Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇന്ന് ഇരുട്ടി വെളുക്കുമ്പോള്‍ അതിശക്തം ഭദ്രരാജയോഗം: കരിയറും സമ്പത്തും വെന്നിക്കൊടി പാറിക്കും രാശിക്കാര്‍
ബുധന്റെ രാശിമാറ്റത്തോട് അനുബന്ധിച്ച് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് ഓരോരുത്തര്‍ക്കും ഉണ്ടാവുന്നത്. സെപ്റ്റംബര്‍ 15-നാണ് ബുധന്‍ കന്നി രാശിയിലേക്ക് മാറുന്നത്. അതായത് തിങ്കളാഴ്ച ദിനത്തില്‍ സംഭവിക്കുന്ന ബുധന്റെ മാറ്റങ്ങള്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. എല്ലാ രാശിക്കാരേയും ഈ സംക്രമണം സ്വാധീനിക്കും എന്നാല്‍ ഇത് 4 രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്‍കുന്നത്. പലപ്പോഴും കരിയര്‍, സമ്പത്ത്, വിജയം, കുടുംബത്തില്‍ സന്തോഷം എന്നിവയാണ് നിങ്ങളില്‍ ബുധന്റെ മാറ്റം നല്‍കുന്നത്. ബുധന്റെ സംക്രമണത്തോടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലാണ് ചില രാശിക്കാര്‍ക്ക് യോഗം.
ഓരോ സമയത്തും ഓരോ തരത്തിലുള്ള ഗ്രഹമാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. അത് അനുകൂലവും പ്രതികൂലവുമായ ഫലങ്ങളെ നല്‍കും. എങ്കിലും കന്നി രാശിയില്‍ നടക്കുന്ന ബുധന്റെ സംക്രമണം ഏറ്റവും ശ്രേഷ്ഠമായ ഭദ്രരാജയോഗത്തിനാണ് തുടക്കം കുറിയ്ക്കുന്നത്. ഒരു തരത്തിലും ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടതില്ല, എന്ന് മാത്രമല്ല ജീവിതത്തിലെ ഉയര്‍ച്ചയും സന്തോഷവും എല്ലാം വര്‍ദ്ധിപ്പിക്കുന്നതാണ് എന്തുകൊണ്ടും ബുധന്‍ സൃഷ്ടിക്കുന്ന രാജയോഗം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അവരുടെ നാലാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന ഭദ്രരാജയോഗം പലപ്പോഴും സന്തോഷവും സമ്പത്തും ധാരാളം കൊണ്ട് വരുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും അത് കൂടാതെ ശമ്പള വര്‍ദ്ധനവും ലഭിക്കുന്നു. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പണം ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ കുടുംബത്തില്‍ ഐക്യവും സന്തോഷവും എന്നന്നേക്കുമായു നിലനില്ക്കുകയും ചെയ്യും.
കന്നിരാശി
കന്നി രാശിയിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ഗുണകരമായ മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നതും. ജീവിതത്തിലെ സന്തോഷവും സമാധാനവും എല്ലാം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു എന്നതില്‍ സംശയം വേണ്ട. അതിനെല്ലാം കാരണമാകുന്നത് ഭദ്രരാജയോഗം തന്നെയാണ്. ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ആശയവിനിമയ ശേഷി നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പല കോണില്‍ നിന്നും വരുമാനം ഇരട്ടിയാവുന്നു. അതോടൊപ്പം തന്നെ ജീവിതത്തിലെ പ്രതിസന്ധികള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിനും ബുധന്റെ മാറ്റം സഹായിക്കുന്നു. ദാമ്പത്യത്തില്‍ നിങ്ങളെ അലട്ടിയിരുന്ന ആ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം കര്മ്മഭാവത്തിലാണ് സംഭവിക്കുന്നത്. ഇതാകട്ടെ നിങ്ങളില്‍ തൊഴില്‍ വിജയം കൊണ്ട് വരുന്നു. ഇത് ബിസിനസ് മാറ്റങ്ങളും നിങ്ങളില്‍ ഉയര്‍ച്ചയിലേക്കുള്ള പടവുകളും കൊണ്ട് വരുന്നു. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഇതാകട്ടെ നിങ്ങളില്‍ ഇതുവരെയാഗ്രഹിച്ചതിനേക്കാള് മികച്ച ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും. സ്ഥാനക്കയറ്റവും ജോലി മാറ്റവും നിങ്ങള്‍ക്കുണ്ടാവും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിനും സാധ്യതയുണ്ട്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ ഒന്‍പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ഭാഗ്യത്തിന്റെ ഏറ്റവും മികച്ച ദിനങ്ങളെയാണ് കൊണ്ട് വരുന്നത് എന്ന് നോക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടുന്നു. അത് മാത്രമല്ല സാമ്പത്തിക ലാഭം നിങ്ങളെ തേടി എത്തുന്നു. പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി എത്തുന്നു. അത് കൃത്യമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ സ്ഥലം മാറ്റത്തിനും അത് വഴി സാമ്പത്തിക ഉയര്‍ച്ചയിലേക്കും നിങ്ങളെ എത്തിക്കുന്നു. ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ജീവിതം എപ്രകാരം മുന്നോട്ട് പോവണം എന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു എന്നതും ബുധന്‍ നല്കുന്ന ഗുണാനുഭവങ്ങളില്‍ ഒന്നാണ്.



Click it and Unblock the Notifications
