Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
ബുധന്‍ വക്രഗതിയില്‍; കര്‍ക്കടകത്തില്‍ ഈ വര്‍ഷം ഇത് രണ്ടാം തവണ, പിന്തുണയ്ക്കുന്ന രാശികള്‍
ഗ്രഹങ്ങളുടെ രാജകുമാരനാണ് ബുധന്‍. വേദ ജ്യോതിഷ വിശ്വാസം അനുസരിച്ച് ജീവിതത്തില്‍ മുന്നേറാന്‍ ഒരാള്‍ക്ക് വേണ്ട ഒട്ടുമിക്ക കഴിവുകളും നല്‍കുന്നത് ബുധനാണ്. ഗ്രഹനിലയില്‍ ബുധന്‍ ശക്തനാണെങ്കില്‍ മികച്ച ആശയവിനിമയ ശേഷിയും ബുദ്ധിവൈഭവവും ബിസിനസ് നൈപുണ്യവും അടക്കം എല്ലാ കഴിവുകളും ഒരുവനുണ്ടാകും. ഇതുകൂടാതെ, ആരോഗ്യവും ഏകാഗ്രതയും അടക്കമുള്ള കഴിവുകളും ബുധനില്‍ നിക്ഷിപ്തമാണ്.

ബുധന്‍ മിക്കവാറും എല്ലാ മാസങ്ങളിലും രാശി പരിവര്‍ത്തനം നടത്താറുണ്ട്. ആഗസ്റ്റ് 22ന് ബുധന്‍ വക്രഗതിയില്‍ കര്‍ക്കടകം രാശിയിലേക്ക് വന്നെത്തും. ഈ വര്‍ഷം ഇത് രണ്ടാമത്തെ തവണയാണ് ബുധന്‍ കര്‍ക്കടകത്തില്‍ എത്തുന്നത്. ഇതിന് മുമ്പ് ജൂണ്‍ 29നാണ് ബുധന്‍ കര്‍ക്കടകത്തില്‍ എത്തിയത്. ആഗസ്റ്റ് 22ന് വീണ്ടും കര്‍ക്കടക രാശിയില്‍ എത്തുന്ന ബുധന്‍ സെപ്റ്റംബര്‍ 4 വരെ അവിടെ തുടരും. അതിനുശേഷം ചിങ്ങത്തില് പ്രവേശിക്കും.
വക്രഗതിയിലുള്ള ബുധന്റെ ഈ സംക്രമണം പൊതുവേ ഗുണകരമല്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ആഗസ്റ്റ് 29ന് ശേഷം ഈ സംക്രമണം ചില രാശികള്‍ക്ക് നേട്ടമാകും. കര്‍ക്കടക രാശിയിലെ ഏതൊക്കെ രാശികള്‍ക്കാണ് നേട്ടങ്ങള്‍ നല്‍കുകയെന്ന് നോക്കാം.
കന്നി
കന്നി രാശിയില്‍ വക്രഗതിയില്‍ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ സംക്രമണം ചെയ്യുന്നത്. ഈ രാശിക്കാര്‍ അല്‍പ്പമൊന്ന് കരുതലോടെ നീങ്ങുന്നതാണ് ഈ കാലത്ത് നല്ലത്. എന്നാല്‍ ആഗസ്റ്റ് 29ഓടെ ഇവരുടെ ഭാഗ്യം തെളിയും. കരിയറിലോ ജോലിസ്ഥലത്തോ ഏറെക്കാലമായി തുടര്‍ന്നുവന്നിരുന്ന പ്രതിസന്ധികള്‍ അവസാനിക്കും. ഇതോടെ കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ജോലിക്കയറ്റത്തിനൊപ്പം ശമ്പളവര്‍ദ്ധനയും ലഭിക്കും. അങ്ങനെ ജോലിയില്‍ കൂടുതല്‍ സംതൃപ്തി ഉണ്ടാകുന്ന കാലമാണ്. ബിസിനസുകാര്‍ക്കും ലാഭം നേടാന്‍ ഉചിതമായ കാലമാണ്. ശമ്പളം കൂടാതെ പുറത്ത് നിന്നുള്ള വരുമാനവും വര്‍ദ്ധിക്കും. അപ്രതീക്ഷിത ധനലാഭങ്ങള്‍ ഉണ്ടാകും. കൂടാതെ ഭാവിയിലേക്കായി പണം കരുതിവെക്കാന്‍ ആരംഭിക്കും.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെ രാശിമാറ്റം ഗുണകരമായിരിക്കും. കരിയറില്‍ ഉന്നതിയുണ്ടാകും. ബിസിനസുകാര്‍ക്ക് ആവശ്യം പോലെ ലാഭം നേടുന്നതിനുള്ള അഴസരമാണ് മുമ്പിലുള്ളത്. ഏറെക്കാലമായി പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കും. പ്രണയ ജീവിതം സന്തോഷക്കോടെ മുന്നേറും. സാമ്പത്തികസ്ഥിതി മെടച്ചപ്പെടുന്നതോടെ സമ്പാദ്യത്തിനായി പണം മാറ്റിവക്കും. ദാമ്പത്യത്തില്‍ പങ്കാളിയുമായി സന്തോഷനിമിഷങ്ങള്‍ പങ്കുവെക്കും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ബുധന്റെ രാശിമാറ്റം നേട്ടമാകും. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടിയെത്തതും. ആഗസ്റ്റ് 28ന് ശേഷം ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇവര്‍ക്കുണ്ടാകും. എല്ലാ മേഖലകളിലും വിജയം നേടാനാകും. ബിസിനസിലും പങ്കാളിത്തത്തിലും വിജയിക്കുകയും സമ്പത്ത് ഉണ്ടാക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
