Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
അത്യധികം ശുഭഫലങ്ങള്‍ നല്‍കും ബ്രഹ്മയോഗം: നിങ്ങളുടെ രാശിക്ക് യോഗമുണ്ടോ?
ഇന്നത്തെ രാശിഫലത്തില്‍ വേദജ്യോതിഷത്തിലെ ശക്തമായ ബ്രഹ്മയോഗം രൂപം കൊള്ളാന്‍ പോവുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അതിശക്തമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നതും. ചില ഗ്രഹങ്ങള്‍ അനുകൂല സ്ഥാനത്ത് മാറുമ്പോളാണ് ബ്രഹ്മയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളില്‍ ഭാഗ്യമാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല സമൃദ്ധി, സന്തോഷം, സമാധാനം, ധനം, പ്രശസ്തി എന്നിവയു ഇത് മൂലം സംഭവിക്കുന്നു. ഈ യോഗം ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കും എന്നതില്‍ സംശയം വേണ്ട.
കരിയര്‍, സാമ്പത്തിക നേട്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവയില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും അത് വഴി മാറ്റങ്ങളിലേക്ക് എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ഗുണാനുഭവങ്ങളുടെ ആകെത്തുകയാണ് ഇന്ന് രൂപം കൊണ്ടിരിക്കുന്ന ബ്രഹ്മയോഗം. ഇത് വഴി ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങളുണ്ടാവുന്നത് ആര്‍ക്കൊക്കെയാണ് നേട്ടങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊണ്ട ബ്രഹ്മയോഗഫലമായി ജീവിതത്തില്‍ ധാരാളം പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗുണാനുഭവങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന ഒരു ദിവസമായതിനാല്‍ പല വിധത്തിലും നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. മാത്രമല്ല ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും അത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കും. ബിസിനസ് നേട്ടങ്ങളിലേക്ക് എത്തും. ആരോഗ്യത്തിന്റെ കാര്യത്തിലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും വരുമാന വര്‍ദ്ധനവും ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാതാവുന്നു. ഇതെല്ലാം നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല കോണില്‍ നിന്ന് അംഗീകാരവും അഭിനന്ദനവും തേടി എത്തുന്നു. പല കോണില്‍ നിന്നും മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നതിനാല്‍ അത് മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നത് വഴി ജീവിതത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും പുതിയ സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനെക്കുറിച്ച് ആലോചിച്ച് സന്തോഷിക്കുന്ന ഒരു ദിവസം കൂടിയാണ്. അതെല്ലാം പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി പരിശ്രമിക്കും. സാമ്പത്തിക ഇടപാടുകളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും. പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ഓഫീസില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ പലപ്പോഴും ജീവിതത്തില്‍ മാറ്റം കൊണ്ട് വരും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ മാറ്റങ്ങള്‍ ബ്രഹ്മയോഗം മുഖേന ലഭിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇന്ന്. വൈകുന്നേരത്തോടെ ആഗ്രഹിക്കുന്നതെല്ലാം കൈയ്യിലെത്തുന്നു. കൂടാതെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ബന്ധങ്ങളെല്ലാം തന്നെ ശക്തിപ്പെടുന്നു. നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു



Click it and Unblock the Notifications
