Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
ചിങ്ങം രാശിയില്‍ ഇനി ബുധന്റെ കാലം; അഞ്ച് രാശികള്‍ സൂക്ഷിക്കണം, ഏഴ് രാശികള്‍ക്ക് നല്ലകാലം തുടങ്ങുന്നു
യുക്തി, ബുദ്ധിവൈഭവം, അറിവ്, ബിസിനസ്, തിരിച്ചറിവ് എന്നിവയെ എല്ലാം പ്രതിനിധീകരിക്കുന്ന ബുധന്റെ അനുഗ്രഹം ഉണ്ടെങ്കിലേ ജീവിതത്തില്‍ വിജയം കൈവരിക്കാനാകൂ. ജൂലൈ 19ന് ബുധന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുകയാണ്. അടുത്ത നാല്‍പ്പത് ദിവസം 12 രാശികളിലും ഈ രാശിമാറ്റം കൊണ്ടുള്ള ശുഭാശുഭഫലങ്ങള്‍ ദര്‍ശിക്കാനാകും.

ബുധന്‍ ചിങ്ങത്തില്
രാത്രി എട്ടരയ്ക്കാണ് ബുധന്റെ രാശിമാറ്റം സംഭവിക്കുന്നത്. ചിങ്ങം രാശിയില്‍ ബുധന്‍ സൗഹൃദ ഭാവത്തിലായതിനാല്‍ പൊതുവേ ഈ രാശിമാറ്റം മൂലം നല്ല അനുകൂലഫലങ്ങളാണ് ഉണ്ടാകുക. ചില രാശികള്‍ക്ക് ഈ മാറ്റം മൂലം പല ശുഭയോഗങ്ങളും വന്നുചേരും. ഇവര്‍ മൃദുല സ്വഭാവത്തിലൂടെയും ശാന്തമായ പെരുമാറ്റത്തിലൂടെയും പല സാഹചര്യങ്ങളെയും നേരിടും. ഇവര്‍ക്ക് അപാരമായ ബുദ്ധ വൈഭവവും കാര്യങ്ങള്‍ വിലയിരുത്താനുള്ള ശേഷിയും ദാര്‍ശനികതയും ഉണ്ടായിരിക്കും. പക്ഷേ ഈ കഴിവുകള്‍ അവരെ അഹങ്കാരികളോ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന സ്വഭാവക്കാരോ ആക്കാനിടയുണ്ട്.
ചിങ്ങത്തിലേക്ക് ബുധന്‍ എത്തുന്നതിലൂടെ ആളുകള്‍ സാമ്പത്തികമായി മുന്നേറുകയും സത്ഗുണ സമ്പന്നരാകുകയും അതേസമയം അസൂയമതികളാകുകയും ചെയ്യും. സംഗീതം, നൃത്തം, കല, കവിതാരചന എന്നിവയില്‍ കഴിവുകള്‍ ഉള്ളവരായിരിക്കും ഇവര്‍.
ചിങ്ങം രാശിയില്‍ ശുക്രന്റെ സ്വാധീനം ബുധനില്‍ അനുഭവപ്പെട്ടാല്‍ ആളുകള്‍ കൂടുതല്‍ സൗന്ദര്യമുള്ളവരും ആകര്ഷകപ്രകൃതമുള്ളവരുമായിരിക്കും. അവര്‍ വളരെ ശക്തരും ജീവിതം മികച്ച രീതിയില്‍ നയിക്കാന്‍ കഴിവുള്ളവരും ആയിരിക്കും. അതേസമയം ചിങ്ങത്തില് ശനിയുടെ സ്വാധീനം ബുധനില്‍ അനുഭവപ്പെട്ടാല്‍ ആളുകള്‍ അധികാരമുള്ളവര്‍ ആയിത്തീരും. ബുധന്റെ സ്വാധീനം കാരണം ആളുകള്‍ കൂടുതല്‍ ഭാവനാസമ്പന്നരും സര്‍ഗാത്മകത ഉള്ളവരും ആകും.
