Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബ്രഹ്മ യോഗം: ചന്ദ്രന്- ഇന്ദ്രന് ദേവന്മാരുടെ അനുഗ്രഹത്താല്‍ ശാന്തിയും സമാധാനവും ഇവര്‍ക്ക്
ചന്ദ്രന് ചിങ്ങം രാശിയിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഈ രാശിമാറ്റത്തോടെ ബ്രഹ്മ യോഗവും ഇന്ദ്ര യോഗവും രൂപപ്പെട്ടിരിക്കുകയാണ്. ഈ അമൂല്യമായ യോഗങ്ങള്‍ ചില രാശിക്കാര്‍ക്ക് മാത്രമേ അനുഭവിക്കാന്‍ യോഗം ഉണ്ടായിരിക്കുകയുള്ളൂ. ആ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്നും, ഈ അപൂര്‍വ്വ യോഗങ്ങളുടെ ഗുണം പൂര്‍ണ്ണമായും ലഭിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നും നോക്കാം.

ഇടവം
വളരെ ശാന്തസുന്ദരമായ അന്തരീക്ഷമായിരിക്കും കുടുംബത്തില്‍ ഉണ്ടായിരിക്കുക. സന്തോഷവും സമാധാനവും വന്നു ചേരുന്നതായിരിക്കും. ജോലിഭാരങ്ങള്‍ കുറയും. അമിതമായിട്ടുണ്ടായിരുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. കുടുംബത്തോടൊപ്പം യാത്രകള്‍ ചെയ്യാന്‍ സാധിക്കും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്ന കാര്യങ്ങള്‍ വളരെ വേഗത്തില്‍, തടസ്സങ്ങളില്ലാതെ നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളാണ് ഇനിയങ്ങോട്ട്. പ്രായമായവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് വീട്ടില്‍ പറയാനുള്ള നല്ല അവസരം ലഭിക്കുന്നതായിരിക്കും. വിവാഹം അതുപോലെ, മറ്റ് മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ അനിയോജ്യമായ സമയമാണ് വരാനിരിക്കുന്നത്. ഈ സൗഭാഗ്യങ്ങള്‍ക്കിടയിലും ചില പ്രശ്നങ്ങള്‍ ഇടവം രാശിക്കാര്‍ നേരിട്ടേക്കാം. ഇത് ഒഴിവാക്കാന്‍ സൂര്യഭഗവാനെ പ്രാര്‍ഥിക്കുന്നത് നല്ലതാണ്. അതുപോലെ, ഇടയ്ക്ക് വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.
കന്നി
ആത്മീയ വിഷയങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പ്രശസ്തമായ പല അമ്പലങ്ങളിലും ദര്‍ശനം നടത്താന്‍ സാധിക്കും. അവളരെ ആവേശത്തോടെ പല ജോലികളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. സുഹൃത്തുക്കളുമായി യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്നും നിങ്ങളുടെ പ്രോഡക്ടിനെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. ദാമ്പത്യത്തില്‍ നല്ല സന്തോഷം ഉണ്ടായിരിക്കുന്നതാണ്. ജോലികളെല്ലാം വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കും. ഇത് മനസ്സമാധാനം നല്‍കും. ഈ സന്തോഷകരമായ അനുഭവങ്ങള്‍ക്കിടയിലും ചില കാര്യങ്ങള്‍ മനസ്സിനെ വിഷമിപ്പിച്ചേക്കാം. ഈ അവസ്ഥകള്‍ ഒഴിവാക്കുന്നതിനായി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നല്ലതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. അതിനാല്‍, പല കാര്യങ്ങളും നേരിട്ട് ഏറ്റെടുത്ത് ചെയ്യാന്‍ സാധിക്കും. സ്വന്തം കഴില് അഭിമാനിക്കും. ജോലി സ്ഥലത്ത് നല്ല അന്തരീക്ഷം രൂപപ്പെടും. മക്കളോടൊത്ത് യാത്രകള്‍ ചെയ്യും. പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കും. അവധി ദിവസങ്ങളില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ജീവിത്തതില്‍ വന്ന് ഭവിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല സമയമാണ്. മുന്‍ ദിവസങ്ങളില്‍ ഉണ്ടായതിനേക്കാള്‍ കൂടുകല്‍ ലാഭം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. കടങ്ങള്‍ കുറച്ചധികം തീര്‍ക്കാന്‍ സാധിക്കും. മനസ്സമാധാനം ലഭിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
