Latest Updates
-
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ! -
ഇടവ സംക്രാന്തി: സൂര്യൻ ഇടവം രാശിയിലേക്ക്; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
സൂര്യൻ ഇടവത്തിലേക്ക് മാറുന്നു: വൃഷഭ സംക്രാന്തിയിൽ ഭാഗ്യം തെളിയുന്ന രാശികൾ, പുണ്യകാലം കൃത്യമായി അറിയാം! -
ഗുരു പ്രദോഷവും പ്രീതി യോഗവും ഒന്നിക്കുന്ന അപൂർവ്വ ദിനം: ഇന്ന് ഈ രാശിക്കാർക്ക് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും -
14 മെയ് 2026: ചിങ്ങം, ധനു രാശിക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!
പുരോഗതിയുടെ പൊന്‍വെളിച്ചം ജീവിതത്തില്‍; ഇന്ന് ഭാഗ്യദേവത അനുഗ്രഹിക്കുന്നത് ഈ 5 രാശിക്കാരെ
ഏപ്രില്‍ 7 ഞായറാഴ്ച ചന്ദ്രന് കുംഭം കഴിഞ്ഞ് മീനം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിഥിയാണ്. ഈ തീയതിയില്‍ പ്രതിമാസ ശിവരാത്രി ഉത്സവം ആഘോഷിക്കുന്നു. പ്രതിമാസ ശിവരാത്രി നാളില്‍ ബ്രഹ്മയോഗം, മാളവ്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, പൂരുരുട്ടാതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു.
ജ്യോതിഷമനുസരിച്ച്, പ്രതിമാസ ശിവരാത്രി ദിനത്തില്‍ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് 5 രാശിക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ നിന്ന് നല്ല നേട്ടങ്ങളും അടുപ്പക്കാരില്‍ നിന്ന് പിന്തുണയും ലഭിക്കും. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുകയും സമ്പത്തും പ്രശസ്തിയും വര്‍ദ്ധിക്കുകയും ചെയ്യും. ഏപ്രില്‍ 7 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഏപ്രില്‍ 7 ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കാന്‍ അവസരങ്ങളുണ്ട്. നിങ്ങള്‍ക്ക് ബിസിനസ്സ് ചെയ്യാനുള്ള പുതിയ അവസരങ്ങളും ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും വസ്തുവോ ആഡംബര വസ്തുക്കളോ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. അവിവാഹിതരായവര്‍ക്ക് ഇന്ന് ഒരു പങ്കാളിയെ കണ്ടെത്താനാകും. ജോലിയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. നിങ്ങളുടെ മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും, അവരുടെ സഹായത്തോടെ നിങ്ങളുടെ പല ജോലികളും പൂര്‍ത്തീകരിക്കും.
പരിഹാരം: ശത്രുക്കളും തടസ്സങ്ങളെയും അകറ്റാന്‍ ഞായറാഴ്ച വൈകുന്നേരം ആല്‍മരത്തിന്റെ ചുവട്ടില്‍ നാലു മുഖമുള്ള വിളക്ക് കൊളുത്തുക.
മിഥുനം
ഏപ്രില്‍ 7 മിഥുന രാശിക്കാര്‍ക്ക് ഗുണകരമായ ദിനമാണ്. ഈ രാശിയിലെ ആളുകള്‍ ഇന്ന് രസകരമായ ഒരു മാനസികാവസ്ഥയിലായിരിക്കും, കുടുംബാംഗങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാനാകും. എല്ലാവരും വളരെ സന്തുഷ്ടരായിരിക്കും. സുഹൃത്തുക്കളുമായുള്ള ബന്ധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നിലനിന്നിരുന്നെങ്കില്‍, അതെല്ലാം ഇന്ന് പരിഹരിക്കപ്പെടും. പുതിയ വാഹനമോ വസ്തുവോ വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ ഇന്ന് നിങ്ങളുടെ ആഗ്രഹം സഫലമാകും. നിങ്ങള്‍ക്ക് ഒരു കുടുംബാംഗത്തിന് നല്കിയ വാഗ്ദാനം നിറവേറ്റാന്‍ കഴിയും. ബിസിനസുകാര്‍ക്ക് മറ്റ് ബിസിനസുകളില്‍ പണം നിക്ഷേപിക്കാം, അത് നല്ല ലാഭം നല്‍കും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും.
പ്രതിവിധി: ആല്‍മരത്തിന്റെ ചുവട്ടില്‍ പാല് അര്‍പ്പിക്കുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ചിങ്ങം
ഏപ്രില്‍ 7 ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചിങ്ങം രാശിക്കാര്‍ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. ജോലിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ മനസ്സ് സന്തോഷിക്കും. നിങ്ങളുടെ സുഖസൗകര്യങ്ങളും വര്‍ദ്ധിക്കും. ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നല്ല പേര് നേടാനുള്ള അവസരം ലഭിക്കും. ജോലിയോടൊപ്പം മറ്റെന്തെങ്കിലും ജോലികളും ചെയ്യാന്‍ ആലോചിച്ചിരുന്നവരുടെ ആഗ്രഹവും ഇന്ന് സഫലമായേക്കും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. അത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
തുലാം
ഏപ്രില്‍ 7 തുലാം രാശിക്കാര്‍ക്ക് പ്രത്യേകിച്ച് ഫലകരമായ ദിവസമാണ്. തുലാം രാശിക്കാര്‍ ചില പുതിയ ജോലികള്‍ ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ വിജയസാധ്യതകള്‍ ഉണ്ടാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം. ആത്മീയ കാര്യങ്ങളില്‍ നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. ജീവിതത്തില്‍ ഒരുപാട് വിജയങ്ങളും ഇന്ന് വരാന്‍ പോകുന്നു. കരിയറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍, അതെല്ലാം ഇന്ന് പരിഹരിക്കപ്പെടും. സൂര്യദേവന്റെ കൃപയാല്‍ നിങ്ങളുടെ ബഹുമാനത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. പണം സമ്പാദിക്കാനുള്ള പുതിയ വഴികളും സൃഷ്ടിക്കപ്പെടും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക, തുടര്‍ന്ന് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിവിടുക.
കുംഭം
ഏപ്രില്‍ 7 കുംഭ രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. കുംഭം രാശിക്കാര്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്. ഒരു പുതിയ വസ്തു വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പഴയ വിദ്വേഷങ്ങള്‍ പരിഹരിക്കപ്പെടും. പരസ്പര ബന്ധങ്ങള്‍ ശക്തിപ്പെടും. ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. ബിസിനസ്സുകാര്‍ ദിവസം മുഴുവന്‍ തിരക്കിലായിരിക്കും. സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.
പ്രതിവിധി: സൂര്യദേവന് വെള്ളം അര്‍പ്പിക്കുകയും ആദിത്യ സ്തോത്രം ചൊല്ലുകയും ചെയ്യുക. കൂടാതെ, ഉപ്പ് രഹിത ഭക്ഷണം കഴിക്കുന്നതും ഗുണം ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications