Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
നല്ല കാലത്തിനായി കാത്തിരിക്കുകയാണോ? ജൂലെ 19ന് ഭാഗ്യം തെളിയാന്‍ പോകുന്ന രാശികള്‍ ഇവയാണ്
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഏതാണ്ട് എല്ലാ മാസവും രാശി മാറുന്നുണ്ട്. ജൂലൈ പത്തൊമ്പതിന് ബുധന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയാണ്. സൂര്യന് അധിപനായിട്ടുള്ള രാശിയാണ് ചിങ്ങം. സൂര്യനും ബുധന്‍ പരസ്പരം മിത്രഭാവം പുലര്‍ത്തുന്ന ഗ്രഹങ്ങളാണ്.

ചിങ്ങം രാശിയിലേക്കുള്ള ബുധന്റെ രാശിമാറ്റം എല്ലാ രാശികള്‍ക്കും ഗുണകരമാകും. പക്ഷേ മൂന്ന് രാശികള്‍ക്ക് ഇതിലൂടെ അസുലഭ ഭാഗ്യങ്ങള്‍ തേടിയെത്തും. ഇവര്‍ക്ക് കരിയറില്‍ ഉന്നമനവും ബിസിനസില്‍ ലാഭവും നേടാനാകും. ജൂലൈ 19 മുതല്‍ സൗഭാഗ്യനാളുകള്‍ ആരംഭിക്കുന്ന ആ മൂന്ന് രാശികള്‍ എതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
ബുധന്റെ രാശി പരിവര്‍ത്തനം ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നേട്ടമായി ഭവിക്കും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ബുധന്റെ രാശി പരിവര്‍ത്തനം സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ചിങ്ങം രാശിക്കാരുടെ വ്യക്തിത്വത്തില്‍ കാര്യമായ മാറ്റങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. ഇവര്‍ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ മറ്റുള്ളവരോട് ഇടപെടും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് പ്രതീക്ഷിക്കുന്നത് പോലെ ബിസിനസിനെ വളര്‍ച്ചയിലേക്ക് കൊണ്ടുപോകാനും അതിലൂടെ ലാഭം നേടിയെടുക്കാനും കഴിയും. ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഉള്ളവര്‍ക്ക് അതിലൂടെ സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ സാധിക്കും. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കാനും അനുകൂല സമയമാണിത്. കുടുംബാംഗങ്ങളുമായി വളരെ നല്ല ബന്ധം പുലര്‍ത്താനും അവരുടെ പിന്തുണ നേടാനും കഴിയും. ആഗ്രഹിച്ചതും, വിചാരിച്ചതുമായ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വളരെ അനുകൂലമായ സമയം കൂടിയാണിത്. അവിവാഹിതരായ ആളുകള്‍ക്ക് വിവാഹത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങാനും വിവാഹം ചെയ്യാനും ഉചിതമായ സമയമാണ്. വിവാഹിതര്‍ക്ക് കുടുംബജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ബുധന്റെ രാശിമാറ്റം ഗുണകരമാകും. കാരണം മിഥുനം രാശിയുടെ അധിപന് ബുധനാണ്. മാത്രമല്ല, ഈ രാശിയുടെ മൂന്നാമത്തെ ഭാവത്തിലാണ് ബുധന്‍ രാശിമാറ്റം നടത്തുന്നത്. ഇതിന്റെ ഫലമായി മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത വര്‍ധിക്കും. ബിസിനസുകള്‍ ചെയ്യുന്നവര്‍ ഈ സമയം കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് സഹോദരീ-സഹോദരന്മാരില് നിന്നും പൂര്‍ണ്ണമായ സഹകരണം ഉണ്ടാകും. ഉദ്യോഗസ്ഥരായ മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ അഭിവൃദ്ധിയും പ്രമോഷനും ശമ്പളവര്‍ധനയും ഉണ്ടാകും. വ്യവസായികള്‍ക്ക് വ്യവസായത്തില്‍ കൂടുതല്‍ ലാഭം നേടാന്‍ സാധിക്കും.
കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെ രാശിപരിവര്‍ത്തനം ലാഭപ്രദമാകും. സാമ്പത്തികമായി നില മെച്ചപ്പെടും. പ്രതീക്ഷിക്കാത്ത സ്രോതസ്സുകളില്‍ നിന്നും പണം വന്നുചേരും. ആഗ്രഹിച്ചത് പോലെ സമ്പാദ്യം വളര്‍ത്താനും സാധിക്കും. കുടുംബത്തിലെ എല്ലാവര്ക്കും പൊതുവേ സന്തോഷവും സംതൃപ്തിയും അനുഭവപ്പെടുന്ന സമയമാണിത്. തൊഴില്‍രഹിതരായ കുംഭം രാശിക്കാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ വന്നുചേരും. പൊതുവെ മിഥുനം രാശിക്കാര്‍ക്ക് പല വഴികളിലായി ധനം സമ്പാദിക്കാനും പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും സാധിക്കും. പുതിയ വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ അനുകൂലമായ സമയമാണിത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