ബുധന്റെ ഫലങ്ങള്‍
ബുധന്റെ അനുഗ്രഹമുള്ള ആളുകള്‍ ഏറെ കഴിവുകള്‍ ഉള്ളവരും ഭാഗ്യശാലികളും ആയിരിക്കും. ഇവര്‍ പല മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നവര്‍ ആയിരിക്കും. ഏത് നക്ഷത്രത്തിലാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ബുധന്റെ ഫലങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. ചിങ്ങത്തിലെ ബുധന്‍ മകം നക്ഷത്രത്തിലാണെങ്കില്‍ കേതുവിന്റെ സ്ഥാനം ബുധന്റെ ഫലത്തെ സ്വാധീനിക്കും. മകം നക്ഷത്രത്തിന്റെ അധിപതി കേതു ആയതിനാലാണിത്. ചിങ്ങത്തിലെ ബുധന്‍ പൂരം നക്ഷത്രത്തിലാണെങ്കില്‍ വ്യാഴം ബുധന്റെ ഫലങ്ങളെ സ്വാധീനിക്കും. ഉത്രം നക്ഷത്രത്തിലാണ് ബുധനെങ്കില്‍ സൂര്യന്റെ സ്വാധീനമാണ് ബുധനില്‍ അനുഭവപ്പെടുക.
ബുധന്‍ ദുര്ബലനായാലുള്ള പ്രതിവിധികള്‍
ഗ്രഹനിലയില്‍ ബുധന്റെ സ്ഥാനം ദുര്‍ബലമാണെങ്കില്‍ ശക്തിപ്പെടുത്തുന്നനും ബുധന്റെ അനുഗ്രഹം നേടുന്നതിനും ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ബുധനാഴ്ചകളില്‍ പശുക്കള്‍ക്ക് പുല്ലും വെള്ളവും നല്‍കുക.
വീട്ടില്‍ തുളസി വെച്ചുപിടിപ്പിച്ച് പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുക. ചെടി നടുമ്പോള്‍ വടക്ക് ദിശയിലാണെന്ന് ഉറപ്പാക്കുക.
ചിങ്ങത്തിലെ ബുധന്‍- രാശിഫലം
മേടം
ഈ രാശിയുടെ 3, 6 ഭാവങ്ങളുടെ അധിപനായ ബുധന്‍ നിലവില്‍ മേടത്തിന്റെ 5ാം ഭാവത്തിലാണ്. ഇതുമൂലം ജീവിതത്തില്‍ സുഖം വര്‍ധിക്കും. കരിയറില്‍ അഭിവൃദ്ധിയുണ്ടാകും. ബിസിനസ് മെച്ചപ്പെടും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. ഊര്‍ജ്ജവും നല്ല ആരോഗ്യവും ധൈര്യവും നിശ്ചയദാര്‍ഢ്യവും അനുഭവപ്പെടും.
ഇടവം
ഇടവത്തിന്റെ 2, അഞ്ച് ഭാവങ്ങളുടെ അധിപതിയായ ബുധനവിപ്പോള് രാശിയുടെ നാലം ഭാവത്തിലാണ്. രാശിമാറ്റത്തിന്റെ സ്വാധീനത്താല്‍ കുടുംബവുമായി യാത്രപോകാന്‍ കഴിയും. കരിയറില്‍ ജോലി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ബിസിനസില്‍ ലാഭം വര്‍ധിക്കാനുള്ള അവസരങ്ങള്‍ വരും. സാമ്പത്തികസ്ഥിതി അഭിവൃദ്ധിപ്പെടും. ദാമ്പത്യം കൂടുതല്‍ അര്‍ത്ഥവത്താകും. ആരോഗ്യം തൃപ്തികരമായിരിക്കും.
മിഥുനം
മിഥുനത്തിന്റെ 1,4 ഭാവങ്ങളുടെ അധിപനായ ബുധന്‍ ഇപ്പോള്‍ മൂന്നാംഭാവത്തിലാണ്. യാത്രകള്‍ക്കും കരിയര്‍ മാറ്റങ്ങള്‍ക്കും സാധ്യതയുള്ള രാശിമാറ്റമാണിത്. നല്ല അവസരങ്ങള്‍ ലക്ഷ്യമിട്ട് ജോലി മാറാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് വളര്‍ച്ചയ്ക്കുള്ള അവസരമാണ്. സാമ്പത്തികനായി മുന്നേറുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും. ആശയവിനിമയത്തിലൂടെ ദാമ്പത്യം സന്തോഷകരമായി തീരും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയുടെ 3,12 ഭാവങ്ങളുടെ അധിപനായ ബുധന്‍ ഇപ്പോള്‍ രണ്ടാം ഭാവത്തിലാണ് ഉള്ളത്. കര്‍ക്കിടകം രാശിക്ക് അനുകൂലമായ രാശിമാറ്റം അല്ല ഇത്. സാമ്പത്തിക നഷ്ടങ്ങള്‍ക്കും കുടുംബപ്രശ്നങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും സാധ്യതയുണ്ട്. കരിയറില്‍ ആഗ്രഹമില്ലാത്ത ജോലി ചെയ്യേണ്ടതായി വരും. ഇതിലൂടെ നല്ല അവസരങ്ങള്‍ നഷ്ടപ്പെടാം. ബിസിനസുകാര്‍ക്ക് ലാഭം നേടാനായേക്കും. പക്ഷേ സാമ്പത്തികമായി നഷ്ടമുണ്ടാകാം. ദാമ്പത്യത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകും. കണ്ണുവേദന, ത്വക് രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്.
