Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബുധന്‍ പ്രബലനാകും ദിനങ്ങള്‍; പുതിയ ജോലിയും പ്രശസ്തിയും കൈവരുന്നവര് ഇവരാണ്
ഒരു രാശിയില്‍ എവിടെ സ്ഥിതി ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഗ്രഹങ്ങള്‍ക്ക് പല സ്ഥിതികള്‍ ഉണ്ട്. ഓരോ സ്ഥിതിയിലും ഗ്രഹത്തിന്റെ സ്വാധീനവും നല്കുന്ന ഫലങ്ങളും വ്യത്യസ്തമായിരിക്കും. ബാലാവസ്ഥ, കൗമാരാവസ്ഥ, യുവാവസ്ഥ വാര്ധക്യാസ്ഥ, അന്ത്യാവസ്ഥ എന്നിങ്ങനെ മനുഷ്യാവസ്ഥകളെ പോലെ തന്നെ ഗ്രഹങ്ങളും ഒരു രാശിയില്‍ പല അവസ്ഥകളിലൂടെ കടന്നുപോകുന്നു. യുവാവസ്ഥയില്‍ ഉള്ള ഒരു ഗ്രഹം പരിപൂര്‍ണ്ണ ഫലങ്ങള്‍ നല്‍കും. അതേസമയം കൗമാരാവസ്ഥയില്‍ പകുതിയും, ശൈശവാവസ്ഥയില്‍ കാല്‍ഭാഗവും വാര്ധക്യാവസ്ഥയില് ചില ഫലങ്ങള്‍ മാത്രവും അന്ത്യാവസ്ഥയില്‍ ഒരു ഫലങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യും.

ബുധന്‍ യുവാവസ്ഥയില്‍
ഗ്രഹങ്ങളുടെ രാജകുമാരന് എന്നറിയപ്പെടുന്ന ബുധന്‍ നിലവില്‍ മേടം രാശിയിലാണ്. മെയ് മാസം പത്താം തീയതിയാണ് ബുധന്‍ മേടത്തിലേക്ക് പ്രവേശിച്ചത്. മെയ് 20 മുതല്‍ 24 വരെയുള്ള കാലയളവില്‍ ബുധന്‍ യുവാവസ്ഥയില്‍ ആയിരിക്കും. അതുകൊണ്ട് ബുധന്റെ ഫലങ്ങള്‍ പൂര്‍ണ്ണമായും അനുഭവപ്പെടും. ഈ അഞ്ച് ദിവസങ്ങളില്‍ ബുധന്റെ അംശബലം 12 ഡിഗ്രിയ്ക്കും 18 ഡിഗ്രിയ്ക്കും ഇടയിലായിരിക്കും.യുവാവസ്ഥയിലുള്ള ബുധന്റെ പ്രഭാവം ചില രാശികളില് കാര്യമായ സ്വാധീനമുണ്ടാക്കും. ഈ ദിവസങ്ങളില്‍ പരിശ്രമങ്ങളെല്ലാം ഫലം കാണുകയും എല്ലാ കാര്യങ്ങളിലും സഫലതയുണ്ടാകുകയും ചെയ്യും. സമൂഹത്തില്‍ ഈ രാശികള്‍ക്കുള്ള സ്വീകാര്യതയും മതിപ്പും വര്‍ധിക്കും. ഈ ദിവസങ്ങളില്‍ അപൂര്‍വ്വ ഭാഗ്യങ്ങള്‍ തേടിയെത്താന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുംഭം
കുംഭം രാശിയുടെ മൂന്നാം ഭാവത്തിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. ഈ അഞ്ച് ദിവസങ്ങളില്‍ പല സന്തോഷങ്ങളും ഇവരെ തേടിയെത്തും. സര്‍ഗാത്മകമായും ബുദ്ധിപരമായും ജ്വലിച്ചുനില്‍ക്കാന്‍ കുംഭം രാശിക്ക് സാധിക്കും. ബുധന്റെ അനുഗ്രഹത്തിലൂടെ ഈ ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ ക്ഷേമം കുംഭം രാശിക്കാരെ തേടിയെത്തും. സജീവമായിരിക്കാന്‍ സാധിക്കുമെന്നതാണ് ബുധനിലൂടെ ഇവര്‍ക്ക് കൈവരുന്ന മറ്റൊരു നേട്ടം. വിചാരിക്കുന്ന കാര്യങ്ങളെല്ലാം നടത്തിയെടുക്കാനുള്ള ഇച്ഛാശക്തി ലഭിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.
കരിയറില്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പൈസ ലാഭിക്കാന്‍ കഴിയും. ബാങ്കിംഗ്, ഫൈനാന്‍സ് തുടങ്ങിയ മേഖലകളില്‍ ജോലി ലഭിക്കാനും സാധ്യതയുണ്ട്. നിക്ഷേപം നടത്താനും യോജിച്ച സമയമാണിത്. സന്താനങ്ങള്‍ക്കും ഈ സമയത്ത് ഭാഗ്യ കടാക്ഷം ഉണ്ടാകും. ദാമ്പത്യജീവിതം സുഖകരമാകും.
ഇടവം
ഇടവം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ബുധന്‍ നില കൊള്ളുന്നത്. അതിനൊപ്പം ശനിയുടെ പ്രഭാവവും ഈ ഭാവത്തില്‍ അനുഭവപ്പെടുന്നുണ്ട്. വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തടസ്സങ്ങള്‍ മാറിക്കിട്ടും. വിദേശത്തുള്ള വ്യാപാരം ലാഭത്തിലാകും. വിദേശത്ത് നിന്നും ധനാഗമനമുണ്ടാകും. ബുധന്റെ കൃപയില്‍ എല്ലാ മേഖലകളിലും സഫലത നേടാന്‍ കഴിയും. വിദേശത്തേക്ക് പോകുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. ബുധന്‍ ആറാം ഭാവത്തിലെത്തുമ്പോള്‍ വിദേശത്ത് നിന്നും തൊഴിലവസരങ്ങള്‍ തേടിയെത്താന്‍ സാധ്യതയുണ്ട്.
സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. ബിസിനസില്‍ നിന്ന് ലാഭം കൊയ്യാനാകും. കോടതി കാര്യങ്ങളില്‍ ആശ്വാസകരമായ വിധിയുണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി നേടും.
കന്നി
കന്നി രാശിക്കാരുടെ ആറാം ഭാവത്തിലാണ് നിലവില്‍ ബുധന്‍ ഉള്ളത്. ധന ഭാവത്തിലാണ് ബുധന്റെ പ്രഭാവം ഇവര്‍ക്ക് അനുഭവപ്പെടുക. വിദേശ ജോലിയിലൂടെയും ബിസിനസിലൂടെയും ഈ രാശിക്കാര്‍ക്ക് സമ്പല്‍സമൃദ്ധി കൈവരും. എല്ലാ മേഖലകളിലും ഇച്ഛയ്ക്കൊത്ത് കാര്യങ്ങള്‍ നടക്കുകയും വിജയമുണ്ടാകുകയും ചെയ്യും. കരിയറിലെ പ്രശ്നങ്ങള്‍ അവസാനിക്കും. സാമ്പത്തികപ്രശ്നങ്ങള്‍ മാറിക്കിട്ടും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. ശാരീരികവും മാനസികവുമായ സുഖം അനുഭവപ്പെടും. ദാമ്പത്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. വിദ്യാര്‍ത്ഥികള്‍ മത്സരപരീക്ഷകളില്‍ വിജയിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
