Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഗ്രഹങ്ങളുടെ രാജകുമാരന് സൃഷ്ടിക്കും ലക്ഷ്മിനാരായണ രാജയോഗം: നെല്ലിക്കയോളം ഭാഗ്യം പോലും കോടീശ്വരനാക്കുന്നവര്
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ വൃശ്ചികം രാശിയിലേക്ക് മാറുന്ന സമയത്ത് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കുന്നു. ഇത് അപ്രതീക്ഷിതമായ പല മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അത് മാത്രമല്ല ആഢംബര ജീവിതത്തിന് തുടക്കം കുറിയ്ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ബുധന്‍ രാജയോഗമായ ലക്ഷ്മി നാരായണ രാജയോഗം നല്കുന്നു. ഇതാകട്ടെ ചില രാശിക്കാരില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കാണ് ഇത് തുടക്കം കുറിയ്ക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഈ രാജയോഗഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും സാമ്പത്തിക നേട്ടങ്ങളും എല്ലാം കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാരിലാണ് ലക്ഷ്മീ നാരായണ രാജയോഗംഫലം നല്‍കുന്നതെന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണ രാജയോഗം അനുകൂലഫലങ്ങള്‍ ധാരാളം നല്കുന്നു. ഇവരുടെ നാലാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് വഴി സ്വത്തും വാഹനവും എല്ലാം തേടി എത്തുന്നു. പല വിധത്തിലും സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് പുരോഗതിയുടെ വഴികള്‍ തുറക്കുന്നു. ധനകാര്യ മേഖലകളിലുള്ള മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. അമ്മയുമായുള്ള ബന്ധം മികച്ചതായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. പലപ്പോഴും ക്രിയേറ്റീവ് ആയി പലമാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം. പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. നിക്ഷേപങ്ങള്‍ ഇരട്ടി മാറ്റങ്ങളിലേക്ക് എത്തുന്നു. പ്രണയ ബന്ധത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. പങ്കാളിയുമായി സംസാരിക്കുന്നത് വഴി നിങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം നിമിത്തം രൂപം കൊള്ളുന്ന ലക്ഷ്മി നാരായണ രാജയോഗം മൂന്നാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ യാത്രകളെല്ലാം തന്നെ ഫലവത്താക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല വരുമാനം വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ബുധന്റെ ബന്ധം ശക്തമാവുന്നതിന്റെ ഫലമായി ജീവിതത്തില്‍ ഉയര്‍ച്ചകള്‍ വന്നു ചേരുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് വിജയ നേട്ടങ്ങളും തേടി എത്തും. പഠന കാര്യങ്ങളില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം വളരെയധികം പ്രയോജനകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ വാക്കുകളുടെ സ്വാധീനം ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. പ്രശസ്തിയും പണവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനും വളരെ പെട്ടെന്ന് പരിഹാരം കാണാം. പണം ലാഭിക്കുന്നതിനും അത് വഴി പുതിയ ബിസിനസ് ആരംഭിക്കുന്നതിനും യോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമണം സംഭവിക്കുന്നത്. ഈ സമയം നിങ്ങള്‍ക്ക് ആത്മപരിശോധന നടത്തുന്നതിനുള്ള സമയമാണ്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പല കാര്യങ്ങളും ജീവിതത്തില്‍ തിരിച്ച് കിട്ടുന്നു. കടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും അത് മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു. ഒറ്റക്കിരിക്കുന്നതിന് ആഗ്രഹം വര്‍ദ്ധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം മത്സരപ്പരീക്ഷകളില്‍ തേടി എത്തും.



Click it and Unblock the Notifications
