Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
Dominating Zodiac Signs: എല്ലാവരെയും ഭരിക്കുന്നവര്‍, എവിടെയും അധികാരം പിടിച്ചെടുക്കുന്നവര്‍ ഈ രാശിക്കാര്‍
Top Dominating Zodiac Signs in Astrology: ഒരു വ്യക്തിയുടെ ജാതകത്തിനനുസരിച്ച് ഓരോ വ്യക്തികള്‍ക്കും ഓരോ പ്രത്യേകതകള്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്. എന്തെല്ലാം നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും, ഇവര്‍ ഭാവിയില്‍ ഏതെല്ലാം മേഖലയില്‍ ശോഭിക്കുമെന്നും, ഇവരുടെ സ്വഭാവം ഏത് വിധത്തില്‍ ആകുമെന്നും കൃത്യമായി തന്നെ പ്രവചിക്കുന്നു. വേദ ജ്യോതിഷ പ്രകാരം, ചില രാശിക്കാര്‍ക്ക് കുറച്ച് പ്രത്യേകതകള്‍ പറയുന്നുണ്ട്.

ചിലര്‍ ജനിക്കുന്ന മാസത്തിനനുസരിച്ച്, ഓരോ വ്യക്തികളുടെ സ്വഭാവത്തിലും നേട്ടങ്ങളിലും വ്യത്യാസം പ്രകടമാകുന്നു. അത്തരത്തില്‍ എല്ലാ കാര്യത്തിലും ഒരു അധികാര സ്വഭാവമുള്ള ചില രാശിക്കാരുണ്ട്. മറ്റുള്ളവരെ നിയന്ത്രിക്കുന്നവരും, അധികാരം പിടിച്ചുവെയ്ക്കുന്നവരും, ഏത് മേഖലയില്‍ പോയാലും അവരുടെ മേധാവിയാകാന്‍ യോഗം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം (മാര്‍ച്ച് 21- ഏപ്രില്‍ 19)
ചൊവ്വ ഭരിക്കുന്ന രാശിക്കാരാണ് മേടം രാശിക്കാര്‍. യുദ്ധത്തിന്റെയും ശക്തിയുടെയും ഒരുമയുടെയും ഗ്രഹമാണ് ചൊവ്വ. അതിനാല്‍ തന്നെ, അതേ വീറും വാശിയും മേടം രാശിക്കാരിലും തെളിയുന്നതായിരിക്കും. ഏതൊരു കാര്യവും ധൈര്യസമേതം ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ആരെയും കൂസാത്ത പ്രകൃതവും, സ്വന്തം നേട്ടങ്ങള്‍ക്കായി ഏത് പ്രതിസന്ധിയും നേരിടാന്‍ തയ്യാറായിട്ടുള്ളവരുമാണ് മേടം രാശിയില്‍ ഉള്ളത്. അതിനാല്‍ തന്നെ ഏതൊരു മേഖലയിലും തങ്ങളുടെ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തെറ്റ് കണ്ടാല്‍ മുഖത്ത് നോക്കി പറയാനും ഈ രാശിക്കാര്‍ക്ക് മടി ഉണ്ടായിരിക്കുകയില്ല. അതിനാല്‍, എല്ലാവരും ഇവരെ ഭയക്കും. മറ്റുള്ളവരെ തനിക്കു കീഴിലാക്കാനും ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവായിരിക്കും.
ചിങ്ങം (ജൂലൈ 23- ആഗസ്റ്റ് 22)
സൂര്യന് ഭരിക്കുന്ന രാശിയാണ് ചിങ്ങം രാശിക്കാര്‍. ഊര്‍ജം, അധികാരം, ആത്മവിശ്വാസം എന്നിവയുടെ അടയാളമാണ് സൂര്യന്. അതിനാല്‍, ചിങ്ങം രാശിക്കാരില്‍ ഈ ഗുണങ്ങളും പ്രകടമായിരിക്കും. സ്വന്തം ആത്മവിശ്വാസം നിലനിര്‍ത്താന്‍ ഏതറ്റംവരെ സഞ്ചരരിക്കാനും ഇവര്‍ തയ്യാറാകും. മറ്റുള്ളവരെ തങ്ങളുടെ വരച്ച വരയില്‍ നിര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവായിരിക്കും. മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന നല്ലൊരു മേലാധികാരിയാകാനും ചിങ്ങം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പും ശരിയായ ദീര്‍ഘ വീക്ഷണം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആദരവ് കൊടുക്കേണ്ടവര്‍ക്ക് ആദരവ് കൊടുക്കാനും ഈ രാശിക്കാര്കക് മടി ഉണ്ടായിരിക്കുന്നതല്ല.
വൃശ്ചികം (ഒക്ടോബര്‍ 23- നവംബര്‍ 21)
പ്ലൂട്ടോ, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഭരിക്കുന്ന രാശിയാണ് വൃശ്ചികം. അതിനാല്‍ തന്നെ ഈ രാശിക്കാരില്‍ നേതൃപാടവം കൂടുതലായിരിക്കും. മറ്റുള്ളവരെ ശരിയായ ദിശയില്‍ നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവായിരിക്കും. സ്വന്തമായി ഒരുകൂട്ടം ആരാധകരെ സൃഷ്ടിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്വന്തം ചിന്താഗതികള്‍ മറ്റുള്ളവരിലേയ്ക്ക് പകര്‍ന്ന് നല്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ശരിയായ ദിശാബോധം നിലനില്‍ക്കുന്നതിനാല്‍ ചെയ്യുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
മകരം (ഡിസംബര്‍ 22- ജനുവരി 19)
ശനി ഭരിക്കുന്ന രാശിയാണ് മകരം രാശി. അച്ചടക്കം, ഉത്തരവാദിത്തബോധം എന്നിവ അമിതമായി ഉള്ള രാശിക്കാര്‍ കൂടിയാണ് മകരം രാശിക്കാര്‍. അതിനാല്‍, മറ്റുള്ളവരെ ഭരിക്കാനുള്ള പ്രവണത ഈ രാശിക്കാരില്‍ അമിതമായിരിക്കും. സ്വന്തം ആദര്‍ശങ്ങള്‍ക്കനുസരിച്ച് ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കുകയും, അതിനൊത്ത് തനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവരെ നിയന്ത്രിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇവരുടെ പല കണക്കുകൂട്ടലുകളും കൃത്യവുമായിരിക്കും. അതിനാല്‍ തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