ചിങ്ങം
ചിങ്ങം രാശിയുടെ രണ്ട്്, 11 ഭാവങ്ങളുടെ അധിപനായ ബുധന്‍ നിലവില്‍ ഒന്നാം ഭാവത്തിലാണ് ഉള്ളത്. ഈ രാശിമാറ്റത്തിന്റെ ഫലമായി ചിങ്ങം രാശിക്കാര്‍ക്ക് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. കരിയറില്‍ സംതൃപ്തിയും സാമ്പത്തികനേട്ടവും നല്കുന്ന പുതിയ ജോലി അവസരങ്ങള്‍ ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും അതിലൂടെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ കഴിയുകയും ചെയ്യും. ദാമ്പത്യം കൂടുതല്‍ സന്തോഷകരമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
കന്നി
കന്നി രാശിയുടെ 1, 10 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇപ്പോള്‍ 12ാം ഭാവത്തിലാണ് ബുധന്‍ ഉള്ളത്. രാശിമാറ്റത്തിന്റെ ഫലമായി ആരോഗ്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ നിലവിലെ സംരംഭം അവസാനിപ്പിച്ച് പുതിയത് തുടങ്ങാനുള്ള സാധ്യതയുണ്ട്. ഇതിലൂടെ ലാഭം വന്നുചേരും. ധൂര്‍ത്തും ആസൂത്രണമില്ലായ്മയും കാരണം സാമ്പത്തികമായി നഷ്ടം സംഭവിക്കാനിടയുണ്ട്. ദാമ്പത്യം വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നുപോകും. മാനസിക സംഘര്‍ഷവും ഉന്മേഷക്കുറവും അനുഭവപ്പെടും.
തുലാം
തുലാം രാശിക്കാരുടെ 9, 12 ഭാവങ്ങളുടെ അധിപനാണ് ബുധന്‍. ഇപ്പോള്‍ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ ഉള്ളത്. ഈ രാശിമാറ്റം തുലാം രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കും. ആഗ്രഹങ്ങള്‍ സഫലീകരിക്കാനും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാനും സാധിക്കും. ആത്മവിശ്വാസം വര്‍ധിക്കും.കരിയറില്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസം അനുഭവപ്പെടും. അധികാരികളുടെ പ്രശംസ നേടും. ബിസിനസില്‍ പുതിയ തന്ത്രങ്ങളിലൂടെ ലാഭം വളര്‍ത്താന്‍ സാധിക്കും. കൂടുതല്‍ വരുമാനം നേടാനും സമ്പാദ്യം വളര്‍ത്താനും കഴിയും. ബന്ധങ്ങളില്‍ പങ്കാളിയുടെ ഹൃദയം കീഴടക്കാന്‍ സാധിക്കും. ആരോഗ്യപരമായും നല്ല സമയമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ 8, 7 ഭാവങ്ങളുടെ അധിപനായ ബുധന്‍ നിലവില്‍ പത്താം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. കരിയറില്‍ കൂടുതല്‍ ശ്രദ്ധയും ആത്മാര്‍ത്ഥതയും കാണിക്കേണ്ടി വരികയും സാമ്പത്തികകാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ പഠിക്കുകയും വേണം. ജോലിയില്‍ വിജയം നേടുന്നതിനായി പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയും കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കുകയും വേണം. ബിസിനസില്‍ ലാഭം നേടുന്നതിന് പല വെല്ലുവിളികളും നേരിടേണ്ടതായി വരും. സാമ്പത്തികമായി നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടാകും. ദാമ്പത്യത്തില്‍ പങ്കാളികള്‍ക്കിടയില്‍ ഈഗോ വരാനിടയുണ്ട്. ആരോഗ്യപരമായി വിശപ്പില്ലായ്മയും പ്രതിരോധശേഷിക്കുറവും ഉണ്ടാകാം.
