Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
5 വര്‍ഷത്തിന് ശേഷം വൃശ്ചികത്തില് ലക്ഷ്മി നാരായണ യോഗം; ഒക്ടോബര്‍ 29 മുതല്‍ ഭാഗ്യം ഇവര്‍ക്ക്
ധനത്രയോദശി മലയാളികള്‍ക്കിടയില്‍ അത്ര പ്രചാരം ഉള്ള ഒരു ആഘോഷമല്ല. പക്ഷേ പാലാഴി മഥനവുമായി ബന്ധപ്പെട്ടതാണ് ധനത്രയോദശിയുടെ ഐതിഹ്യം. ഇന്നേ ദിവസം ലക്ഷ്മീദേവിയുടെയും കുബേരന്റെയും അനുഗ്രഹം ഭക്തര്‍ക്ക് സിദ്ധിക്കുമെന്നും ഐശ്വര്യം വന്നെത്തുമെന്നുമാണ് വിശ്വാസം. വടക്കേ ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങുന്നതും ധനത്രയോദശിയോടൊയാണ്. ഇത്തവണ ഒക്ടോബര്‍ 29നാണ് ധനത്രയോദശി വരുന്നത്.

ജ്യോതിഷപരമായി ഇത്തവണത്തെ ധനത്രയോദശി അത്യന്തം മംഗളകരമാണ്. കാരണം ബുധന്‍ രാശിമാറ്റം നടത്തുന്നത് ഈ ദിവസമാണ്. വൃശ്ചികം രാശിയിലേക്കാണ് ബുധന്‍ കടക്കുന്നത്. തല്‍ഫലമായി ഇതിനോടകം വൃശ്ചികത്തില് സ്ഥിതി ചെയ്യുന്ന ശുക്രനുമായി ബുധന്‍ സംയോഗമുണ്ടാകുകയും വൃശ്ചികം രാശിയില്‍ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുകയും ചെയ്യും.
ശുഭദിനത്തിലെ ഈ ശുഭയോഗം ചില രാശികള്‍ക്ക് അത്യന്തം ഗുണകരമാകും. ഇവര്‍ക്ക് ശുക്രന്റെയും ബുധന്റെയും അനുഗ്രഹം ഒന്നിച്ച് വന്നെത്തും. മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, കുംഭം രാശികള്‍ക്കാണ് ഈ കാലയളവില്‍ പല നേട്ടങ്ങളും സംഭവിക്കാന്‍ പോകുന്നത്. ഇവര്‍ക്ക് കരിയറിലും സാമ്പത്തികസ്ഥിതിയിലും അപ്രതീക്ഷിതമായ ഉന്നതി നേടാനാകും.ബുധന്റെ അനുഗ്രഹത്താല്‍ ബുദ്ധിയും ശുക്രന്റെ അനുഗ്രഹം കൊണ്ട് ഭൗതികസുഖവും അനുഭവപ്പെടും. ലക്ഷ്മി നാരായണ യോഗം കൊണ്ട് ഒക്ടോബര്‍ അവസാനം ജീവിതം കരകയറാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് വിശദമയി നോക്കാം.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം അവസാനിക്കുന്നതോ െഭാഗ്യം വന്നെത്താന്‍ പോകുകയാണ്. സാമ്പത്തികമായി സമൃദ്ധി അനുഭവിക്കാന്‍ കഴിയും. രാജയോഗത്തിന്റെ എല്ലാ നേട്ടങ്ങളും ഇവര്‍ക്ക് ലഭിക്കും. ബിസിനസില്‍ വലിയ വളര്‍ച്ച സ്വന്തമാക്കും. കരിയറില്‍ ഏറ്റവും ഉയരത്തിലേക്ക് കുതിക്കാന്‍ കഴിയും. ലക്ഷ്മിദേവിയുടെ അനുഗ്രഹം കൊണ്ട് ധനവും ഐശ്വര്യവും സമ്പത്തും വന്നെത്തും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ലക്ഷ്മി നാരായണ യോഗം ശുഭകരമാകും. സര്‍ക്കാര്‍ ജോലിയോ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും അംഗീകാരങ്ങളോ ലഭിച്ചേക്കാം. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പ്രോപ്പര്‍ട്ടി ഇടപാടുകളും സാമ്പത്തികമായി ഗുണം ചെയ്യും. ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കും. കൂടുതല്‍ ധനം സമ്പാദിക്കാന്‍ കഴിയും. ബാങ്ക് ബാലന്‍സ് വര്‍ധിക്കും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ലക്ഷ്മി നാരായണ യോഗം ഐശ്വര്യദായകമാണ്. ഇവരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. കരിയറില്‍ നിന്ന് സാമ്പത്തികനേട്ടങ്ങളും അംഗീകാരവും ലഭിക്കും. പ്രയത്നങ്ങളും അധ്വാനങ്ങളും തിരിച്ചറിയപ്പെടും. ലക്ഷ്മി നാരായണ യോഗത്തിന്റെ പ്രഭാവം ജീവിതത്തില്‍ അനുഭവപ്പെടും. വീട്ടിലുള്ളവര്‍ക്കും സുഖസമൃദ്ധി അനുഭവിക്കാന്‍ യോഗമുണ്ടാകും. ജീവിതപങ്കാളിയുമായുള്ള ബന്ധം വളരെയധികം സുഖകരമാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ലക്ഷ്മി നാരായണ യോഗം ശുഭകരമാകും.ഈ .യോഗത്തിന്റെ നേട്ടം കുടുംബത്തില്‍ മുഴുവന്‍ ദൃശ്യമാകും. കരിയറില്‍ പുതിയ അവസരങ്ങള്‍ തേടിയെത്തും. യോഗ്യതകളും കഴിവുകളും കൊണ്ട് ഉയരങ്ങള്‍ കീഴടക്കും. ബുധന്റെ സ്വാധീനം കൊണ്ട് സ്ഥാനക്കയറ്റം ലഭിച്ചേക്കും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധന്റെ അനുഗ്രഹം കൊണ്ട് ദാമ്പത്യജീവിതം സന്തോഷകരമാകും. കഠിനമായ ജീവിതപരീക്ഷകളില്‍ നിന്ന് മുക്തമാകാന്‍ സാധിക്കും. വരുമാനം വര്‍ധിക്കും. സമ്പാദ്യം കൂടും. ഈ കാലയളവില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
