Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ബുധന്റെ അസ്തമയം: സമയദോഷം 3 രാശിക്കൊപ്പം, കരിയറും, ധനവും, ആരോഗ്യവും നശിക്കും
Budh Asta: ബുധന്റെ അസ്തമയം ഇന്ന് സംഭവിച്ച് കഴിഞ്ഞു. ഈ സമയം 12 രാശിക്കാരില്‍ മൂന്ന് രാശിക്ക് അനുകൂലമല്ലാത്ത ചില ഫലങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഒരുമിച്ച് വരുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. അശുഭകരമായ സ്വാധീനം ബുധന്‍ ചെലുത്തുന്നതിനാല്‍ അത് ഒരു വ്യക്തിയുടെ സാമ്പത്തികം, ആരോഗ്യം, കരിയര്‍, കുടുംബം എന്നിവയിലും മോശം ഫലങ്ങള്‍ ഉണ്ടാക്കുന്നു. ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുമ്പോള്‍ അത് പലരേയും കൂടുതല്‍ വെല്ലുവിളികളിലേക്ക് തള്ളിവിടുന്നു.
ജ്യോതിഷപ്രകാരം ബുധന്‍ എന്ന ഗ്രഹം ബുദ്ധിയുടേയും സന്തോഷത്തിന്റേയും ഭാഗ്യത്തിന്റേയും ഫലമാണ് എന്നാണ് പറയുന്നത്. എന്നാല്‍ ബുധന്റെ അസ്തമയം സംഭവിക്കുമ്പോള്‍ അതിലെല്ലാം തന്നെ മാറ്റം വരുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള നേട്ടങ്ങളുടേയും അടിസ്ഥാനം തന്നെ ബുധനായിരിക്കും. ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ വളരെ മോശം അവസ്ഥയിലാണ് ബാധിക്കുന്നത്. ബുധന്റെ അസ്തമയം സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബുധന്റെ അസ്തമയം
ഒരു ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോഴാണ് അതിന് അസ്തമയം സംഭവിക്കുന്നത്. ജൂണ്‍ മൂന്ന് അതായത് ഇന്നാണ് ബുധന്റെ അസ്തമയം വരുന്നതും. ഇതിന്റെ ഫലമായി ഒരു വ്യക്തിയുടെ ജീവിതത്തില്‍ ബുദ്ധിശക്തി കുറയുകയും അവര്‍ കൂടുതല്‍ ദുര്‍ബലരാവുകയും ചെയ്യുന്നു. 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് പ്രതികൂലമായ ഫലങ്ങളാണ് ഈ സമയം ലഭിക്കുന്നത്. ഇടവം രാശിയിലാണ് ബുധന്റെ അസ്തമയം സംഭവിക്കുന്നത്. ഇത് ധനനഷ്ടവും അസുഖവും കരിയറില്‍ തളര്‍ച്ചയും എല്ലാം ഉണ്ടാക്കുന്നു. ഈ സമയം ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.
തുലാം രാശി
ബുധന്റെ അസതമയം തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ രാശിയില്‍ ഏഴാം ഭാവത്തിലാണ് ബുധന്റെ അസ്തമയം സംഭവിക്കുന്നത്. ഇവര്‍ക്ക് രോഗബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ ആശുപത്രി വാസവും സംഭവിക്കാം. വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാവുന്ന ചെറിയ അശ്രദ്ധ പോലും പലപ്പോഴും നിങ്ങളില്‍ വലിയ അപകടത്തിന് വഴിയൊരുക്കാം. കൂടാതെ നിങ്ങളുടെ ശത്രുക്കളുടെ എണ്ണവും ശക്തിയും വര്‍ദ്ധിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. വിഷാദ രോഗം വരെ ഇവരെ പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം വളരെയധികം ദോഷം ചെയ്യുന്നു. ഇവര്‍ക്ക് ചൊവ്വയുമായുണ്ടാവുന്ന ശത്രുത പോലും വര്‍ദ്ധിക്കുകയും അത് ജീവിതത്തെ മോശമായി സ്വാധീനിക്കുകയം ചെയ്യുന്നു. പലപ്പോഴും ജോലിയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. പല വിധത്തിലുള്ള തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. പലപ്പോഴും മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ പ്രശ്നങ്ങളുണ്ടാവാം. കൂടാതെ പങ്കാളിയുടെ ജോലിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം.
മീനം രാശി
മീനം രാശിക്കാരില്‍ ബുധന്റെ അസ്തമയം പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. ബുധന്‍ ഇവരില്‍ മൂന്നാം ഭാവത്തിലാണ് അസ്തമിക്കുന്നത്. ഇതിന്റെ ഫലമായി ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ജോലിയിലും ബിസിനസിലും വിചാരിക്കുന്നതിനേക്കാള്‍ മോശമായ രീതിയില്‍ കാര്യങ്ങള്‍ സംഭവിക്കാം. നിക്ഷേപങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. വാഹനമോടിക്കുമ്പോള്‍ അശ്രദ്ധ പാടില്ല. അത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. മീനം രാശിക്കാര്‍ക്ക് ഈ സമയമത്രയും ഭാഗ്യം കൂടെയുണ്ടാവില്ല എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