ധനു
ധനു രാശിയില്‍ പിറന്നവരുടെ 7, 10 ഭാവങ്ങളുടെ അധിപനായ ബുധന്‍ ഒമ്പതാം ഭാവത്തിലാണ് ഇപ്പോഴുള്ളത്. ഈ കാലയളവില്‍ സുഹൃത്തുക്കളില്‍ നിന്നും പങ്കാളിയില്‍ നിന്നുമെല്ലാം പിന്തുണ ലഭിക്കാം. പുതിയ ബന്ധങ്ങള്‍ ആരംഭിക്കാനും സാധ്യതയുണ്ട്. കരിയറില്‍ സംതൃപ്തി നല്കുന്ന പുതിയ ജോലി അവസരങ്ങള്‍ വന്നുചേരും. ബിസിനസില്‍ ലാഭം വര്‍ധിക്കും. ഭാഗ്യത്തിന്റെ തുണയോട് സാമ്പത്തിക അഭിവൃദ്ധി നേടും. ഈ കാലയളവില്‍ സമ്പത്ത് വര്‍ദ്ധിക്കും. പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നതിനായി ജോലിക്കാര്യങ്ങളും മറ്റ് തിരക്കുകളും മാറ്റിവെക്കും. സംതൃപ്തമായ ദാമ്പത്യമായിരിക്കും ഈ കാലയളവില്‍.
മകരം
മകരം രാശിയില്‍ ജനിച്ചവരുടെ 6,9 ഭാവങ്ങളുടെ അധിപനായ ബുധന്‍ നിലവില്‍ എട്ടാം ഭാവത്തിലാണ്. തത്ഫലമായി എല്ലാ കാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടാം. ചില സമയങ്ങളില്‍ നേട്ടവും ഉണ്ടാകും. അതൃപ്തിയും ജോലി സമ്മര്‍ദ്ദവും കാരണം ജോലി മാറുന്ന കാര്യം ആലോചിക്കും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തേണ്ടി വരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് നഷ്ടങ്ങളും തിരിച്ചടികളും ഉണ്ടാകാനിടയുണ്ട്. സാമ്പത്തികമായി ചിലവ് വര്‍ധിക്കുകയും ചിലവുകള്‍ താങ്ങാനാകാത്ത സ്ഥിതി ഉണ്ടാകുകയും ചെയ്യും. പങ്കാളിയുമായുള്ള ബന്ധത്തില്‍ പാകപ്പിഴകള്‍ ഉണ്ടാകും. ആരോഗ്യസംബന്ധമായി ചിലവുകള്‍ കൂടും.
കുംഭം
കുംഭം രാശിയുടെ 5, 8 ഭാവങ്ങളുടെ അധിപനായ ബുധന്‍ ഇപ്പോള്‍ ഏഴാം ഭാവത്തിലാണ് ഉള്ളത്. ഈ രാശിമാറ്റത്തിന്റെ ഫലമായി നല്ല ബന്ധങ്ങള്‍ നഷ്ടപ്പെടുകയോ, ഉലച്ചിലുകള്‍ ഉണ്ടാകുകയോ ചെയ്യാം. ജോലിയില്‍ നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടാകും. ഇത് കരിയര്‍ വളര്‍ച്ചയെ ബാധിക്കും. ബിസിനസില്‍ പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടാകാം.ഇത് ബിസിനസ് വളര്‍ച്ചയെ ബാധിക്കും. സാമ്പത്തികമായി നഷ്ടം സംഭവിക്കും. പങ്കാളിയുമായുള്ള ബന്ധം പ്രശ്നങ്ങളിലേക്ക് നീങ്ങും.
മീനം
മീനം രാശിയുടെ 4, 7 ഭാവങ്ങളുടെ അധിപനായ ബുധന്‍ ആറാം ഭാവത്തിലാണ് ഉള്ളത്. ഈ രാശിമാറ്റം കാരണം വ്യക്തിപരമായ വളര്‍ച്ചയില്‍ തടസ്സങ്ങള്‍ ഉണ്ടാകും, കുടുംബത്തില്‍ സമാധാനം നഷ്ടപ്പെടും. കഠിനാധ്വാനം ചെയ്താലും കരിയറില്‍ കാര്യമായ വിജയം ഉണ്ടാക്കാന്‍ സാധിക്കില്ല. ബിസിനസില്‍ എതിരാളികളുടെ മത്സരം കാരണം ലാഭം കുറയും. സാമ്പത്തികമായി ലോണുകള്‍ എടുക്കേണ്ടതായി വരും. കുടുംബബന്ധങ്ങളിലും പ്രശ്നങ്ങള്‍ ഉടലെടുക്കും. ആരോഗ്യപരമായി ചില്ലറ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
