Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ബുധന്‍ അസ്തമിക്കുമ്പോള്‍ ഉദിക്കുന്നത് 5 രാശിക്കാരുടെ ഭാഗ്യം: കാത്തിരിക്കാം രണ്ട് ദിവസം കൂടി
ബുധന്റെ അസ്തമയം സംഭവിക്കാന്‍ പോവുകയാണ്, നവംബര്‍ 29-നാണ് ബുഝന് അസ്തമിക്കുന്നത്. ഓരോ ഗ്രഹത്തിന്റേയും രാശിയുടേയും ചലനം നമ്മുടെയെല്ലാം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ബുധന്‍ നവംബര്‍ തുടക്കത്തില്‍ തന്നെ അനിഴം നക്ഷത്രത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. ബുധന്‍ പൊതുവേ നമ്മുടെ സംസാരം, ബുദ്ധി, ബിസിനസ്സ്, സാമ്പത്തിക നേട്ടങ്ങള്‍, പങ്കാളിത്തം, സൗഹൃദം, ആശയവിനിമയം, മാധ്യമങ്ങള്‍, വിനോദം, തമാശ, ആക്ഷേപഹാസ്യം തുടങ്ങിയവയെയാണ് നിയന്ത്രിക്കുന്നത്.
അത്തരത്തില്‍ ഉള്ള ബുധന്റെ അസ്തമയവും നമ്മുടെ ജീവിതത്തെ നേരിട്ടും അല്ലാതേയും ബാധിക്കും. എന്നാല്‍ അത് ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. ബുധന്‍ എപ്പോള്‍ മുതല്‍ എപ്പോള്‍ വരെ അസ്തമിക്കും എന്ന് നമുക്ക് നോക്കാം. 2024 നവംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 6:16 ന് വൃശ്ചികം രാശിയിലാണ് ബുധന്‍ അസ്തമിക്കുന്നത്. എന്നാല്‍ അതിന്ശേഷം 2024 ഡിസംബര്‍ 11 വ്യാഴാഴ്ച രാവിലെ 6:02 മണിക്ക് ബുധന്‍ ഉദിക്കുന്നു. ഈ സമയം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഇതുവരെയില്ലാത്ത നേട്ടങ്ങള്‍ നല്കുന്നു. നിങ്ങളുടെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുന്നു. കൂടാതെ ക്ഷമയും സ്നേഹവും സന്തോഷവും എല്ലാം കുടുംബത്തില്‍ നിലനില്ക്കുന്നു. മാത്രമല്ല ജോലിയില്‍ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. ബിസിനസില്‍ നിരവധി അവസരങ്ങള്‍ തേടി വരും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉന്നതവിദ്യാഭ്യാസത്തിനായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വിജയം ഉണ്ടാകും. ആരോഗ്യവും മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം നടക്കുമ്പോള്‍ ഭാഗ്യം ഉദിക്കുകയാണ് ചെയ്യുന്നത്. ആത്മവിശ്വാസവും സ്നേഹവും ഇവരില്‍ വര്‍ദ്ധിക്കുന്നു കൂടാതെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ബിസിനസില്‍ നേ്ടങ്ങളുണ്ടാവുാം. ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ ദൃഢനിശ്ചയത്തോടെ എല്ലാ കാര്യവും കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ജോലികളെല്ലാം പൂര്‍ത്തിയാക്കാം.
തുലാം
തുലാം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. ക്രിയേറ്റീവ് ആയി എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ എല്ലാ ജോലികളും വളരെ പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ അത്ഭുതം വരുത്തുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ആശങ്കകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ജോലിയില്‍ നേട്ടങ്ങളും സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വസ്തു വില്‍ക്കുന്നതിനും വാങ്ങുന്നതിനും അനുകൂല സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം വളരെയധികം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. ജോലി ലഭിക്കാത്തവര്‍ക്ക് ജോലി ലഭിക്കുകയും ഉള്ള ജോലിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ബിസിനസിലെ അവസരങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുടെ ബിസിനസ് വളരുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായി മാറുന്നു. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിവസങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം പ്രതീക്ഷിക്കാത്ത പല ഭാഗ്യങ്ങളേയും കൊണ്ട് വരുന്നു. പലപ്പോഴും പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. ജീവിതത്തിലെ നേട്ടങ്ങള്‍ കൂടുതല്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുമാനം വര്‍ദ്ധിക്കുകയും ജീവിത ശൈലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ലോട്ടറി വരെ അടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇവര്‍ക്ക്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications