Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചിങ്ങത്തില് ബുധന്റെ അസ്തമയം: വരുന്ന 24 ദിനം തലവര തെളിയും ശുക്രനുദിക്കും ഇവര്‍ക്ക്
Mercury In Leo: ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് ബുധനെ പറയുന്നത്. കാരണം വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ബുധന്‍ നല്കുന്നു. പലപ്പോഴും ഓരോ സമയത്തും ഉണ്ടാവുന്ന ബുധന്റെ ചലനം പല വിധത്തിലാണ് നേട്ടങ്ങള്‍ നല്‍കുന്നത്. രാശിയും നക്ഷത്രവും മാറുന്ന ബുധന്‍ അതിന്റെ അസ്തമയത്തിലും ഉദയത്തിലും എല്ലാം ഓരോരുത്തരിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഓഗസ്റ്റ് നാലിന് ബുധന്‍ ചിങ്ങം രാശിയില്‍ അസ്തമിക്കുന്നു.
ഓരോ രാശിക്കാര്‍ക്കും ഇതിന്റെ സ്വാധീനം ഉണ്ടാവുമെങ്കിലും ചിലരില്‍ ചില ഗുണഫലങ്ങള്‍ അല്പം കൂടുതല്‍ ബുധന്‍ നല്കുന്നു. ജ്യോതിഷ പ്രകാരം 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം ഗുണഫലങ്ങള്‍ കൂടുതല്‍ പ്രദാനം ചെയ്യുന്നു. 24 ദിവസത്തിന് ശേഷം ഓഗസ്റ്റ് 27-ന് ബുധന്‍ കര്‍ക്കിടകത്തില്‍ ഉദിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ബുധന്‍ ശുഭഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ബുധന്‍ അസ്തമിക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാതെ പോയ ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ഒരിക്കലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. അത്രയും ശക്തമായ യോഗമാണ് ഇത് വഴി സൃഷ്ടിക്കപ്പെടുന്നത്. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും അന്തരീക്ഷം നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയുള്ളവര്‍ക്ക് അതില്‍ നിന്നും നിരവധി നേട്ടങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ബുധന്റെ അനുകൂല സ്വാധീനം നിമിത്തം ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി
ബുധന്‍ ചിങ്ങം രാശിയില്‍ ഉദിക്കുന്നതിനാല്‍ അവര്‍ക്ക് തന്നെ ഈ രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും. എല്ലാ ജോലികളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. വിദേശ യാത്രക്ക് സാധ്യതയുണ്ട്. എന്നിരുന്നാലും അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളുടെ ജീവിതം മാറി മറിയുന്നു. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ജീവിതത്തില്‍ നാഴികക്കല്ലായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന സമയമായതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്‍ അസ്തമിച്ചതിന് ശേഷം അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ ഏവരേയും അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും ശമ്പളം വര്‍ദ്ധിക്കുകയും സ്ഥാനക്കയറ്റം ഉണ്ടാവുകയും ചെയ്യുന്നു. മത്സരത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ഈ സമയം നല്ല വാര്‍ത്തകള്‍ ലഭിക്കുന്നു. പലപ്പോഴും നിങ്ങളെ അലട്ടിയിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു. ഈ സമയത്ത് നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും ബുധന്റെ ഉദയത്തോടെ ഉണ്ടാവുന്നതാണ്. നിങ്ങളെ വര്‍ഷങ്ങളായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ പലപ്പോഴും സുഹൃത്തിന്റെ സഹായത്തോടെ പരിഹരിക്കാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
