Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
രോഗശാന്തിയും മനഃശാന്തിയും നല്‍കും, ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കും: ധന്വന്തരി മന്ത്രം ചൊല്ലേണ്ടതിങ്ങനെ
ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ. ജീവിതത്തില്‍ മറ്റെന്ത് സൗഭാഗ്യം ഉണ്ടായാലും ആരോഗ്യമില്ലെങ്കില്‍ അതൊന്നും അനുഭവിക്കാനുള്ള യോഗം ഉണ്ടായെന്ന് വരില്ല. ആരോഗ്യത്തോടെ ഇരിക്കുന്നതാണ് ഏറ്റവും വലിയ സൗഭാഗ്യമെന്ന് വിശ്വസിക്കുന്നവരും അതിനായി പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്. ഹിന്ദു വിശ്വാസം അനുസരിച്ച് ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും ദേവതയാണ് ധന്വന്തരി. ധന്വന്തരിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ആയുസ്സിനും ആരോഗ്യത്തിനും വലിയ തട്ടും മുട്ടും ഉണ്ടാകില്ലെന്നാണ് വിശ്വാസം. അതുകൊണ്ട് മാനസിക, ശാരീരിക ആരോഗ്യത്തിന് നിത്യവും ധന്വന്തരി നാമജപം ഏറെ ഫലദായകമായി കരുതപ്പെടുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായ ധന്വന്തരി
പാലാഴി മഥനം നടക്കുമ്പോള്‍ കയ്യില്‍ അമൃതകുംഭവുമായി ഉയര്‍ന്നുവന്ന വിഷ്ണുഭഗവാന്റെ സ്വരൂപമാണ് ധന്വന്തരി മൂര്‍ത്തി. ആ കഥ ഇങ്ങനെയാണ്. ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപം മൂലം ദേവന്മാരുടെ രാജാവായ ദേവേന്ദ്രനും മറ്റ് ദേവന്മാര്ക്കും ജരാനരകള്‍ ഉണ്ടായി, ആേേരാഗ്യം ക്ഷയിച്ചു. ശാപമോകത്ഷത്തിനായി അപേക്ഷിച്ച ഇവരോട് പാലാഴി മഥനം നടത്തി അതില്‍ നിന്നും കിട്ടുന്ന അമൃത് ഭക്ഷിക്കുവാന്‍ മഹര്‍ഷി നിര്‍ദ്ദേശിച്ചു. അങ്ങനെ ദേവന്മാര് പാലാഴി മഥനം നടത്തി. പാലാഴി മഥനത്തിന്റെ അവസാനം കയ്യില്‍ അമൃതകുംഭവുമായി ഭഗവാന് വിഷ്ണുവിന്റെ സ്വരൂപമായ ധന്വന്തരി മൂര്‍ത്തി ഉയര്‍ന്നുവന്നു. ആ അമൃത് കഴിച്ചതോടെ ദേവന്മാരുടെ ജരാനരകള്‍ മാറി. അവര്‍ ആരോഗ്യം വീണ്ടുടെടുത്തു. അതിന് ശേഷമാണ് ധന്വന്തരി മൂര്‍ത്തി ദേവന്മാരുടെ വൈദ്യനായും ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും മൂര്‍ത്തിയായി മാറിയത്.
ചതുര്‍ബാഹു രൂപമാണ് ധന്വന്തരിക്ക്. ഒരു കയ്യില്‍ അമൃതകുംഭവും മറ്റ് കൈകളില്‍ ശംഖ്, ചക്രം, അമൃതകുംഭം എന്നിവയാണ്. ദൈവന്മാരുടെ വൈദ്യനായും ആയുര്‍വേദത്തിന്റെ ആചാര്യനായും ധന്വന്തരി മൂര്‍ത്തിയെ കരുതിപ്പോരുന്നു. പാല്‍പ്പായസവും കദളിപ്പളവുമാണ് ധന്വന്തരി മൂര്‍ത്തിയുടെ ഇഷ്ട നിവേദ്യങ്ങള്‍.
ആരോഗ്യം എങ്ങനെ നിര്‍ണ്ണയിക്കപ്പെടുന്നു
ജ്യോതിഷപ്രകാരം ലഗ്നത്തിലും ആറും എട്ടും ഭാവങ്ങളിലും നില്ക്കുന്ന ഗ്രഹങ്ങളുടെ സ്ഥിതി അനുസരിച്ചാണ് ഒരു വ്യക്തിയുടെ ആധിവ്യാധികള്‍ നിര്‍ണ്ണയിക്കുന്നത്. പന്ത്രണ്ടുരാശികളില് ഒരു വ്യക്തിയുടെ ജനനം ഏത് ലഗ്നത്തിലാണ്, ഭാവാധിപതി, ഗ്രഹസ്ഥാനങ്ങള്‍ എന്നിവയെല്ലാം നോക്കിയാണ് അസുഖങ്ങളും അവയ്ക്കുള്ള കാരണമായ ആധിവ്യാധികളും കണക്കാക്കുന്നത്.
ഏത് അസുഖത്തെയും മാറ്റുന്ന ധന്വന്തരി മന്ത്രം
രോഗശാന്തിക്കായി ഗ്രഹങ്ങളുടെ അവസ്ഥ അനുസരിച്ച് അതാത് ഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്ന മന്ത്രങ്ങള്‍ ജപിക്കുന്നത് നല്ലതാണ്. അതില്‍ ധന്വന്തരി മന്ത്രം ഏറ്റവും ശക്തിയുള്ള മന്ത്രമായി കരുതിപ്പോരുന്നു. മരുന്നും മന്ത്രവുമെന്ന ചൊല്ല് തന്നെ ധന്വന്തരി മന്ത്രവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് പറയപ്പെടുന്നു. പണ്ടുകാലത്തുള്ള വൈദ്യന്മാരും ആയുര്‍വേദ ഭിഗഷ്വരന്മാരു രോഗിയെ ചികിത്സിക്കുമ്പോഴും രോഗിക്ക് മരുന്ന് എടുത്ത് നല്കുമ്പോഴും ധന്വന്തരി മന്ത്രം ചൊല്ലാറുണ്ടായിരുന്നു. ആധുനിക കാലത്തും ഡോക്ടര്‍മാര്‍, പ്രത്യേകിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ തങ്ങളുടെ മുമ്പിലുള്ള രോഗിയുടെ രോഗശാന്തിക്കായി ധന്വന്തരി മന്ത്രം ഉരുവിടാറുണ്ട്.
ധന്വന്തരി മന്ത്രം
ഓം നമോ ഭഗവതേ
വാസുദേവായ
ധന്വന്തരായേ
അമൃതകലശ ഹസ്തായേ
സര്‍വാമയ വിനാശായ
ത്രൈലോക്യ നാഥായ
ഭഗവതേ നമഃ
നാമം ജപിക്കേണ്ട രീതി
ധന്വന്തരി മന്ത്രജപത്തിന് ക്ഷേത്രത്തില്‍ തന്നെ പോകണമെന്നില്ല. മനസ്സ് ശാന്തമാക്കി, മനസ്സില്‍ ധന്വന്തരി മൂര്‍ത്തിയെ സ്മരിച്ച് സ്വസ്ഥമായ ഏതൊരിടത്തിരുന്നും ധന്വന്തരി മന്ത്രം ചൊല്ലാം. പുലര്‍കാലം 5.30 മുതല്‍ 7.30 വരെയുള്ള സമയവും വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെയുള്ള സമയവും ധന്വന്തരി നാമജപത്തിന് ഉചിതസമയമായി ജ്യോതിഷാചാര്യന്മാര് പറയുന്നു.
108 തവണയാണ് നിത്യവും ധന്വന്തരി മന്ത്രം ജപിക്കേണ്ടത്. ഇതിന് കഴിയാത്തവര്‍ കുറഞ്ഞത് 9 തവണയെങ്കിലും മന്ത്രം ജപിക്കുക. നിലവിളക്കിന് മുമ്പിലിരുന്ന് നാമജപം നടത്തുന്നതാണ് ഉചിതമെങ്കിലും ഇതിന് കഴിയില്ലെങ്കില്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് നാമം ചൊല്ലുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications