Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
വേദ ജ്യോതിഷം പറയുന്നൂ, സ്വഭാവഗുണത്തില്‍ മികച്ച് നില്‍ക്കുന്നത് ഈ നക്ഷത്രത്തില്‍ ജനിച്ചവരാണ്
Birth Stars with Exceptional Character: വേദ ജ്യോതിഷത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഗുണങ്ങള്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. അത്തരത്തില്‍ സ്വഭാവത്തില്‍ മികച്ച് നില്ക്കുന്ന ചില നക്ഷത്രക്കാരെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. വേദ ജ്യോതിഷ പ്രകാരം, സ്വഭാവത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നത് 3 നക്ഷത്രക്കാരാണ്.

27 നക്ഷത്രക്കാരില്‍ വെച്ച് ഈ മൂന്ന് നക്ഷത്രക്കാര്‍ സ്വഭാവ മികവുകൊണ്ട് മറ്റുള്ളവരുടെ ഹൃദയങ്ങള്‍ കീഴടക്കുന്നവരായിരിക്കും. ഏത് നക്ഷത്രക്കാരാണ് സ്വഭാവ ഗുണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് എന്ന് നോക്കാം.
രേവതി
മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സുള്ള നക്ഷത്രക്കാരാണ് രേവതി നക്ഷത്രക്കാര്‍. എത്രവലിയ പ്രതിസന്ധികള്‍ക്കിടയിലും മറ്റൊരാളുടെ പ്രയാസങ്ങള്‍ കേട്ടാല്‍, അവരെ സഹായിക്കാന്‍ സ്വയം തുനിഞ്ഞിറങ്ങുന്നവരായിരിക്കും ഇവര്‍. അതുപോലെ ഏത് സാഹചര്യത്തിനും ക്ഷമയോടെ ജീവിക്കാന്‍ സാധിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് രേവതി നക്ഷത്രക്കാര്‍. തൊഴില്‍ രംഗത്ത് ഇത് നേട്ടങ്ങള്‍ നല്കുന്നതിലേയ്ക്ക് വഴിയൊരുക്കുന്നതാണ്. ആരോടും അധികം എതിര്‍ത്ത് സംസാരിക്കാത്തവരും, മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരും ആയിരിക്കും രേവതി നക്ഷത്രക്കാര്‍. അതിനാല്‍, രേവതി നക്ഷത്രക്കാരുടെ സ്വഭാവം മറ്റുള്ളവരെ വളരെ വേഗത്തില്‍ ആകര്‍ഷിക്കും. സ്നേഹിക്കുന്നവരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നതും, തനിക്ക് ചുറ്റിലുമുള്ളവരുടെ നന്മമാത്രം ആഗ്രഹിക്കുന്നവരുമായിരിക്കും രേവതി നക്ഷത്രക്കാര്‍. അതിനാല്‍, ഈ നക്ഷത്രക്കാര്‍ പങ്കാളിയുടെ കുടുംബത്തിലും സ്നേഹനിധികളായിരിക്കും. ബന്ധങ്ങള്‍ എന്നും പിരിപാലിച്ച് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ബന്ധുക്കള്‍ക്കിടയില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവ പരിഹരിക്കാന്‍ ഈ നക്ഷത്രക്കാര്‍ മുന്‍കൈ എടുക്കുന്നതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം നിലനില്‍ക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് രേവതി നക്ഷത്രക്കാര്‍. അതുപോലെ, ദേഷ്യം അമിതമായി പ്രകടിപ്പിക്കാത്തവരും, സ്വന്തം കാര്യങ്ങള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കുന്നവര്‍ കൂടിയാണ് രേവതി നക്ഷത്രക്കാര്‍.
ഉത്രാടം
മറ്റുളളവരോടെ വളരെ മാന്യമായി പെരുമാറാന്‍ അറിയുന്ന നക്ഷത്രക്കാരാണ് ഉത്രാടം നക്ഷത്രക്കാര്‍. വളരെ സൗമ്യതയോടെ, എളിമയോടെയുള്ള സംസാരമായിരിക്കും ഇവരുടെത്. അതിനാല്‍ തന്നെ, മറ്റുള്ളവരില്‍ വളരെ വേഗത്തില്‍ നല്ല അഭിപ്രായങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, എത്ര പ്രകോപനപരമായ അന്തരീക്ഷത്തില്‍ പോലും ശാന്തത കൈവിടാത്തവരാണ് ഇവര്‍. സമാധാനം ആഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഉത്രാടം നക്ഷത്രക്കാര്‍. കൂടാതെ, വിനയം കൊണ്ടും വാക്കുകളിലെ ശുദ്ധത കൊണ്ടും ഇവര്‍ക്ക് ജനപ്രീതി വളരെ വേഗത്തില്‍ നേടിയെടുക്കാന്‍ സാധിക്കും. രാഷ്ട്രീയ മേഖലയില്‍ ശോഭിക്കാനും ഇവര്‍ക്ക് ഇതാനാല്‍ സാധിക്കും. അതുപോലെ, മാര്‍ക്കറ്റിംഗ് മേഖലയിലും ഇവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്.
ഉത്രട്ടാതി
വളരെ വിവേകവും ബുദ്ധിയും ഉള്ള നക്ഷത്രക്കാരാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍. അതുപോലെ, സ്വതന്ത്ര ചിന്താഗതി ഉള്ളവരും, മറ്റുള്ളവരോട് അനുകമ്പ പ്രകടിപ്പിക്കുന്ന പ്രകൃതക്കാരുമാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍. അതിനാല്‍, ഇവരുടെ സ്വഭാവ മഹിമയും വിശേഷമായിരിക്കും. സ്വന്തം കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ കെല്‍പ്പുള്ള നക്ഷത്രക്കാരാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍. അതുപോലെ, ആഗ്രഹിച്ച കാര്യം ശരിയായ വിധത്തില്‍ നേടിയെടുക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. തൊഴില്‍ രംഗത്ത് ആത്മാര്‍ത്ഥതയ്ക്ക് പേരെടുക്കും. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്ത് തീര്‍ക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍. ഏത് പ്രതിസന്ധിയിലും തളരാത്തവരും, മനോധൈര്യം കൈവിടാത്തവരും കൂടിയാണ് ഇവര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
