Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ആഗ്രഹങ്ങളെല്ലാം സഫലമാകും; ബുധന്റെ രാശിപരിവര്‍ത്തനം അനുഗ്രഹമാകുന്ന രാശികള്‍
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജകുമാരനാണല്ലോ ബുധന്‍. മെയ് 31-ന് ഉച്ചയോടെ ബുധന്‍ ഇടവം രാശിയിലേക്ക് പ്രവേശിക്കുകയാണ്. മൂന്ന് ആഴ്ചയാണ് ബുധന്‍ ഒരു രാശിയില്‍ തുടരുന്നത്. ജൂണ്‍ 14 വരെ ബുധന്‍ ഇടവം രാശിയിലായിരിക്കും സ്ഥിതി ചെയ്യുക. ബുധന്റെ ഈ രാശിപരിവര്‍ത്തനം 12 രാശികളിലും പ്രതിഫലിക്കും. ചില രാശികള്‍ക്ക് ഇതിലൂടെ ഗുണഫലങ്ങള്‍ വന്നുചേരും. അതേസമയം മറ്റുചില രാശികള്‍ക്ക് ദോഷങ്ങളും വന്നുചേരും. ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ ബുധന്‍ എവിടെ സ്ഥിതി ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് രാശിപരിവര്‍ത്തനം അവര്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്ന് കണ്ടെത്തുന്നത്.

ബുധന്‍ ഇടവം രാശിയിലേക്ക്
ബുധന്‍ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നത് ആളുകളുടെ ആശയവിനിമയം, ചിന്തകള്‍, ബുദ്ധിപരമായ പ്രവൃത്തികള്‍ എന്നീ കഴിവുകളൊണ് സ്വാധീനിക്കുന്നത്. കാരണം ബുധനും ഇടവും രാശിയും ഈ ഗുണകണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുധന്‍ ഇടവം രാശിയിലേക്ക് നീങ്ങുമ്പോള്‍ ആളുകള്‍ക്ക് പ്രായോഗിക ചിന്താശേഷി കൈവരികയും സത്ഫലങ്ങള്‍ ഉണ്ടാക്കുന്ന പ്രവൃത്തികളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ആശയവിനിമയത്തില്‍ വ്യക്തതയും സ്ഥിരതയും പുലര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. വാക്കുകള്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത് ഉചിത അവസരങ്ങളില്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കും. ബുധന്റെ ഇടവം രാശിയിലേക്കുള്ള മാറ്റം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആളുകളെ പ്രേരിപ്പിക്കും. വരവ്ചിലവ് നിയന്ത്രണം, ആസൂത്രണം, നിക്ഷേപം, പ്രായോഗിക സാമ്പത്തിക ആസൂത്രണം എന്നിവയ്ക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കും.
ബുധന്റെ ഇടവം രാശിയിലേക്കുള്ള രാശിപരിവര്‍ത്തനം ചില രാശികള്‍ക്ക് ആഗ്രഹപൂര്‍ത്തീകരണവും ഭാഗ്യവും സംഭവിക്കുന്ന സമയമായി മാറും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാരുടെ ലഗ്നഭാവത്തിലാണ് ഈ രാശിപരിവര്‍ത്തനം നടക്കുന്നത്. ഈ രാശിമാറ്റത്തിന്റെ പ്രതിഫലനം ഇടവം രാശിക്കാരുടെ വ്യക്തിത്വത്തില്‍ പ്രകടമാകും. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങളെല്ലാം വളരെ ശരിയായിരുന്നുവെന്ന് ബോധ്യപ്പെടും. ജോലിസ്ഥലത്ത് പ്രമോഷനും മറ്റ് ഉയര്‍ച്ചയും ഉണ്ടാകും. ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. കരിയറില്‍ മൊത്തത്തില്‍ വളര്‍ച്ച അനുഭവപ്പെടുന്ന കാലമായിരിക്കും ഇത്. കരിയറില്‍ മാത്രമല്ല കുടുംബജീവിതത്തിലും രാശിപരിവര്‍ത്തനം മൂലമുള്ള മാറ്റങ്ങള്‍ കാണാനാകും. വിവാഹിതര്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ സമാധാനം ഉണ്ടാകും. പങ്കാളിയുമായി വളരെ സ്നേഹവും സൗഹാര്‍ദ്ദവും അടുപ്പവും പുലര്‍ത്താനാകും. പങ്കാളിത്തബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം നേടാനാകും.
മിഥുനം
ബുധന്റെ രാശിപരിവര്‍ത്തനം മിഥുനം രാശിക്കാര്‍ക്കും അസുലഭ ഭാഗ്യങ്ങളേകും. മിഥുനം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ രാശിപരിവര്‍ത്തനം നടക്കുന്നത്. ഭാവിയിലേക്കായി പണം നീക്കിവെക്കാനും സാമ്പത്തികമായി സ്ഥിരത നേടാനും സാധിക്കും. മിഥുനം രാശിക്കാരുടെ ഒമ്പത്, ലഗ്നം ഭാവങ്ങളുടെ അധിപനാണ് ബുധന്‍. അതുകൊണ്ടുതന്നെ ഈ രാശിപരിവര്ത്തനത്തിലൂടെ അവര്‍ക്ക് ഏറെ ഭാഗ്യങ്ങള്‍ കൈവരും. ഈ സമയത്ത് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിക്കും. ബിസിനസുകാര്‍ക്ക് ലാഭം വന്നുചേരുന്ന സമയമായിരിക്കും ഇത്. കൂടാതെ മറ്റ് വരുമാന സ്രോതസ്സുകളും മുന്നില്‍ തുറക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല നിലയില്‍ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനും പരീക്ഷകളില്‍ ഉന്നതവിജയം നേടാനും സാധിക്കും. ജോലിസംബന്ധമായി യാത്രകള്‍ നടത്താനും സാധ്യതയുണ്ട്.
കര്‍ക്കിടകം
ബുധന്റെ രാശിപരിവര്‍ത്തനം കര്‍ക്കിടക രാശിക്കാര്‍ക്കും ശുഭഫലങ്ങള്‍ നല്‍കും. കര്‍ക്കിടക രാശിക്കാരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ മാറ്റം നടക്കുന്നത്. അതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ അസാധാരണ ഉയര്‍ച്ച ഇവരെ തേടിയെത്തും. പല വഴികളിലൂടെ പണം വന്നുചേരും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്. കര്‍ക്കിടക രാശിയുടെ പന്ത്രണ്ട്, മൂന്ന് ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ജീവിതത്തില്‍ സാഹസികത പ്രകടമാക്കുന്ന നാളുകള്‍ കൂടിയാണ് കര്‍ക്കിട രാശിക്കാര്‍ക്ക് മുന്നിലുള്ളത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications