ചാം ഭാവത്തിലാണ് ഫലങ്ങള്‍ സൃഷ്ടിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ഓര്‍മ്മശക്തി ഇരട്ടിയാവുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. പല പരീക്ഷകളിലും അഭിമുഖങ്ങളിലും നിങ്ങള്‍ക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ പൂര്‍ണഫലം തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ ഈ രാജയോഗം നിമിത്തം തീരുമാനമാവുന്നു.

കുംഭം രാശി
പഴയ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയുടെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഓഡിറ്റ്, അക്കൗണ്ടിംഗ്, ഡാറ്റ അനലിസ്റ്റ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷുറന്‍സ്, ഡാറ്റ പ്രോസസ്സിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പെട്ടെന്ന് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഇരട്ടി നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications

